അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകൾ തിരിച്ചറി യുന്ന തിനായി അബുദാബിയി ലേക്കുള്ള പ്രവേശന കവാടങ്ങളിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടു കൂടിയ കൊവിഡ് സ്കാനറുകള്‍ സ്ഥാപിക്കുവാന്‍ അബുദാബി എമർജൻസി – ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അംഗീകാരം നൽകി.
ഒരു വ്യക്തിക്ക് കൊവിഡ് ബാധ ഇല്ല എന്ന് സ്കാനർ തിരിച്ചറിഞ്ഞാൽ, അവർക്ക് അബുദാബി യിലേക്കുള്ള പ്രവേശനത്തിന്ന് അനുവാദമുണ്ട്. ഒരു വ്യക്തിയെ രോഗ ബാധിതന്‍ എന്ന് സ്കാനർ കണ്ടെത്തിയാല്‍ അവർ 24 മണിക്കൂറിനുള്ളിൽ ഒരു പി. സി. ആർ. പരിശോധന നടത്തണം. ഇതിനായി സൗജന്യ പരിശോധനാ സൗകര്യ വും ഒരുക്കു ന്നുണ്ട്.
Abu Dhabi Emergency, Crisis & Disasters Committee has approved a pilot test of new scanners to identify potential #Covid_19 cases at select locations in the emirate pic.twitter.com/bKtigPJ8GK
— مكتب أبوظبي الإعلامي (@admediaoffice) June 16, 2021
പരിശോധനാ വിവരങ്ങള്‍ ഉടനെ തന്നെ അല്‍ ഹൊസന്‍ ആപ്പില്‍ അപ്ഡേറ്റ് ചെയ്യപ്പെടും. ഇതിലുള്ള ഗ്രീന്‍ പാസ്സ് അബുദാബി പ്രവേശന ത്തിനു ഉപയോഗിക്കാം. അല്‍ ഹൊസന്‍ ആപ്ലി ക്കേഷനുമായി ബന്ധപ്പെട്ട വിഷയ ങ്ങളിൽ അന്വേഷണങ്ങള്‍ക്കായി 800 46 76 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാം. ഇ – മെയില്‍ വിലാസം: info @ alhosnapp . ae
കൂടാതെ +971 56 3346 740 എന്ന വാട്സ് ആപ്പ് നമ്പറി ലൂടെയും ബന്ധപ്പെടാം. സാങ്കേതിക സഹായ ങ്ങള്‍ക്ക് വിളിക്കുക: 800 93 72 92.