അബുദാബി : സംസ്ഥാന കെ. എം. സി. സി. വനിതാ വിംഗ് സംഘടി പ്പിക്കുന്ന വിനോദ – വിജ്ഞാന സംഗമം ‘ഡിലി ജെൻഷിയ’ നവംബര്‍ 15 വെള്ളി യാഴ്ച രാവിലെ 9 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ആരം ഭിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, ജനറൽ സെക്രട്ടറി കുൽസു ടീച്ചർ, സെക്രട്ടറി റോഷ്‌നി ഖാലിദ്, ദുബായ് മെഡിക്കൽ കോളേജ് ഐ. ഇ. ഡയറക്ടർ ഡോക്ടർ ഫൗസിയ അഹമ്മദ്, കാഞ്ഞിര പ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ ആൻസി ജോർജ്ജ് തുടങ്ങീ സാമൂഹിക – സാംസ്കാരിക – പൊതു രംഗങ്ങ ളിലെ പ്രമുഖ വനിതാ നേതാക്കൾ സംബന്ധിക്കും.
അബുദാബി : കേരള പ്പിറവി ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം ‘പ്രശ്നോത്തരി’ സംഘടിപ്പിക്കുന്നു.
2019 നവംബർ 1 വെള്ളി യാഴ്ച വൈകുന്നേരം 5 മണി ക്കു തുടക്കം കുറിക്കുന്ന പ്രശ്നോത്തരി യില്‍ സാഹിത്യ, സംസ്കാരിക, രാഷ്ട്രീയ വിഷയ ങ്ങൾ ഉൾപ്പെ ടുത്തി യുള്ള ചോദ്യങ്ങൾ ആയിരിക്കും. പ്രായഭേദമന്യേ ആർക്കും പ്രശ്നോ ത്തരി യിൽ പങ്കെടുക്കാം എന്നു ഭാര വാഹികള്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്ന വർക്ക് സ്വർണ്ണ നാണയവും രണ്ടും മൂന്നും സ്ഥാനം ലഭി ക്കുന്ന വർക്ക് ആകർ ഷക മായ മറ്റ് സമ്മാനങ്ങളും നല്‍കും.
താല്പര്യ മുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേ ണ്ടതാണ്. വിവര ങ്ങൾക്ക് 02 631 44 55 എന്ന നമ്പറിൽ കെ. എസ്. സി. ഓഫീസു മായി ബന്ധപ്പെടുക.
അബുദാബി : എഴുത്തു കാരനും ചലച്ചിത്ര സംവി ധായ കനു മായി രുന്ന പി. പത്മ രാജന്‍റെ സ്മരണാർത്ഥം അബു ദാബി സാംസ്‌കാരിക വേദി ഏർപ്പെ ടുത്തിയ പത്മരാജൻ പുരസ്കാരം പ്രശസ്ത അഭിനേത്രി സുരഭി ലക്ഷ്മിക്ക്. സിനിമാ – സീരിയൽ, നാടക രംഗ ങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണി ച്ചാണ് പുരസ്കാരം.
ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകു ന്നേരം 7.30 ന് മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സംഘടിപ്പിക്കുന്ന ‘ദൃശ്യം 2019’ ന്റെ വേദി യിൽ വെച്ച് പത്മ രാജൻ പുരസ്കാരം സമ്മാനിക്കും.
അഹല്യ കമ്യൂണിറ്റി ക്ലിനിക്ക് ഡയറക്ടർ ശ്രേയ ഗോപാൽ, ബിൻ മൂസ ട്രാവൽസ് എം. ഡി. മേരി തോമസ് എന്നിവരെയും കലാ രംഗ ങ്ങളിൽ മികവ് തെളിയിച്ച 9 പ്രതിഭ കളേയും ചടങ്ങില്‍ വെച്ച് ആദരിക്കും.
ദുബായ് : രണ്ടു കിഡ്നികളും തകരാറി ലായ ഷജീറ എന്ന യുവതി യുടെ ജീവൻ രക്ഷിക്കു വാൻ സഹായ അഭ്യർത്ഥനയു മായി ദുബായിലെ ഒരു കൂട്ടം ചെറുപ്പ ക്കാര്‍ രംഗത്ത്. ഇതിനു നേതൃത്വം നൽകുന്ന സിയാദ് കൊടുങ്ങല്ലൂർ എന്ന സാമൂഹ്യ പ്രവർത്തകൻ, സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ സാമൂഹ്യ മാധ്യമ ങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തൃശൂർ ജില്ല യിലെ കൊടുങ്ങല്ലൂർ സ്വദേശിനിയായ ഷജീറ എന്ന യുവതി യുടെ ജീവന്‍ നില നിര്‍ത്തു ന്നതിന് ഇപ്പോള്‍ ആഴ്ച യില്‍ മൂന്നു ഡയാലിസിസ് വീതം ചെയ്യുന്നു.
കണ്ണിന്റെ കാഴ്ചക്കു മങ്ങല്‍ വന്നു കൊണ്ടിരി ക്കുന്ന തിനാല്‍ 28,000 രൂപ വില വരുന്ന മരുന്ന് കുത്തി വെച്ചു കൊണ്ടാണ് കാഴ്ച നില നിറു ത്തുന്നത്. വൃക്ക മാറ്റി വെക്കുന്നതു വരെ ഈ കുത്തി വെപ്പ് പലപ്പോഴായി തുടരുകയും വേണം.
രോഗാവസ്ഥയില്‍ ഷജീറ
ജീവന്‍ നില നിർത്താൻ ഇനി വൃക്ക മാറ്റി വെക്കുക എന്ന ഒരു വഴിയേ ഉള്ളു. ഷജീറക്കു ചികില്‍സ തുടരു വാനും കിഡ്നി മാറ്റി വെക്കു വാനും ഭീമമായ ഒരു തുകയുടെ ആവശ്യം വന്നിരി ക്കുന്നതിനാൽ സുമനസ്സുകളുടെ സഹായം അഭ്യർത്ഥി ക്കുകയാണ്.
ഷജീറ ആശുപത്രിയില്‍
ഒൻപതു കൊല്ലം മുൻപ് ഗർഭിണി യായി രിക്കു മ്പോൾ ഷജിറ യുടെ രണ്ടു കിഡ്നി കളും തകരാറി ലായി. ചികിത്സ കൾ തുടരുകയും ആറു കൊല്ലം മുൻപേ കിഡ്‌നി മാറ്റി വെക്കു കയും ചെയ്തി രുന്നു. എന്നാൽ വീണ്ടും കിഡ്നി കൾ തകരാറിൽ ആയതോടെ മറ്റു നിവൃത്തി കൾ ഇല്ലാത്തതു കൊണ്ട് കൂടി യാണ് പൊതു സമൂഹ ത്തിനു മുന്നിലേ ക്ക് സഹായം ആവശ്യപ്പെട്ടു വന്നിരി ക്കുന്നത് എന്ന് സിയാദ് പറഞ്ഞു.
ഷജീറ യുടെ ഫോണ്‍ നമ്പറും എക്കൗണ്ട് വിവര ങ്ങളും ഇതോടൊപ്പം നല്‍കിയി ട്ടുണ്ട്. ഉദാര മനസ്ക രുടെ സഹായം തേടുന്ന ഈ യുവതിയെ കണ്ടില്ല എന്നു നടിക്കരുതേ എന്നാണു ഈ ചെറുപ്പ ക്കാരുടെ അഭ്യർ ത്ഥന. വിശദാംശ ങ്ങൾക്ക് : +971 50 427 3433 (സിയാദ് കൊടുങ്ങല്ലൂർ)
എക്കൗണ്ട് വിവരങ്ങൾ :
SHEJEERA MOHAMMEDALI SIHAB
A/C NO : 002 0053 0000 61185
South Indian Bank
Kodungallur, Thrissur, Kerala-India.
IFSC : SIBL 0000020
PHONE : +91 97 45 40 08 29
അബുദാബി : യു. എ. ഇ. യുടെ ഗവണ്മെ ന്റി ന്റെ ഉപദേശക സമിതി യായ ഫെഡ റൽ നാഷ ണൽ കൗൺ സിലിൽ (എഫ്. എൻ. സി.) വനിതാ പ്രാതി നിധ്യം 50 ശതമാനം ആയി ഉയർ ത്തുവാന്‍ പ്രസി ഡണ്ട് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്‍ നിര്‍ദ്ദേശിച്ചു.
നാൽപ്പത് അംഗ എഫ്. എൻ. സി. യിൽ ഇനി ഇരു പതു പേർ വനിതകള്‍ ആയി രിക്കും. ഓരോ എമി റേറ്റു കൾ ക്കും അനു വദിച്ച സീറ്റു കളിൽ വനിതാ സംവ രണം വേണം. അടുത്തിടെ നട ക്കാന്‍ പോകുന്ന തെര ഞ്ഞെടു പ്പിൽ പ്രത്യേക നിബ ന്ധന കളും പ്രചാരണ ത്തിന്ന് ഇറ ങ്ങുന്ന സ്ഥാനാർ ത്ഥികൾ ക്കായി ദേശീയ ഇല ക്‌ഷൻ കമ്മീ ഷൻ പ്രഖ്യാപിച്ചു.