ചിരന്തന മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു

August 30th, 2014

chiranthana-media-awards-2013-ePathram
ദുബായ് : മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ചിരന്തന – യു. എ. ഇ. എക്‌സ്‌ ചേഞ്ച് മാധ്യമ പുരസ്കാരങ്ങൾ ദുബായ് റമദ ഹോട്ടലില്‍ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

സനീഷ് നമ്പ്യാര്‍ (റിപ്പോര്‍ട്ടര്‍ ടി. വി.), സാദിഖ് കാവില്‍ (മലയാള മനോരമ), അന്‍വറുല്‍ ഹഖ്(ഗള്‍ഫ് മാധ്യമം), ലിയോ രാധാകൃഷ്ണന്‍ (റേഡിയോ മി) എന്നിവര്‍ പുരസ്കാരങ്ങൾ ഏറ്റു വാങ്ങി.

ദുബായ് റൂളേഴ്‌സ് കോര്‍ട്ട് ലേബര്‍ അഫയേഴ്‌സ് വിഭാഗം മേധാവി ലൈലാ അബ്ദുല്ല ഹസന്‍ അബ്ദുല്ല ബെല്‍ഹൂഷ് മുഖ്യ അതിഥി യായിരുന്നു.

യു. എ. ഇ. യുടെ സുരക്ഷയ്ക്കും ഉന്നമന ത്തിനും വേണ്ടി മലയാളി മാധ്യമ പ്രവര്‍ത്തകര്‍ യത്‌നിക്കുന്നുണ്ട് എന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു കൊണ്ട് ലൈലാ അബ്ദുല്ല ഹസന്‍ അബ്ദുല്ല ബെല്‍ഹൂഷ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തക രുടെ ജാഗ്രത ഇവിടത്തെ സുരക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് കരുത്തേകുന്നുണ്ട്. യു. എ. ഇ. യ്ക്ക് ഇന്ത്യ യുമായി വളരെ മികച്ച ബന്ധ മാണുള്ളത്. അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ മുന്നോട്ടു ചലിക്കാന്‍ മലയാളി മാധ്യമ പ്രവര്‍ത്ത കരുടെ സഹകരണം മേലിലും ഉണ്ടാകണമെന്നും ലൈലാ അബ്ദുല്ല പറഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യു. എ. ഇ. എക്‌സ്‌ചേഞ്ച് സി. എം. ഒ. ഗോപ കുമാര്‍ ഭാര്‍ഗവന്‍ പുരസ്കാര ജേതാക്കൾക്ക് സ്വര്‍ണ മെഡലുകള്‍ സമ്മാനിച്ചു. സി. കെ. മജീദ് പൊന്നാട അണിയിച്ചു.

മാധ്യമ പ്രവർത്തകരായ വി. എം. സതീഷ്, എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, അനൂപ് കീച്ചേരി, സാമൂഹ്യ സാംസ്കാരിക രംഗത്തെ നാരായണന്‍ വെളിയങ്കോട്, ടി. കെ. ഹാഷിക്, കെ. സി. അബൂ ബക്കര്‍, സേതു മാധവന്‍, ബി. എ. നാസര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, യാസിര്‍, രശ്മി ആര്‍. മുരളി, രമ്യ അരവിന്ദ്, കെ. എസ്. അരുണ്‍, ഡോ. ഷമീമ നാസര്‍, റാബിയ എന്നിവര്‍ ആശംസ നേര്‍ന്നു.

ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ചിരന്തന ഓർഗനൈസിംഗ് സെക്രട്ടറി നാസര്‍ പരദേശി സ്വാഗതവും ട്രഷറർ സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ചിരന്തന മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു

മാധ്യമ പുരസ്‌കാരം ആഗസ്റ്റ് 28ന് സമ്മാനിക്കും

August 28th, 2014

chiranthana-media-awards-2013-sadik-kavil-saneesh-leo-ePathram
ദുബായ് : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്ത കര്‍ക്ക് ചിരന്തന സാംസ്‌കാരിക വേദി നല്‍കി വരുന്ന ചിരന്തന – യു എ ഇ എക്‌സ്‌ചേഞ്ച് മാധ്യമ പുരസ്‌കാരം ആഗസ്റ്റ് 28 വ്യാഴം രാത്രി ഏഴിന് വിതരണം ചെയ്യും.

ദേര യിലുള്ള റമദ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സാദിഖ് കാവില്‍ (മലയാള മനോരമ), സനീഷ് നമ്പ്യാര്‍ (റിപ്പോര്‍ട്ടര്‍ ടി വി), ലിയോ രാധാ കൃഷ്ണന്‍ (റോഡിയോ മി), അന്‍വറുല്‍ ഹഖ് (ഗള്‍ഫ് മാധ്യമം) എന്നിവര്‍ക്കാണ് പുരസ്‌കാരം. സ്വര്‍ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രവും അടങ്ങിയ താണ് അവാര്‍ഡ്.

ചടങ്ങില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് എം ഡി പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, സുധീര്‍ ഷെട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

- pma

വായിക്കുക: , , ,

Comments Off on മാധ്യമ പുരസ്‌കാരം ആഗസ്റ്റ് 28ന് സമ്മാനിക്കും

ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

June 22nd, 2014

chiranthana-media-awards-2013-sadik-kavil-saneesh-leo-ePathram
ദുബായ് : ചിരന്തന സാംസ്‌കാരിക വേദി ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്ത കര്‍ക്കായി നല്‍കുന്ന ചിരന്തന – യു. എ. ഇ. എക്‌സ്‌ചേഞ്ച് മാധ്യമ പുരസ്കാര ങ്ങള്‍ പ്രഖ്യാപിച്ചു.

മലയാള മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ സാദിഖ് കാവില്‍, റിപ്പോര്‍ട്ടര്‍ ടി. വി. ഗള്‍ഫ് ബ്യൂറോ ചീഫ് സനീഷ് നമ്പ്യാര്‍, റേഡിയോ മി എഫ്. എം. വാര്‍ത്താ വിഭാഗം മേധാവി ലിയോ രാധാ കൃഷ്ണന്‍, ഗള്‍ഫ് മാധ്യമം ദുബായ് യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ അന്‍വറുല്‍ ഹഖ് എന്നി വര്‍ക്കാണ് 2013-ലെ മാധ്യമ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കുക.

സ്വര്‍ണ മെഡലും പ്രശംസാ പത്രവും അടങ്ങിയ പുരസ്‌കാരം അടുത്ത മാസം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും എന്ന്‍ ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

July 24th, 2013

chiranthana-media-awards-2013-to-imf-members-ePathram
ദുബായ് :  ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ദുബായ് ചിരന്തന സാംസ്‌കാരിക വേദി നല്‍കി വരുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച് – ചിരന്തന  മാധ്യമ പുരസ്‌കാര ങ്ങള്‍ സമ്മാനിച്ചു.

ഫ്ളോറ ഗ്രാന്‍റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് സി. ഇ. ഒ. വൈ. സുധീര്‍കുമാര്‍ ഷെട്ടി യില്‍നിന്ന് പി. വി. വിവേകാനന്ദ് (ഗള്‍ഫ് ടുഡേ), എല്‍വിസ് ചുമ്മാര്‍ (ജയ്ഹിന്ദ് ടി. വി.), ഇ. സതീഷ് (ഏഷ്യാ നെറ്റ് ന്യൂസ്), സിന്ധു ബിജു (ഹിറ്റ് എഫ്. എം.) എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി.

സ്വര്‍ണമെഡല്‍, പൊന്നാട, പ്രശംസാ പത്രം, ഉപഹാരം എന്നിവ അടങ്ങിയ താണ് പുരസ്‌കാരം. ചടങ്ങില്‍ സാംസ്കാരിക – മാധ്യമ രംഗ ങ്ങളിലെ പ്രമുഖര്‍ ആശംസാ പ്രസംഗ ങ്ങള്‍ നടത്തി.

ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ചിരന്തന ആക്ടിംഗ് ജനറല്‍ സെക്രട്ടറി നാസര്‍ പരദേശി സ്വാഗതവും ട്രഷറര്‍ സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

July 8th, 2013

ദുബായ് : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ദുബായ് ചിരന്തന സാംസ്‌കാരിക വേദി നല്‍കി വരുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച് – ചിരന്തന മാധ്യമ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

ജയ് ഹിന്ദ്‌ ടി. വി. മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് എല്‍വിസ് ചുമ്മാര്‍, ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ഇ. സതീഷ്, ഗള്‍ഫ് ടുഡേ കണ്‍സല്‍ട്ടന്‍റ് എഡിറ്റര്‍ പി. വി. വിവേകാനന്ദന്‍, ഹിറ്റ് എഫ്. എം. റേഡിയോ അവതാരക സിന്ധു ബിജു എന്നിവര്‍ക്കാണ് പുരസ്‌കാരം.

സ്വര്‍ണ മെഡലും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ ജൂലായ്‌ 24 ന് സമ്മാനിക്കും എന്ന് ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 5234»|

« Previous Page« Previous « യുവ കലാ സാഹിതി കളിവീട് ക്യാമ്പ് നടത്തി
Next »Next Page » അറബി സാഹിത്യ രചനകള്‍ മലയാളി കള്‍ക്ക് ആസ്വദിക്കുവാന്‍ അവസരങ്ങള്‍ സൃഷ്ടിക്കണം : കുഴൂര്‍ വിത്സണ്‍ »



  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine