അബുദാബി : പതിനാലാമത് ഇന്റര്‍ നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രി യന്‍ എക്സിബിഷന് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ തുടക്ക മായി. അബുദാബി സ്പോർട്ട്സ് കൗൺസിൽ ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ ‘അഡിഹെക്സ്‘ഉദ്ഘാടനം ചെയ്തു.
അറബ് ജീവിത ത്തിന്റെ സന്തത സഹചാരി കളായ വേട്ട പ്പരു ന്തു കളുടെ വിപുല മായ ശേഖര മാണ് ഈ പ്രദർ ശന ത്തിൽ ഉണ്ടാവുക. ലക്ഷങ്ങള്‍ വില യുള്ള വേട്ട പ്പരു ന്തുകള്‍ കൂടാതെ ആയുധ ങ്ങള്‍, അവ ഉപയോഗി ക്കേണ്ട തായ രീതികള്‍ എന്നിവ സന്ദർശ കർ ക്ക് വിശദീ കരിച്ചു കൊടുക്കും.
വേട്ടപ്പട്ടി കളു ടെയും കുതിര കളു ടെയും ഒട്ടക ങ്ങളും നായാട്ടി നായി ഉപ യോഗി ക്കുന്ന പഴയതും ഏറ്റവും നവീന ങ്ങളു മായ വാഹന ങ്ങളു ടെയും പ്രദര്‍ശന വും വിപണന വുമാ ണ് ഈ എക്സി ബിഷന്റെ മറ്റൊരു ആകർഷ ണീയത.
അറേബ്യൻ നാടന്‍ പാട്ടുകള്‍, നൃത്ത നൃത്യങ്ങള്‍, പരമ്പ രാഗത ഭക്ഷണ ങ്ങൾ, വസ്ത്രങ്ങള്‍, നെയ്ത്തു രീതികള്‍ തുടങ്ങിയവ നാലു ദിവസ ങ്ങളി ലായി നടക്കുന്ന പ്രദര്‍ശന ത്തിന്റെ ഭാഗ മാകും.
ഇന്ത്യ അടക്കം വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള ഫാൽക്കൺ സ്പെഷ്യലിസ്റ്റു കളും വേട്ടക്കാരും ഈ എക്സി ബിഷനിൽ പങ്കെടുക്കുവാൻ എത്തി ച്ചേർന്നി ട്ടുണ്ട്.
- pma