അബുദാബി : യു. എ. ഇ. യുടെ ബഹിരാ കാശ പദ്ധതി കള്‍ക്കു കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കി ക്കൊണ്ട് രാജ്യ ത്തിന്റെ ആദ്യബഹിരാ കാശ യാത്രി കരുടെ പേരു വിവര ങ്ങള്‍ പ്രഖ്യാപിച്ചു. സുൽ ത്താൻ സെയ്ഫ് അൽ നിയാദി, ഹസ്സ അലി അൽ മൻസൂരി എന്നി വരുടെ പേരു കളാണ് യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പ്രഖ്യാ പിച്ചത്.
We announced today our first astronauts to the International Space Station: Hazza Al Mansouri and Sultan Al Nayadi. Hazza and Sultan represent all young Arabs and represent the pinnacle of the UAE's ambitions.
Congratulations to the people and youth of the Emirates pic.twitter.com/UNqRXdtsjS
— HH Sheikh Mohammed (@HHShkMohd) September 3, 2018
4022 അപേക്ഷ കരിൽ നിന്നു മാണ് ഇവരെ തെരഞ്ഞെ ടുത്തത്. റഷ്യൻ ബഹിരാകാശ ഏജൻസി റോസ് കോ മോസ് സ്റ്റേറ്റ് കോർ പ്പറേഷൻ ഫോർ സ്പേസ് ആക്ടി വിറ്റീ സി ന്റെ സഹ കര ണ ത്തോ ടെ യാണ് പദ്ധതി നട പ്പിലാ ക്കുക. ബഹി രാകാശ യാത്ര ക്കുള്ള പരിശീലന ങ്ങള്‍ ക്കായി ഇവരെ റഷ്യ യിലേക്ക് അയക്കും. റഷ്യ യുടെ സോയുസ് എന്ന പേടക ത്തിലാണ് ബഹി രാകാ ശ നിലയ ത്തിൽ എത്തുക. അവിടെ പത്തു ദിവസം നീളുന്ന പ്രത്യേക ദൗത്യ ത്തി ന്റെ ഭാഗമാവും.
ഓസ്ട്രേലിയ യിലെ ഗ്രിഫിത്ത് സർവ്വ കലാ ശാല യിൽ നിന്നു വിവര സാങ്കേതിക വിദ്യ യിൽ ഡോക്ട റേറ്റു നേടി യിട്ടുണ്ട് സുൽത്താൻ അൽ നിയാദി. ഖലീഫ ബിൻ സായിദ് എയർ കോള ജിൽ നിന്നു വ്യോമ ശാസ്ത്ര ത്തി ലും സൈനിക വ്യോമ പഠന ത്തിലും ബിരുദം കരസ്ഥ മാക്കി യ ഹസ്സ അല്‍ മന്‍സൂരി ഈ മേഖല യിൽ 14 വർഷ ത്തെ പരിചയ വും രാജ്യാന്തര പരി ശീല നവും നേടി യിട്ടുണ്ട്.
* W A M
Tag : ശാസ്ത്രം, സാങ്കേതികം