ദുബായ് : രാജ്യത്ത് ഉയര്‍ന്നു നില്‍ക്കുന്ന ചൂടിന് വാരാന്ത്യ ദിനങ്ങളില്‍ ശമനം ഉണ്ടാവും എന്നും വെള്ളിയാഴ്ച പൊടിക്കാറ്റ് വീശാന്‍ സാദ്ധ്യത ഉണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് 50 ഡിഗ്രി യോളം ചൂട് ഉയര്‍ന്നു നിന്നി രുന്നു. തിങ്കള്‍, ചൊവ്വ ദിവസ ങ്ങളേക്കാള്‍ ഏറെ ആശ്വാസകര മായി രിക്കും വാരാന്ത്യം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്ത മാക്കുന്നത്.
വെള്ളിയാഴ്ച 39 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂടാണ് പ്രതീക്ഷി ക്കുന്നത്. ശനിയാഴ്ച കുറഞ്ഞ ചൂട് 38 ലേക്ക് താഴും. ദുബായ്, അബുദാബി, അല്‍ഐന്‍ തുടങ്ങിയ ഇട ങ്ങളി ലാണ് പൊടി ക്കാറ്റിന് സാധ്യത.