അബുദാബി : ബ്രിട്ടന്റെ ഭക്ഷണ വിഭവങ്ങളും സംസ്കാരവും ലോക ജനത യിലേക്ക് എത്തിക്കുന്ന തിനായി ഒരുക്കുന്ന ബ്രിട്ടീഷ് ഫെസ്റ്റ് അബുദാബി യില്‍ തുടക്കമായി.
അബുദാബി മുശ്രിഫ് മാളിലെ ലുലു ഔട്ട് ലെറ്റിൽ നടന്ന ചടങ്ങിൽ യു എ ഇ ബ്രിട്ടീഷ് അംബാസഡർ ഡോമിനിക് ജെർമി ബ്രിട്ടീഷ് ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു.
എം. കെ. ഗ്രൂപ്പ് എം. ഡി. എം എ യൂസഫലി, എക്സിക്യൂട്ടീവ് ഡയരക്ടര്‍ അഷ്‌റഫ് അലി, ഡയരക്ടര്‍ രാജാ അബ്ദുല്‍ ഖാദര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ബ്രിട്ടനില്‍ ആരംഭിച്ച സംഭരണ കേന്ദ്ര ത്തിലൂടെ കൂടുതല്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ലുലു ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് ഉദ്ഘാടന ച്ചടങ്ങില്‍ എം. എ. യൂസഫലി പറഞ്ഞു.
ബ്രിട്ടീഷ് ഫെസ്റ്റില്‍ ഒരുക്കിയ ഭീമന്‍ കേക്ക് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. ഈ മാസം 18 നു ബ്രിട്ടീഷ് ഫെസ്റ്റ് അവസാനിക്കും .