മലയാളി സമാജം പുതിയ കെട്ടിട ത്തിന്റെ ഉദ്ഘാടനം വെള്ളി യാഴ്ച

September 27th, 2016

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജ ത്തിന്റെ പുതിയ കെട്ടിടത്തി ന്റെ ഉദ്‌ഘാടനം യു. എ. ഇ. സാംസ്‌കാ രിക വിജ്ഞാന വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ നിർവ്വ ഹിക്കും എന്ന് സമാജം ഭാര വാഹി കള്‍ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

പ്രവർത്തന മികവിന്റെ അമ്പതാണ്ട് അടുക്കുന്ന ഈ വേള യിലാണ് അബു ദാബി മലയാളി സമാജം വിപുല മായ സൗകര്യ ങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടത്തി ലേക്ക് പ്രവർ ത്തനം മാറ്റു ന്നത്.

2016 സെപ്റ്റംബർ മുപ്പതിന് വെള്ളി യാഴ്ച വൈകു ന്നേരം ഏഴര മണി ക്കാണ് പുതിയ കെട്ടിടത്തി ന്റെ ഉദ്ഘാടനം.

മുസഫ യില്‍ വ്യവസായ നഗരി യിൽ സെക്ടർ 34 ൽ സെന്റ് പോൾസ് ചർച്ചിന് സമീപ ത്തായി ട്ടാണ് (കെ. എം. ട്രേഡിംഗ് നു പിന്നില്‍) ഈ കെട്ടിടം സ്ഥിതി ചെയ്യു ന്നത്.

ആയിര ത്തോളം ആളു കള്‍ക്ക് ഇരിക്കാന്‍ സൗകര്യ മുള്ള ഓഡി റ്റോറി യവും ഓഫീസും മിനി ഹാളു കളും ലൈബ്ര റിയും കുട്ടി കള്‍ക്കും മുതിര്‍ന്ന വര്‍ ക്കു മുള്ള കളി സ്ഥല ങ്ങളും കാന്റീനും അടക്ക മുള്ള സൗകര്യം പുതിയ കെട്ടിട ത്തിലുണ്ട്.

ഉദ്‌ഘാടന ചടങ്ങിൽ സമാജം രക്ഷാധി കാരി കളായ പ്രമുഖ വ്യവസാ യികൾ എം. എ. യൂസഫലി, ഡോ. ബി. ആർ. ഷെട്ടി, ഡോ. ഷംഷീർ വയലിൽ, അദീബ് അഹമ്മദ്, ജെമിനി ഗണേഷ് ബാബു, ലൂയിസ് കുര്യാ ക്കോസ്, ബാലൻ വിജയൻ തുടങ്ങി യവരും അബു ദാബി യിലെ സംഘടനാ പ്രതി നിധി കളും സംബന്ധിക്കും എന്നും സമാജം ഭാര വാഹി കൾ അറിയിച്ചു.

മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, ആക്ടിംഗ് സെക്രട്ടറി മെഹ ബൂബ് അലി, ചീഫ് കോഡി നേറ്റർ എ. എം. അൻസാർ, കലാ വിഭാഗം സെക്രട്ടറി അബ്ദുൽ ഖാദർ തിരു വത്ര, ട്രഷറർ ഫസലുദ്ധീൻ, മീഡിയ കോഡിനേറ്റർ ജലീൽ ചോല യിൽ എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വത്തിക്കാനിൽ പോപ്പിനെ സന്ദർശിച്ചു

September 18th, 2016

sheikh-mohamed-bin-zayed-meet-pope-francis-ePathram

അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വത്തി ക്കാന്‍ സന്ദര്‍ശിച്ച് മാർ പ്പാപ്പ യുമായി കൂടി ക്കാഴ്ച നടത്തി.

ലോകത്ത് സമാധാനവും സുരക്ഷയും സുസ്ഥിര തയും വികസനവും പ്രോത്സാഹി പ്പിക്കുവാ ന്‍ യു. എ. ഇ. ദൃഢ നിശ്ചയ ത്തോടെ നില കൊള്ളും എന്നും പോപ്പ് ഫ്രാന്‍സിസു മായി നടത്തിയ കൂടി ക്കാഴ്ച യിൽ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാന്‍ അറിയിച്ചു.

സുരക്ഷ, സുസ്ഥിരത, വികസനം എന്നിവ ഉറപ്പാക്കു വാനും ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ സമാ ധാനം, സഹ വർത്തിത്വം, നീതി തുടങ്ങി യവ പ്രോൽ സാഹി പ്പി ക്കുവാ നും രാജ്യാന്തര സമൂഹ വുമായി ചേർന്നു പ്രവർ ത്തി ക്കുവാനും യു. എ. ഇ. സന്നദ്ധ മാണ് എന്നും ശൈഖ് മുഹമ്മദ് അറിയിച്ചു.

ലോകം നേരിടുന്ന പ്രശ്ന ങ്ങ ളായ ദാരിദ്ര്യം, അജ്ഞത, അക്രമം, വിദ്വേഷ സംസ്കാരം എന്നിവ നേരിടാൻ മാർ പാപ്പ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ജീവ കാരുണ്യ പ്രവർത്തന ങ്ങളി ലൂടെ യു. എ. ഇ. യും ഈ വഴി യിലൂടെ യാണു നീങ്ങുന്നത്.

ഇസ്‌ലാം സഹിഷ്ണുത യുടെയും മിതത്വ ത്തി ന്റെയും മത മാണ്. സമാധാനം, ചർച്ച, സഹ കരണം എന്നിവ യാണ് ഇസ്‌ലാം ആവശ്യ പ്പെടു ന്നത്. അക്രമം നടത്തു ന്നവരെ ഇസ്‌ലാം, അറബ് മേൽ വിലാസ ങ്ങളില്‍ കാണു ന്നത് അനീതി യാണ് എന്നും ഇത്തര ക്കാരെ ക്രിമിനൽ സംഘ ങ്ങളായി കാണുക യാണു വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ വിമാന ങ്ങളില്‍ ഉപയോഗി ക്കുന്നതില്‍ വിലക്ക്

September 11th, 2016

samsung-galaxy-note-7-smart-phone-ePathram
അബുദാബി : സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ രാജ്യത്തെ എല്ലാ വിമാന ങ്ങളിലും നിരോ ധിച്ചു കൊണ്ട് യു. എ. ഇ. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി. സി. എ. എ) ഉത്തരവിട്ടു.

ഫോണിന്‍െറ ബാറ്ററിക്ക് തീ പിടി ക്കു ന്നുണ്ട് എന്നും പൊട്ടി ത്തെറി ക്കുള്ള സാദ്ധ്യത കൾ കൂടുത ലാണ് എന്നു മുള്ള റിപ്പോ ര്‍ട്ടു കളെ തുടര്‍ ന്നാണ് നടപടി.

വിമാന ങ്ങളില്‍ സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ ഓൺ ചെയ്യുവാനോ അവ ബാഗേജു കളില്‍ സൂക്ഷിക്കു വാനോ പാടില്ല എന്ന് ജി. സി. എ. എ. ഡയറ ക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി വാർത്താ കുറിപ്പിൽ അറിയിച്ചു.

2016 ആഗസ്റ്റ് 2 മുതലാണ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ വില്‍പന ആരം ഭിച്ചത്. ഇങ്ങിനെ വില്പന തുടങ്ങിയ ഒമ്പത് രാജ്യ ങ്ങളില്‍ ഒന്നായ യു. എ. ഇ. യില്‍ ഫോണ്‍ മൂല മുള്ള അപ കട ങ്ങൾ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ കമ്പനി തിരിച്ചു വിളിച്ച സാഹ ചര്യത്തില്‍ മുന്‍ കരുതല്‍ എന്ന നില ക്കാണ് ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എമിറേറ്റ്സ് തുടങ്ങിയ വിമാന കമ്പനി കൾ തങ്ങ ളുടെ വിമാന ങ്ങ ളിൽ നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ ഉപ യോഗി ക്കുന്ന തിനും അതിന്‍െറ ബാറ്ററി ചാര്‍ജ് ചെയ്യു ന്ന തിനും വിലക്ക് ഏര്‍ പ്പെ ടുത്തി യിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് തിരിച്ചെത്തി

September 11th, 2016

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : സ്വകാര്യ സന്ദര്‍ശന ത്തിനായി വിദേശത്തു പോയിരുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തിരിച്ചെത്തി.

അബുദാബി കിരീട അവകാശിയും യു. എ. ഇ. ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വ ത്തില്‍ രാജ കുടും ബാംഗ ങ്ങളും ശൈഖുമാരും ചേര്‍ന്ന് പ്രസിഡണ്ടി നെ സ്വീകരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ അബുദാബി യിൽ

August 16th, 2016

p-sree-rama-krishnan-ePathram
അബുദാബി : കേരളാ നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണന് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ സ്വീകരണം നൽകുന്നു.

ആഗസ്റ്റ് 16 ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് കേരളാ സോഷ്യൽ സെന്റർ ഓഡിറ്റോറിയ ത്തിൽ നടക്കുന്ന പരിപാടി യിൽ അബുദാബി യിലെ വിവിധ സംഘടന പ്രതി നിധി കളും സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിറ ന്നാള്‍ മരം ഗ്രൂപ്പിന്റെ ഹരിതാഭ മായ ഒരു സ്വാതന്ത്ര്യ ദിനാഘോഷം
Next »Next Page » കൈരളി കൾച്ചറൽ ഫോറം പ്രവർത്തന ഉല്‍ഘാടന വും യാത്രയയപ്പും »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine