ലോഗോ പ്രകാശനം

May 25th, 2011

inauguration-silver-globe-logo-epathram
ദുബായ് : ‘സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സ് ‘ എന്ന പേരില്‍ കലാ രംഗത്ത് വിവിധ മേഖല കളില്‍ പ്രവര്‍ത്തി ക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ഇതിന്റെ ലോഗോ പ്രകാശനം, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ ഫുജൈറ ബ്രാഞ്ച് മാനേജര്‍ ലതാ ഷെട്ടി, സില്‍വര്‍ ഗ്ലോബ് ചെയര്‍ പേഴ്സണ്‍ ഷീലാ സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

silver-globe-creation-logo-epathram

ഷോര്‍ട്ട് ഫിലിം, ഹോം സിനിമ, ടെലിവിഷനി ലേക്കായി വിവിധ പരിപാടി കളുടെ നിര്‍മ്മാണം എന്നിവയാണു ഈ കൂട്ടായ്മ യുടെ ലക്ഷ്യം.

ഒട്ടനവധി കഴിവുകള്‍ ഉണ്ടായിട്ടും, പ്രശസ്തി യുടെ വെള്ളി വെളിച്ച ത്തിലേക്ക് എത്തി പ്പെടാതെ പോയ നിരവധി കലാകാരന്മാര്‍ പ്രവാസ ലോകത്തുണ്ട്. അവരുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പി ക്കുന്നതോടൊപ്പം പുതിയ ആളുകളെ രംഗത്ത് അവതരിപ്പിക്കാനും കൂടിയാണു ‘സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സ് ‘ രൂപീകരിച്ചി രിക്കുന്നത് എന്ന് ചെയര്‍ പേഴ്സണ്‍ ഷീലാ സാമുവല്‍ പറഞ്ഞു.

നാരായണന്‍ വെളിയങ്കോട്, ബഷീര്‍ തിക്കൊടി, പുന്നക്കന്‍ മുഹമ്മദാലി, സിയാദ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ ഏറാമല, നാസര്‍ പരദേശി, നിസാര്‍ കിളിമാനൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഇതിന്റെ മറ്റു അണിയറ പ്രവര്‍ ത്തകരായ അസീസ് തലശ്ശേരി, ഷാജഹാന്‍ തറവാട്ടില്‍, സക്കീര്‍ ഹുസ്സൈന്‍ വെളിയങ്കോട്, ലത്തീഫ് പടന്ന, സുബൈര്‍ വെള്ളിയോട്, സാഹില്‍ മാഹി, റഫീഖ് വാണിമേല്‍, ജാന്‍സി ജോഷി, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സന്നിഹിത രായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടെലി സിനിമ ‘കര്‍ഷകന്‍’ യു. എ. ഇ. യില്‍ പ്രദര്‍ശിപ്പിക്കുന്നു

April 7th, 2011

karshakan-tele-film-snaps-epathram
അബുദാബി : കേരളത്തെ നടുക്കിയ കര്‍ഷക ആത്മഹത്യ പശ്ചാത്തല മാക്കി നിര്‍മ്മിച്ച ‘കര്‍ഷകന്‍’ എന്ന ടെലി സിനിമ ഏപ്രില്‍ 7 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് കെ. എസ്. സി. യില്‍ പ്രദര്‍ശിപ്പിക്കും.

പ്രശസ്ത കഥാകാരനും നാടക പ്രവര്‍ത്തക നുമായ സി. വി. പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കര്‍ഷകനില്‍ പ്രമുഖ താരങ്ങളായ കെ. പി. എ. സി. ലളിത, ജഗന്നാഥന്‍, എന്നിവരും സി. പി. മേവട, സുദര്‍ശനന്‍, കരുണാകരന്‍ കടമ്മനിട്ട, ലിസി ജോര്‍ജ് തുടങ്ങിവരും വേഷമിട്ടു.

karshakan-tele-film-poster-epathram

മികച്ച ടെലിഫിലിം, സംവിധായകന്‍, നടന്‍, നടി, ഗാനരചന, ക്യാമറ എന്നിവയ്ക്കു ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ കര്‍ഷകന് ഇതിനകം ലഭിച്ചിട്ടുണ്ട്.

ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത അവസ്ഥാന്തരം, കാക്കനാടന്‍ കഥകള്‍ എന്നീ ടെലിസിനിമ കള്‍, അങ്കത്തട്ട് (ഗെയിംഷോ) , ജയിനയര്‍ ( പരമ്പര), ഒരു ഗ്രാമത്തിന്‍റെ കഥ – നഗരത്തിന്‍റെ യും (ഡോക്യുമെന്‍ററി) എന്നിവ യാണ് സി. വി. പ്രേംകുമാറിന്‍റെ സംവിധാന സംരംഭങ്ങള്‍.

ചരമ ക്കോളം, നസീമ യുടെ മരണം, രാഘുലന്‍ മരിക്കുന്നില്ല, വിമാനം, കല്‍ക്കട്ട യില്‍ നിന്നുള്ള കത്ത്, അപരിചിതനായ സഞ്ചാരി എന്നീ കഥാ സമാഹാര ങ്ങളും ഒരു കാലഘട്ട ത്തിന്‍റെ ഓര്‍മ്മയ്ക്ക് എന്ന നോവലും അപ്പൂപ്പന്‍റെ കണ്ണാടി, സാക്ഷി, സ്ട്രീറ്റ് ലൈറ്റ്, അവസ്ഥാന്തരം, കര്‍ഷകന്‍ എന്നിവ യുടെ തിരക്കഥയും ആരും വരാനില്ല, നിമിഷം, നിമിത്തം എന്നീ ടെലി സിനിമ കളുടെ രചനയും പ്രേംകുമാറിന്‍റെ താണ്.

സി. വി. ശ്രീരാമന്‍റെ ‘സാക്ഷി’ എന്ന കഥയെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കുന്ന തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ സി. വി. പ്രേംകുമാര്‍ യു. എ. ഇ. യില്‍ എത്തിയത്.

മധു, മനോജ് കെ. ജയന്‍, തിലകന്‍, നെടുമുടി വേണു, പത്മപ്രിയ തുടങ്ങി പ്രഗല്ഭരായ ചലച്ചിത്ര താരങ്ങളെ അണിനിരത്തി ക്കൊണ്ടാണ് ‘സാക്ഷി’ ചിത്രീകരിക്കുക.

ഏപില്‍ 9 ശനിയാഴ്ച മാസ് ഷാര്‍ജ , 10 ഞായറാഴ്ച ദല ദുബായ്, 14 വ്യാഴാഴ്ച ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ എന്നിവിട ങ്ങളിലും ‘കര്‍ഷകന്‍’ ടെലി സിനിമ പ്രദര്‍ശിപ്പിക്കും.

അബുദാബി യില്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്ന ടെലി സിനിമാ പ്രദര്‍ശന ത്തിനു ശേഷം സംവിധായകന്‍ സി. വി. പ്രേംകുമാറു മായി ആശയ സംവാദം നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വേനല്‍ പക്ഷികള്‍ പ്രദര്‍ശിപ്പിച്ചു

March 30th, 2011

 

venal-pakshikal-tele-film-pre-veiw-epathram

ദുബായ് : സ്വരുമ വിഷന്‍ അവതരിപ്പിക്കുന്ന ‘വേനല്‍ പക്ഷികള്‍’ എന്ന ടെലി സിനിമ യുടെ ആദ്യ പ്രദര്‍ശനം ഖിസൈസ്‌ ഡ്യൂന്‍സ് ഹോട്ടലില്‍ നടന്നു.

പ്രശസ്ത ഗായകന്‍ മൂസ എരഞ്ഞോളി മുഖ്യാതിഥി ആയിരുന്നു. സ്വരുമ പ്രസിഡന്‍റ് ഹുസൈന്‍ പി. എടച്ചക്കൈ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. ഹുസൈന്‍, ബഷീര്‍ തിക്കോടി, മുഷ്താഖ് കരിയാടന്‍. എം. എ. ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജാന്‍സി ജോഷി സ്വാഗതവും ലത്തീഫ് തണ്ടിലം നന്ദിയും പറഞ്ഞു. റീന സലിം പരിപാടികള്‍ നിയന്ത്രിച്ചു.

കാലഘട്ടത്തിന്‍റെ യാഥാര്‍ത്ഥ്യ ങ്ങളിലൂടെ ജീവിക്കുന്ന ഒരു പറ്റം സാധാരണ ക്കാരുടെ ജീവിതം വരച്ചു കാട്ടിയ ‘വേനല്‍ പക്ഷികള്‍’ രചന നിര്‍വ്വഹിച്ചത് സുബൈര്‍ വെള്ളിയോട്. ക്യാമറ അനില്‍ വടക്കേക്കര.

ബോസ് ഖാദര്‍ നിര്‍മ്മിച്ച ടെലി സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സക്കീര്‍ ഒതളൂര്‍.

– അയച്ചു തന്നത് : സുബൈര്‍ വെള്ളിയോട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വര്‍ണ്ണാഭമായ കാഴ്ചകള്‍ ഒരുക്കിയ ‘ചിത്രങ്ങള്‍’ പ്രദര്‍ശനത്തിന്

January 25th, 2011

poster-tele-film-chithrangal-epathram

അബുദാബി :  പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ആര്‍പ്പ്  എന്ന ടെലി സിനിമക്ക് ശേഷം, മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന ‘ചിത്രങ്ങള്‍’ എന്ന ടെലി സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തുന്നു.  ജനുവരി 25 ചൊവ്വാഴ്ച യു. എ. ഇ. സമയം രാത്രി 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 11. 30 )  മലയാള ത്തിലെ പ്രമുഖ ചാനലായ ജീവന്‍ ടി. വി. യിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 
 
 
 
എം. ജെ. എസ്. മീഡിയ (M. J. S. Media)  അവതരിപ്പിക്കുന്ന അടയാളം ക്രിയേഷന്‍സിന്‍റെ  ‘ചിത്രങ്ങള്‍’  ഗള്‍ഫിലെ ശരാശരി കുടുംബ ങ്ങള്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍ തുറന്നു കാട്ടുന്നു.  സമകാലിക സംഭവങ്ങള്‍ ഹൃദയ സ്പര്‍ശി യായി വരച്ചു കാട്ടുന്ന ഈ ചിത്രം പ്രവാസി കുടുംബ ങ്ങള്‍ക്ക്‌  വിലയേറിയ ഒരു സന്ദേശം നല്‍കുന്നു. കഥയും തിരക്കഥയും സംഭാഷണവും ബഷീര്‍ കൊള്ളന്നൂര്‍.

tele-film-chithrangal-crew-epathram

ചിത്രങ്ങളുടെ പ്രധാന പിന്നണി പ്രവര്‍ത്തകര്‍

പ്രോഡക്ഷന്‍ ഡിസൈനര്‍ : ഷലില്‍ കല്ലൂര്‍.  പ്രൊ. കണ്‍ട്രോളര്‍ : ഷൈനാസ് ചാത്തന്നൂര്‍. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : ഷാജഹാന്‍ ചങ്ങരംകുളം, ഷാജഹാന്‍ തറവാട്.  നിശ്ചല ചിത്രങ്ങള്‍ : പകല്‍കിനാവന്‍.  എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍.  ഗ്രാഫിക്സ് : മനു ആചാര്യ. കലാ സംവിധാനം : സന്തോഷ്‌ സാരംഗ്. ചമയം : ശശി വെള്ളിക്കോത്ത്.ക്യാമറ : ഖമറുദ്ധീന്‍ വെളിയംകോട്.  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ആരിഫ് ഒരുമനയൂര്‍.  ഗാനരചന : സജി ലാല്‍.  സംഗീതം : പി. എം. ഗഫൂര്‍. ഗായിക : അമൃത സുരേഷ്. 
 

tele-film-artists-chithrangal-epathram

ചിത്രങ്ങളിലെ പ്രധാന വേഷക്കാര്‍

നിരവധി നാടക ങ്ങളിലും ടെലി സിനിമ കളിലും ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഗള്‍ഫിലെ മികച്ച കലാകാരന്‍ മാരായ  റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍,  പി. എം. അബ്ദുല്‍ റഹിമാന്‍,  സിയാദ് കൊടുങ്ങല്ലൂര്‍,  കൂക്കല്‍ രാഘവ്, ചന്ദ്രഭാനു,  സഗീര്‍ ചെന്ത്രാപ്പിന്നി, ജോഷി തോമസ്‌, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ്‌ പോള്‍,  ഷഫീര്‍,  വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനുതമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാസനില്‍, ഷഫ്ന തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്ന ‘ചിത്രങ്ങള്‍’  യു. എ. ഇ. യിലും കേരളത്തിലും ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.  കലയും സാഹിത്യവും സംഗീതവും നൃത്തവും എല്ലാം ചേര്‍ന്ന് എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്.

- pma

വായിക്കുക: ,

1 അഭിപ്രായം »

പ്രവാസ മയൂരം പുരസ്കാര നിശ ടെലിവിഷനില്‍

January 21st, 2011

logo-pravasa-mayooram-epathram

അബുദാബി :  പ്രവാസ ഭൂമിക യില്‍  നിരവധി പ്രതിഭ കളെ കണ്ടെത്തുകയും പ്രോല്‍സാഹി പ്പിക്കുകയും ചെയ്തിട്ടുള്ള  വിഷ്വല്‍ മീഡിയ രംഗത്തെ ശ്രദ്ധേയരായ എം. ജെ. എസ്. മീഡിയ (M. J. S. Media)  ഒരുക്കുന്ന പരിപാടി കള്‍ മലയാള ത്തിലെ പ്രമുഖ ചാനലായ ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യുന്നു.  എം. ജെ. എസ്. മീഡിയ യുടെ ഏഴാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കിയ “പ്രവാസ മയൂരം അവാര്‍ഡ്‌ നൈറ്റ്‌”  ആണ് ആദ്യ പരിപാടി. 

pravasamayooram-epathram

പ്രവാസ മയൂരം പുരസ്കാര ജേതാക്കള്‍

ജനുവരി 21 വെള്ളിയാഴ്ച രാത്രി യു. എ. ഇ. സമയം 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 11. 30 ) പ്രദര്‍ശി പ്പിക്കുന്ന “പ്രവാസ മയൂരം അവാര്‍ഡ്‌ നൈറ്റ്‌”.   ഡോ. ബി. ആര്‍. ഷെട്ടി, സൈമണ്‍ വര്‍ഗ്ഗീസ്‌ പറക്കാടത്ത്, ഹനീഫ്‌ ബൈത്താന്‍, ഇ. പി. മൂസ്സ ഹാജി, ജോബി ജോര്‍ജ്ജ്, കെ. ടി. റബീഉള്ള, ബഷീര്‍ പടിയത്ത്‌  തുടങ്ങിയ വ്യാപാര വാണിജ്യ- മേഖല കളിലെ 7 വ്യക്തിത്വ ങ്ങള്‍ക്കും,   കെ. കെ. മൊയ്തീന്‍ കോയ (മികച്ച സംഘാടകന്‍), ലിയോ രാധാകൃഷ്ണന്‍ ( ഏഷ്യാനെറ്റ്‌ വാര്‍ത്താ അവതാരകന്‍, കേള്‍വിക്കപ്പുറം എന്ന സാമൂഹ്യ പരിപാടി യുടെ അവതരണത്തിന്), e പത്രം അബുദാബി കറസ്പോണ്ടന്‍റ് പി. എം. അബ്ദുല്‍ റഹിമാന്‍,  (പബ്ലിക്‌ റിലേഷന്‍ – നിരവധി കലാ കാരന്മാരെ പരിചയ പ്പെടുത്തിയ നാടക, ടെലി സിനിമ, ടെലി ആല്‍ബം രംഗത്തെ നടനും, എഴുത്തു കാരനും, സംവിധായകനും), അനില്‍ കരൂര്‍ (ചിത്രകലാ പ്രതിഭ), അനില്‍ വടക്കേക്കര (വിഷ്വല്‍ മേക്കര്‍),  സതീഷ്‌ മേനോന്‍ (നാടക കലാകാരന്‍), റാഫി പാവറട്ടി (ടി. വി. – സ്റ്റേജ് അവതാരകന്‍), നിഷാദ്‌ അരിയന്നൂര്‍ (ടെലി സിനിമ അഭിനേതാവ്‌),  ഇ. എം. അഷ്‌റഫ്‌ (കൈരളി ടി.വി.), മാലതി സുനീഷ് (നൃത്താദ്ധ്യാപിക), അനുപമ വിജയ്‌ (ഗായിക), മിഥില ദാസ്‌ (ടി. വി.  അവതാരക)  തുടങ്ങീ കലാ – സാംസ്കാരിക – മാധ്യമ രംഗത്തെ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച  12   പ്രമുഖര്‍ക്കും  വിശിഷ്ട ഉപഹാരങ്ങള്‍ നല്‍കി ആദരിച്ച ചടങ്ങാണ് ഇത്. 
 

poster-tele-film-meghangal-epathram

തുടര്‍ന്ന്‍ ജനുവരി 22 ശനിയാഴ്ച രാത്രി യു. എ. ഇ. സമയം 10 മണിക്ക് ‘മേഘങ്ങള്‍’ എന്ന ടെലി സിനിമ സംപ്രേഷണം ചെയ്യും.
 
ബേബി മൂക്കുതലക്കു വേണ്ടി എം. ജെ. എസ്. മീഡിയ അവതരിപ്പിക്കുന്ന ‘മേഘങ്ങള്‍’  തിരക്കഥ എഴുതി സംവിധാനം ചെയ്തിരി ക്കുന്നത് ഷലില്‍ കല്ലൂര്‍.  കഥ:  വെള്ളിയോടന്‍. ക്യാമറ : അനില്‍ വടക്കെക്കര. ഗാനരചന: ആരിഫ് ഒരുമനയൂര്‍, സംഗീതം: അഷറഫ് മഞ്ചേരി, ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അനുപമ വിജയന്‍. മുഷ്താഖ് കരിയാടന്‍, ഷാജഹാന്‍ ചങ്ങരംകുളം, ഷാനു കല്ലൂര്‍,  ഷൈനാസ് ചാത്തന്നൂര്‍, ആരിഫ് ഒരുമനയൂര്‍   ശശി വെള്ളിക്കോത്ത് എന്നിവര്‍ പ്രധാന പിന്നണി പ്രവര്‍ത്തകരാണ്

 വിനീത രാമചന്ദ്രന്‍, ഷിനി, മേഘ, മിഥിലാ ദാസ്, ആര്യ, സമീര്‍ തൃത്തല്ലൂര്‍, നിഷാദ് അരിയന്നുര്‍, ഷാജി ഗുരുവായൂര്‍,കൂക്കല്‍ രാഘവന്‍, വെള്ളിയോടന്‍, സതീഷ് മേനോന്‍ , റാഫി പാവറട്ടി, പി. എം. അബ്ദുല്‍ റഹിമാന്‍, റസാഖ്‌ ഡോള്‍ബി, അനില്‍ നീണ്ടൂര്‍, കൂടാതെ ഗള്‍ഫിലെ കലാ ലോകത്ത് ശ്രദ്ധേയ രായ നിരവധി കലാകാരന്‍ മാരും അണി നിരക്കുന്ന ഈ ടെലി സിനിമ സൌഹൃദ ങ്ങളുടേയും, സ്നേഹ ബന്ധങ്ങളു ടേയും പശ്ചാത്തല ത്തില്‍ ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്നു.
 
poster-tele-film-theeram-epathram

ജനുവരി 23 ഞായറാഴ്ച യു. എ. ഇ. സമയം രാത്രി 10 മണിക്ക് ‘തീരം’ പ്രദര്‍ശിപ്പിക്കും. ഫൈന്‍ ആര്‍ട്സ്‌ മീഡിയക്ക് വേണ്ടി ജോണി ഫൈന്‍ ആര്‍ട്സ്‌, ചെറിയാന്‍ ടി. കീക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച തീരം,  കഥ എഴുതി സംവിധാനം ചെയ്തിരി ക്കുന്നത് ഷലില്‍ കല്ലൂര്‍. തിരക്കഥ സംഭാഷണം ബഷീര്‍ കൊള്ളന്നൂര്‍.  മലയാള ടെലി – സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളായ  ഡോ. ഷാജു, മഹിമ, ഡിമ്പിള്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അതോടൊപ്പം പ്രവാസ ലോകത്തു നിന്നും, നാടക – ടെലിവിഷന്‍  രംഗത്തെ ശ്രദ്ധേയ രായ കലാകാരന്മാരും വേഷമിടുന്നു.

poster-tele-film-chithrangal-epathram

തുടര്‍ന്ന് ജനുവരി 25 ചൊവ്വാഴ്ച യു. എ. ഇ. സമയം രാത്രി 10 മണിക്ക്(ഇന്ത്യന്‍ സമയം രാത്രി 11. 30 ) ‘ചിത്രങ്ങള്‍’‍   സംപ്രേഷണം ചെയ്യും.

tele-film-chithrangal-crew-epathram

ആര്‍പ്പ് എന്ന ടെലി സിനിമക്ക് ശേഷം  മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന ‘ചിത്രങ്ങള്‍’  ഗള്‍ഫിലെ ശരാശരി കുടുംബങ്ങള്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍ തുറന്നു കാട്ടുന്നു.  സമകാലിക സംഭവങ്ങള്‍ ഹൃദയ സ്പര്‍ശി യായി വരച്ചു കാട്ടുന്ന ‘ചിത്രങ്ങള്‍’ പ്രവാസി കുടുംബ ങ്ങള്‍ക്ക്‌  വിലയേറിയ ഒരു സന്ദേശം നല്‍കുന്നു. 
 
ക്യാമറ : ഖമറുദ്ധീന്‍ വെളിയംകോട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ആരിഫ് ഒരുമനയൂര്‍
കലാ സംവിധാനം : സന്തോഷ്‌ സാരംഗ്. ചമയം : ശശി വെള്ളിക്കോത്ത്, ഗാന രചന : സജി ലാല്‍.  സംഗീതം : പി. എം. ഗഫൂര്‍. ഗായിക : അമൃത സുരേഷ്

tele-film-artists-chithrangal-epathram

വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനു തമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാ സനില്‍, ഷഫ്ന,  റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍,  സിയാദ് കൊടുങ്ങല്ലൂര്‍, സഗീര്‍ ചെന്ത്രാപ്പിന്നി, പി. എം. അബ്ദുല്‍ റഹിമാന്‍, കൂക്കല്‍ രാഘവ്, ചന്ദ്രഭാനു, ജോഷി തോമസ്‌, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ്‌ പോള്‍,  ഷഫീര്‍,  തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്നു.  നിര്‍മ്മാണം : അടയാളം ക്രിയേഷന്‍സ്.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

27 of 281020262728

« Previous Page« Previous « പിഞ്ചു കുഞ്ഞിന്റെ ബലാല്‍സംഗം : കടുത്ത നടപടി വേണമെന്ന് പോലീസ്‌ മേധാവി
Next »Next Page » പാം തെരഞ്ഞെടുത്ത കഥകളുടെ പ്രകാശനം »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine