ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി ഒന്നു മുതൽ യു. എ. ഇ. യില്‍ പൂർണ്ണ നിരോധനം ഏര്‍പ്പെടുത്തുന്നു എന്ന് ഔദ്യോഗിക വാര്‍ത്താ എജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയും നിർമ്മാണവും വിതരണവും യു. എ. ഇ. യില്‍ നിരോധിക്കും.
പരിസ്ഥിതി ആഘാതം കുറക്കുവാനാണ് പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിന് ശക്തമായ നടപടി കളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത്. 2022 ജൂലായ് മുതല്‍ വിവിധ എമിറേറ്റുകളില്‍ പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു.
2026 ജനുവരി മുതൽ പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ബോക്സുകള്‍ ഉൾപ്പെടെ കൂടുതൽ പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾക്കും നിരോധനം നിലവിൽ വരും.
- pma