എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പുന സംഘടിപ്പിച്ചു

March 16th, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുന സംഘടിപ്പിച്ചു. ചെയര്‍മാനായി അബുദാബി കിരീടാ വകാശിയും യു. എ. ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നിയമിച്ചു

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരു പ്രത്യേക ഉത്തരവി ലൂടെയാണ് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനായി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നിയമിച്ചത്.

ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുതിയ വൈസ് ചെയര്‍മാന്‍. ശൈഖ് ഹമദ് ബിന്‍ സായീദ് അല്‍ നഹ്യാന്‍ ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് മേധാവി യായും നിയോഗിക്കപ്പെട്ടു.

ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാന്‍, ഡോ. അഹമ്മദ് മുബാറക് അല്‍ മസ്റൂയി, ഖല്‍തൂണ്‍ ഖലീഫ അല്‍ മുബാറക്, ഹമദ് മുഹമ്മദ് അല്‍ സുവൈദി, നാസര്‍ അഹ്മദ് അല്‍ സുവൈദി, ഡോ. മുഹീര്‍ ഖമീസ് അല്‍ ഖായിലി, സയീദ് അല്‍ ഗാഫ്ലി, അലി മജീദ് അല്‍ മന്‍സൂറി, ഡോ. അമല്‍ അബ്ദുള്ള അല്‍ ഖുബൈസി, മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി എന്നിവരാണ് പുന സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ അംഗ ങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലുലു എക്സ്ചേഞ്ച് ധാരണാ പത്രത്തില്‍ ഒപ്പുവച്ചു

March 10th, 2014

lulu-exchange-contract-with-addc-ePathram
അബുദാബി : പ്രമുഖ ധന വിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചും ലക്സംബര്‍ഗ് ആസ്ഥാന മായ ലോഗോസ് ഐ. ടി. എസു മായി ധാരണാ പത്ര ത്തില്‍ ഒപ്പുവച്ചു.

സാമ്പത്തിക കുറ്റകൃത്യ ങ്ങള്‍ തടയുന്നതിനും കമ്പ്യൂട്ടര്‍ അധിഷ്ടിത പണമിടപാടുകള്‍ സുഗമവും സുരക്ഷിത മാക്കുന്ന തിനുമായുള്ള അത്യാധുനിക സോഫ്റ്റ്‌ വെയറായ ഐ. ഡിറ്റക്റ്റ്, ലുലു എക്സ്ചേഞ്ച് ശാഖ കളില്‍ നടപ്പാക്കുന്ന തിനായുള്ള ധാരണാ പത്ര ത്തിലാണ് ഇരു കമ്പനി കളും ഒപ്പു വച്ചത്.

ചടങ്ങില്‍ ലുലു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അദീബ് അഹമ്മദ്, ലക്സംബര്‍ഗ് ഗ്രാന്റ് ഡിച്ചി എമ്പസി മിഷന്‍ ഉപ തലവനും ലക്സംബര്‍ഗ് ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ട റുമായ മാര്‍ക്ക് ഷീര്‍, മുതിര്‍ന്ന ഉദ്ധ്യോഗസ്ഥരും പങ്കെടുത്തു.

കമ്പ്യൂട്ടര്‍ അധിഷ്ടിത പണമിട പാടു കളില്‍ ലോകത്ത് നിലവിലുള്ള തില്‍ ഏറ്റവും സുരക്ഷി തവും നവീനവു മായ സംവിധാന മാണ് ഐ. ഡിറ്റക്റ്റ് എന്നും പുതിയ സോഫ്റ്റ്‌ വെയര്‍ സംവിധാനം ​നടപ്പാക്കുന്ന തോടെ കമ്പനി യുടെ സമ്പത്തിക നടപടി ക്രമ ങ്ങളീല്‍ കൂടുതല്‍ സുതാര്യത വരുമെന്നും ലുലു എക്സ്ചേഞ്ച് സി. ഇ. ഒ. അദീബ് അഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ഥാനപതി യുടെ അധികാര പത്രം കൈമാറി

March 6th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതിയാ യി എത്തിയ ടി. പി. സീതാറാം, വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുമ്പാകെ അധികാര പത്രം സമര്‍പ്പിച്ചു.

അബുദാബി മുഷ്റിഫ് പാലസില്‍ നടന്ന ചടങ്ങില്‍ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സാസ്കാരിക യുവജന സാമൂഹിക ക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍, സഹ മന്ത്രി റീം അല്‍ ഹാഷിമി തുടങ്ങിയ വരും ഉന്നതെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി എയര്‍ എക്‌സ്‌പോ തുടങ്ങി

February 26th, 2014

അബുദാബി : വൈവിധ്യമാര്‍ന്ന വിമാനങ്ങളും ഹെലി കോപ്ടറു കളും വൈമാനിക ഉപകരണ ങ്ങളും പ്രദര്‍ശിപ്പിക്കുന്ന മൂന്നാമത് അബുദാബി എയര്‍ എക്സ്പോ അല്‍ ബത്തീന്‍ എയര്‍ പോര്‍ട്ടില്‍ തുടക്കം കുറിച്ചു.

വര്‍ണ്ണാഭമായ എയര്‍ ഷോ യോട് കൂടി ആരംഭിച്ച മൂന്നാമത് അബുദാബി എയര്‍ എക്സ്പോ, അബൂദബി ടൂറിസം ആന്‍റ് കള്‍ച്ചര്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂന്‍ ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.

അബുദാബി രാജ കുടുംബാംഗ ങ്ങളും സര്‍ക്കാര്‍ പ്രതി നിധി കളും ജി. സി. സി. രാജ്യ ങ്ങളില്‍ നിന്നുള്ള പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ലോകത്തിലെ പ്രമുഖ വിമാന നിര്‍മാണ കമ്പനി കളും സേവന ദാതാക്കളും എയര്‍വേസുകളും പ്രദര്‍ശന ത്തില്‍ പങ്കെടു ക്കുന്നുണ്ട്.

ആഡംബര വിമാന ങ്ങള്‍, ഹെലി കോപ്ടറുകള്‍, ചെറു വിമാന ങ്ങള്‍, യുദ്ധ വിമാനങ്ങള്‍, പാരച്യൂട്ട് തുടങ്ങി വൈവിധ്യ മാര്‍ന്ന ആകാശ വാഹന ങ്ങള്‍ അല്‍ ബത്തീന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ പ്രദര്‍ശന ത്തിനുണ്ട്.

വ്യോമസേനയുടെ വിമാന ങ്ങളും അബൂദബി പൊലീസ് എയര്‍വിങ് ഹെലി കോപ്ടറു കളും നിരവധി സന്ദര്‍ശ കരെ ആകര്‍ഷി ക്കുന്നുണ്ട്.

അത്യാധനികവും ആഢംബര വുമായ സൗകര്യ ങ്ങള്‍ അടങ്ങിയ റോയല്‍ വിമാന ത്തിന്‍െറ ഉള്‍ഭാഗം കാണാനും സന്ദര്‍ശ കര്‍ക്ക് അവസര മുണ്ട്.

മൂന്നു ദിവസ ങ്ങളിലായി നടക്കുന്ന എയര്‍ എക്സ്പോ ഫെബ്രുവരി 27 ന് സമാപിക്കും

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം കേരളോത്സവം വ്യാഴാഴ്ച തുടക്കമാവും

February 20th, 2014

അബുദാബി : മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ കേരളോത്സവം വ്യാഴാഴ്ച തുടക്ക മാവും.

ആഘോഷ പരിപാടി കളുടെ ഉദ്ഘാടന ത്തോടൊപ്പം യു. എ. ഇ. ഇന്ത്യന്‍ സ്ഥാന പതി ടി. പി. സീതാറാമിനു സ്വീകരണവും നല്കും .

കേരള ത്തിലെ തനത് നാടന്‍ ആഘോഷ ങ്ങളുടെ ഓര്‍മ പുതുക്കി ക്കൊണ്ട് നാടന്‍ ഭക്ഷണ ശാല കളും കലാ പരി പാടി കളും പല തരം കളികളും ഭാഗ്യ നറുക്കെടുപ്പും. പ്രവേശന കൂപ്പണ്‍ നറുക്കിട്ട് സമ്മാന ങ്ങള്‍ പ്രഖ്യാപിക്കും 

വ്യാഴം, വെള്ളി ദിന ങ്ങളില്‍ സമാജം അങ്കണ ത്തില്‍ അരങ്ങേറും. വൈകിട്ട് ആറ് മുതല്‍ 12 വരെയാണു കേരളോത്സവം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു വിൽ ഈജിപ്ത് മഹോത്സവം
Next »Next Page » കൌമാരവും പരീക്ഷയും : സെമിനാര്‍ »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine