‘ആരോഗ്യകരമായ വേനൽ ക്കാലം’ കൂൾ ഡൗൺ ബൂത്തിലെ സേവനങ്ങൾ 20,000 പേർ ഉപയോഗിച്ചു

September 10th, 2022

industrial-workers-queue-cooling-center-in-llh-hospital-musaffah-ePathram
മുസഫ: ചുട്ടു പൊള്ളുന്ന വേനലിൽ പുറം ജോലികള്‍ ചെയ്യുന്നവര്‍ക്കും വ്യവസായിക തൊഴിലാളികൾക്കും ആശ്വാസം നല്‍കുവാനായി അബുദാബി മുസഫയിൽ ലൈഫ്‌ കെയർ ആശുപത്രിക്ക് സമീപം സ്ഥാപിച്ച കൂൾ ഡൗൺ ബൂത്തിലെ സേവനങ്ങൾ 20,000 ത്തില്‍ അധികം തൊഴിലാളികൾക്ക് ഉപകരിച്ചു.

അബുദാബി പോലീസും മുനിസിപ്പാലിറ്റിയും ലൈഫ്‌ കെയർ ആശുപത്രിയുടെ സഹകരണ ത്തോടെയാണ് ചൂടിൽ നിന്നും ആശ്വാസം തേടി എത്തുന്നവർക്കായി കൂൾ ഡൗൺ ബൂത്ത് സ്ഥാപിച്ചത്. മെഡിക്കൽ സേവന ങ്ങളും വേനൽക്കാലത്തെ ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധി ക്കുവാനുള്ള പാനീയങ്ങളും ബൂത്തിൽ നല്‍കിയിരുന്നു.‘ആരോഗ്യകരമായ വേനൽക്കാലം’ എന്ന പരിപാടിയുടെ ഭാഗമായാണ് ബുർജീൽ ഹോൾഡിംഗ്‌സിനു കീഴിലുള്ള ലൈഫ്‌ കെയർ ആശുപത്രി ആഗസ്റ്റ് ആദ്യം നൂതന സേവന വുമായി രംഗത്ത് എത്തിയത്.

പ്രത്യേകം സജ്ജീകരിച്ച കൂൾ ഡൗൺ ബൂത്തിൽ നഴ്‌സുമാര്‍ അടക്കമുള്ള പ്രത്യേക മെഡിക്കൽ സംഘം സേവന നിരതരായിരുന്നു. ഇവർ സന്ദർശകരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും സൂര്യാഘാത ത്തിന്‍റെ ലക്ഷണ ങ്ങളുമായി എത്തുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുകയും സൂര്യാഘാതം ഏറ്റതായി സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയാണ് തുടർ ചികിത്സ നൽകി വരുന്നത്.

ചൂടിനെ നേരിടുന്നത് സംബന്ധിച്ച ബോധവൽക്കരണ പരിപാടികളും ബൂത്തിൽ സംഘടിപ്പിച്ചിരുന്നു. കൊടും ചൂടിൽ ജോലി ചെയ്യുന്ന വരെ സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം എന്ന് ലൈഫ് കെയർ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. രാകേഷ് ഗുപ്ത പറഞ്ഞു. സെപ്റ്റംബർ പകുതി വരെ കൂൾ ഡൗൺ ബൂത്തിന്‍റെ സൗകര്യങ്ങൾ തൊഴിലാളി കൾക്ക് പ്രയോജനപ്പെടുത്താം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ

August 17th, 2022

lulu-group-youssafali-inaugurate-lulu-utsav-2022-ePathram
അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗമായി ഗള്‍ഫിലെ ലുലു ശാഖകളിൽ വര്‍ണ്ണാഭമായ പരി പാടികളോടെ ‘ഇന്ത്യ ഉത്സവ്’ ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഒരുക്കുന്ന ഇന്ത്യാ ഉത്സവ് യു. എ. ഇ. തല ഉദ്ഘാടനം, അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് സി. ഇ. ഒ. സെയ്ഫീ രുപാവാല, അര്‍ച്ചന ആനന്ദ് തുടങ്ങിയവരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ആസാദി കാ അമൃത് മഹോത്സവ് നടക്കുന്ന ചരിത്ര പരമായ ഈ വേളയില്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ ഷോപ്പു കളില്‍ ഇന്ത്യ ഉത്സവ് ആഘോഷിക്കുന്നതില്‍ സന്തോഷം ഉണ്ട് എന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇത് ഉപകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സാമ്പത്തിക ശക്തിയായി അതി വേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ വിദേശ നയം ഇന്ത്യ- ജി. സി. സി. ബന്ധം കൂടുതല്‍ ദൃഡമാക്കുവാന്‍ സഹായിക്കും എന്നും എം. എ. യൂസഫലി പറഞ്ഞു.

വര്‍ഷം തോറും 5,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിവിധ സാംസ്‌കാരിക പരിപാടികളും നിരവധി പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാ പരിപാടി കളും സംഘടിപ്പിക്കും എന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദ കുമാര്‍ പറഞ്ഞു.

ലുലുവിന്‍റെ 235 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ നടത്തുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഉത്സവ് അതാതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ ഉദ്ഘാടനം ചെയ്തു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

മാൾ മില്യണയർ നറുക്കെടുപ്പിൽ തമിഴ്നാട് സ്വദേശിക്ക് ഒരു മില്ല്യണ്‍ ദിർഹം സമ്മാനം

August 16th, 2022

lulu-mall-millionaire-2022-ePathram
അബുദാബി : ലുലു ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മാൾ മില്യണയർ നറുക്കെടുപ്പിൽ സെൽവ റാണി ഡാനിയൽ ജോസഫ് എന്ന തമിഴ്നാട് സ്വദേശിക്ക് ഒരു മില്ല്യണ്‍ ദിർഹം സമ്മാനം ലഭിച്ചു. അവധിക്കു നാട്ടിൽ പോയ സെൽവ റാണിയെ സമ്മാന വിവരം അറിയിക്കാൻ അധികൃതർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല.

managers-with-lulu-mall-millionaire-2022-ePathram

മാൾ മില്യണയർ സമ്മാനം സ്വീകരിച്ച അരുൾ ശേഖർ ആന്‍റണി സാമിയോടൊപ്പം ലുലു മാള്‍ മാനേജര്‍മാര്‍

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും മാളിലെ മറ്റു സ്റ്റോറു കളില്‍ നിന്നും കഴിഞ്ഞയാഴ്ച സെൽവ റാണി സാധനങ്ങള്‍ വാങ്ങിച്ചപ്പോള്‍ കിട്ടിയ 80 കൂപ്പണുകള്‍ നറുക്കെടുപ്പില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ഒന്നിനാണ് പത്തു ലക്ഷം ദിർഹം സമ്മാനം കരസ്ഥമാക്കിയാത്.

കൂപ്പണുകളില്‍ ഭാര്യയുടെ ഫോണ്‍ നമ്പര്‍ ആയിരുന്നു നൽകിയിരുന്നത് എന്നും അവർ നാട്ടിൽ പോയപ്പോൾ യു. എ. ഇ.യിലെ സിം കാര്‍ഡ് മാറ്റി. അതിനാലാണ് ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നത് എന്നും സമ്മാനം സ്വീകരിച്ചു കൊണ്ട് ഭർത്താവ് അരുൾ ശേഖർ ആന്‍റണി സാമി പറഞ്ഞു.

രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് മാൾ മില്യണയർ ലുലു വീണ്ടും തുടങ്ങിയത്. മെഗാ പ്രൈസ് കൂടാതെ ആഴ്ച തോറും നടത്തുന്ന നറുക്കെടു പ്പിലൂടെ 25,000 ദിർഹവും സമ്മാനമായി നൽകുന്നുണ്ട്.

അബുദാബി സാംസ്കാരിക – ടൂറിസം വകുപ്പിന്‍റെ റീട്ടെയിൽ പ്ലാറ്റ്ഫോം ആയ റീട്ടെയിൽ അബുദാബി യുടെ സഹകരണത്തോടെയാണ് ലുലു മാൾ മില്യണയർ സമ്മാന പദ്ധതി നടപ്പാക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഷിൻസോ ആബെ നെഞ്ചേറ്റിയ സുവർണ്ണ നിറമുള്ള നെഹ്‌റു ജാക്കറ്റ്

July 12th, 2022

shinzo-abe-with-dr-shamsheer-vayalil-ePathram
ദുബായ് : ഇന്ത്യയെയും ഇന്ത്യക്കാരെയും എന്നും സ്നേഹിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി കൂടിക്കാഴ്ച നടത്തിയ അനുഭവം പങ്കു വെച്ച് ഡോ. ഷംഷീർ വയലിൽ.

പ്രവാസ സംരംഭകർക്കും നിക്ഷേപകർക്കും ജപ്പാനുമായി മികച്ച ബന്ധം ഉണ്ടാക്കുവാന്‍ അവസരം നൽകിയ ആബെ യുമായി അടുത്ത് ഇടപഴകിയ അനുഭവത്തിലൂടെ അദ്ദേഹ ത്തിന് ഇന്ത്യക്കാരോട് ഉണ്ടായിരുന്ന സ്നേഹവും സുദൃഢ ബന്ധവും വ്യക്തമാക്കുകയാണ് പ്രവാസി സംരംഭകനായ ഡോ. ഷംഷീർ വയലിൽ.

ഇന്ത്യാ സന്ദർശന വേളയിൽ സമ്മാനിച്ച സുവർണ്ണ നിറമുള്ള ജാക്കറ്റാണ് ഷിൻസോ ആബെയുടെ ഇന്ത്യാ സ്നേഹത്തിന്‍റെ പ്രതീകമായി ഡോ. ഷംഷീറിന്‍റെ മനസ്സില്‍ എത്തുന്നത്.

2015 ഡിസംബറിലായിരുന്നു ഇന്ത്യ ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്തമാക്കി ആബെ യുടെ ത്രിദിന സന്ദർശനം. ജപ്പാനുമായി മെഡിക്കൽ, സാങ്കേതിക രംഗങ്ങളിൽ സഹകരണ സാദ്ധ്യതകൾ ചർച്ച ചെയ്യാനായി ലഭിച്ച അവസരം അദ്ദേഹവുമായി ആദ്യ ദിനം തന്നെ കൂടിക്കാഴ്ച നടത്താൻ ഡോ. ഷംഷീറിന്‌ വഴിയൊരുക്കി.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ച യിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് എന്ത് സമ്മാനിക്കും എന്നായിരുന്നു ഡോ. ഷംഷീറി ന്‍റെ ആലോചന. ആബെയുടെ പിതാ മഹന്മാർക്ക് ഇന്ത്യ യുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചു വായിച്ച ഓർമ്മ യിൽ നിന്നാണ് സുവർണ്ണ നിറമുള്ള ഒരു നെഹ്‌റു ജാക്കറ്റ് സമ്മാനമായി തെരഞ്ഞെടുക്കാൻ ഡോ. ഷംഷീർ തീരുമാനിച്ചത്.

ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റു ആബെയുടെ മാതൃ പിതാമഹനായ അന്നത്തെ ജാപ്പനീസ് പ്രധാന മന്ത്രി നോബുസുകെ കിഷിയെ ന്യൂഡൽഹിയിൽ നൽകിയ സ്വീകരണത്തില്‍ എം. പി. മാർക്ക് പരിചയ പ്പെടുത്തിയത് ഇങ്ങനെയായിരുന്നു:

“ഇത് ജപ്പാന്‍റെ പ്രധാന മന്ത്രിയാണ്, ഞാൻ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണിത്.” ആ കണ്ണിയിൽ നിന്നൊരാൾ വീണ്ടും ഇന്ത്യയില്‍ എത്തുമ്പോൾ കാലത്തിന്‍റെ സുവർണ്ണ സ്മരണ പുതുക്കുന്ന സമ്മാനം തന്നെയാകട്ടെ എന്നാ യിരുന്നു ഡോ. ഷംഷീ റിന്‍റെ മനസ്സിൽ. സുവർണ്ണ നിറമുള്ള ജാക്കറ്റു മായി ഷിൻസോ ആബെയെ സന്ദർശിച്ച ഡോ. ഷംഷീർ അദ്ദേഹ വുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് സമ്മാനപ്പൊതി കയ്യിൽ എടുത്തത്.

എന്താണ് എന്നറിയാനുള്ള ആബെ യുള്ള ആകാംക്ഷ മനസ്സിലാക്കിയ ഡോ. ഷംഷീർ തന്നെ ജാക്കറ്റ് പുറത്തെടുത്തു. “സുവർണ്ണ നിറമുള്ള ജാക്കറ്റ് കണ്ടപ്പോഴേ അദ്ദേഹത്തിന് കൗതുകമായി. ഇപ്പോൾ തന്നെ ധരിച്ചു നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. ധരിച്ചിരുന്ന വെള്ള ഷർട്ടിനു മുകളിൽ ജാക്കറ്റ് ധരിക്കാനായി അദ്ദേഹം എന്‍റെ സഹായം തേടി.

ജാക്കറ്റ് ധരിച്ച് ഏറെ സന്തോഷ ത്തോടെ ഫോട്ടോ എടുക്കാനായി അദ്ദേഹം പോസ് ചെയ്തു. വീണ്ടും കാണാം എന്നുള്ള പ്രതീക്ഷ പങ്കു വെച്ച് ഇറങ്ങുമ്പോഴും ജാക്കറ്റ് അദ്ദേഹം അഴിച്ചു മാറ്റിയില്ല. ഇന്ത്യക്കും ജപ്പാനും ഇടയിലെ സ്നേഹ ത്തിന്‍റെ പ്രതീകമായി തോന്നി അദ്ദേഹത്തിന്‍റെ ഈ പ്രതികരണം,” ഡോ. ഷംഷീർ ഓർക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വി. നന്ദകുമാറിന് മാർകോം ഐക്കൺ ഓഫ് ദി ഇയര്‍ അവാർഡ്

July 1st, 2022

v-nandakuma-lulu-group-get-marcom-icon-award-year-2022-ePathram
അബുദാബി : പ്രമുഖ വ്യാപാര ശൃംഖല ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദ കുമാറിനു മാർകോം ഐക്കൺ ഓഫ് ദ് ഇയര്‍ അവാർഡ്. കഴിഞ്ഞ 22 വർഷമായി ലുലു ബ്രാൻഡിന്‍റെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ രംഗങ്ങളില്‍ നൽകിയ സംഭാവനകൾ മാനിച്ചു കൊണ്ടാണ് അവാർഡ്.

ഫെയ്സ്‌ ബുക്ക്, ഗൂഗിള്‍, ടിക് ടോക്ക്, സീബ്ര ടെക്നോളജീസ്, ഇമേജസ് റീട്ടെയില്‍ മാഗസിന്‍ തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ദുബായിൽ നടന്ന വാർഷിക റീട്ടെയിൽ എം. ഇ. ഉച്ചകോടി-2022 യിൽ വെച്ച് മെറ്റാ (ഫെയ്സ്‌ ബുക്ക്) മിഡില്‍ ഈസ്റ്റ് – ആഫ്രിക്ക റീജിയണ്‍ മേധാവി അന്ന ജർമനോസ് അവാർഡ് സമ്മാനിച്ചു. കഴിഞ്ഞ വർഷം ഫോബ്‌സ് മാസികയുടെ മിഡിൽ ഈസ്റ്റിലെ മികച്ച 5 മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ വി. നന്ദകുമാർ ഇടം നേടിയിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

10 of 56910112030»|

« Previous Page« Previous « മെഗാ സ്റ്റേജ് ഷോ ‘ആഘോഷ രാവ്’ ഇസ്‌ലാമിക് സെന്‍ററില്‍
Next »Next Page » എക്സ്‌ പ്രസ്സ് ബസ്സ് : രണ്ടാം ഘട്ടം തുടങ്ങി »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine