കൊറോണ വൈറസ് ബാധ : അബുദാബിയില്‍ മരണം സ്ഥിരീകരിച്ചു

December 12th, 2013

middle-east-respiratory-syndrome-coronavirus-mers-ePathram
അബുദാബി : കോറോണ വൈറസ് ബാധിച്ച ജോര്‍ദാനി യുവതി അബുദാബി യില്‍ മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

മിഡില്‍ ഈസ്റ്റ് റാസ്പറേറ്ററി സിന്‍ഡ്രോം എന്ന ഈ രോഗം ശ്വാസ കോശ ങ്ങളുടെ പ്രവര്‍ത്തന ങ്ങളെ ബാധിക്കുന്ന വൈറസ് ആണ്. ഈ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 50 ശതമാനവും മരിച്ചതായാണ് കണക്ക്. സൗദി അറേബ്യ യില്‍ 2012 ലാണ് ഈ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ശാഖ അല്‍ വത് ഭയില്‍

December 10th, 2013

abudhabi-indian-school-new-building-in-al-watba-ePathram
അബുദാബി : ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ശാഖ അടുത്ത അധ്യയന വര്‍ഷം അല്‍ വത് ഭയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 3, 450 വിദ്യാര്‍ ത്ഥി കള്‍ക്ക് പഠന സൗകര്യം ലഭ്യമാകും.

27, 500 ചതുരശ്ര മീറ്ററില്‍ പുതിയ ക്യാമ്പസ് നിര്‍മിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ സ്‌കൂള്‍ അധികൃതരും നിര്‍മാണ കമ്പനി യായ എയര്‍ ലിങ്ക് ഇന്‍റര്‍നാഷണലും ഒപ്പു വെച്ചു.

രണ്ടു ഘട്ട മായാണ് സ്‌കൂള്‍ നിര്‍മാണം പൂര്‍ത്തി യാക്കുക. ഇതില്‍ ആദ്യ ഘട്ടം 2014 ഏപ്രിലില്‍ പൂര്‍ത്തിയാകും. ഇതോടെ കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ ആറു വരെ യുള്ള ക്ലാസു കളില്‍ പ്രവേശനം ലഭിക്കും. തുടര്‍ന്ന് രണ്ടാം ഘട്ട നിര്‍മാണം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.

അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബി. ആര്‍. ഷെട്ടിയും എയറോലിങ്ക് കമ്പനി സി. ഇ. ഒ. അനില്‍ പിള്ളയും ധാരണാ പത്ര ത്തില്‍ ഒപ്പു വെച്ചു. സ്‌കൂള്‍ ഡയറക്ടര്‍മാരായ പി. ബാവ ഹാജി, സര്‍വോത്തം ഷെട്ടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. സി. വിജയ ചന്ദ്ര എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസ ലോകത്ത് മലയാള ഭാഷ വളരുന്നു : കല്പറ്റ നാരായണന്‍

December 5th, 2013

അബുദാബി : കേരള ത്തില്‍ മലയാള ത്തെ സംരക്ഷിക്കൂ എന്നു വിളിച്ചു പറയേണ്ട ഈ കാലത്ത് പ്രവാസ മണ്ണില്‍ മലയാളി കള്‍ മലയാള ത്തെ നെഞ്ചിലേറ്റി നടക്കുന്നത് കാണുമ്പോള്‍ വല്ലാത്ത ഒരാശ്വാസ മാണെന്നും അതു കൊണ്ട് തന്നെ പ്രവാസ ലോകത്തു മലയാളം വളരുക യാണ് എന്നും പ്രശസ്ത എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ പറഞ്ഞു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കോലായ സാഹിത്യ കൂട്ടായ്മ യുടെ സുവനീര്‍ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു. കോലായ സുവനീര്‍ കല്പറ്റ നാരായണ നില്‍ നിന്നും കെ എസ് സി സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്രശേഖരന്‍ ഏറ്റു വാങ്ങി കവി അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരന്‍, കൃഷ്ണകുമാര്‍ അജി രാധാ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അടുത്ത ഏഴു വര്‍ഷങ്ങള്‍ നിര്‍ണ്ണായകം : ശൈഖ് മുഹമ്മദ്‌

November 19th, 2013

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
ദുബായ് : ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രം ആകാനുള്ള മുന്നേറ്റ ത്തില്‍ അടുത്ത ഏഴു വര്‍ഷങ്ങള്‍ നിര്‍ണ്ണായകം ആണെന്ന് ദുബായ് ഭരണാധികാരിയും യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം വ്യക്തമാക്കി.

യു. എ. ഇ. യുടെ വിഷന്‍-2021 പദ്ധതി ലോക ത്തില്‍ തന്നെ ഏറ്റവും മികച്ച പദ്ധതി കളില്‍ ഒന്നാണ്. ലക്ഷ്യ ത്തിലേക്കുള്ള മുന്നേറ്റ ത്തില്‍ അടുത്ത ഏഴ് വര്‍ഷങ്ങള്‍ നിര്‍ണായകമാണ്. ശൈഖ് ഖലീഫ യുടെ നേതൃത്വ ത്തില്‍ രാജ്യം പുരോഗതി യുടെ പുതിയൊരു ഘട്ട ത്തിലൂടെ യാണ് കടന്നു പോകുന്നത്. ഏക സംവിധാന ത്തിന് കീഴില്‍ ഏക കാഴ്ച പ്പാടും ലക്ഷ്യവു മായാണ് എമിറേറ്റുകള്‍ മുന്നോട്ടു നീങ്ങുന്നത്. അസാദ്ധ്യം എന്ന വാക്കു പോലും പറയാന്‍ അറിയാത്ത വ്യക്തി കളാണ് യു. എ. ഇ. യുടെ നിക്ഷേപം എന്ന് ശൈഖ് മുഹമ്മദ് കൂട്ടി ച്ചേര്‍ത്തു.

ദേശീയ വിമാന ക്കമ്പനികള്‍ ചേര്‍ന്ന് 500 പുതിയ വിമാന ങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടല്‍ ചടങ്ങിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്.

42 വര്‍ഷം മുമ്പ് യു. എ. ഇ. ക്കാരില്‍ ഭൂരിഭാഗ ത്തിനും വിമാനം എന്നത് ഒരു അന്യ വസ്തുവായിരുന്നു. ഇന്ന് നമ്മുടെ ദേശീയ വിമാനങ്ങള്‍ വ്യോമ മേഖലയില്‍ മുന്‍നിര ക്കാരാണ്. നമ്മള്‍ ഭാവി യിലേക്കാണ് നിക്ഷേപം ഇറക്കുന്നത്. നമ്മള്‍ നമ്മില്‍ തന്നെയാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ജനങ്ങളെ സന്തോഷി പ്പിക്കാനാണ് നാം ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.

ലോക ത്തിലെ ഏറ്റവും മികച്ച റോഡ് ശൃംഖല യാണ് യു. എ. ഇ. യിലുള്ളത്. ഇപ്പോള്‍ ഏറ്റവും മികച്ച വ്യോമ ഗതാഗത സംവിധാനവും യു. എ. ഇ. യുടേതാണ്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലു കള്‍ക്കുള്ള ഇടം മാത്രമല്ല യു. എ. ഇ. ലോക ത്തിന്റെ ഏറ്റവും പുതിയ വാണിജ്യ കേന്ദ്രം കൂടിയാണ്.

സാമ്പത്തിക രംഗത്തുള്ള നിക്ഷേപം, രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം, പൗരന്മാരുടെ ക്ഷേമ ത്തിനായുള്ള പ്രവര്‍ത്തനം തുടങ്ങിയ ഘടക ങ്ങളിലാണ് പശ്ചിമേഷ്യയുടെ സ്ഥിരത കുടി കൊള്ളുന്നത്. മേഖല യ്ക്ക് നാം നല്‍കേണ്ട സന്ദേശമാണിത് – ശൈഖ് മുഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജല- വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു

November 15th, 2013

അബുദാബി : 14 ശതമാനം മുതല്‍ 17 ശതമാനം വരെ ജല – വൈദ്യുതി നിരക്ക് വര്‍ദ്ധി പ്പിച്ചു കൊണ്ട് ഫെഡറല്‍ ഇലക്‌ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഫേവ) ഉത്തരവിറക്കി. യു. എ. ഇ. പൗരന്മാരുടെ വീടുകള്‍ക്ക് നിരക്ക് വര്‍ദ്ധനവ്‌ ബാധകമല്ല.

ഫേവ ജല – വൈദ്യുതി വിതരണം നടത്തുന്ന അബുദാബി, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, കിഴക്കന്‍ തീര പ്രദേശ ങ്ങള്‍ തുടങ്ങിയ ഭാഗ ങ്ങളില്‍ നിരക്ക് കൂടും.

താമസ, വ്യാവസായിക, വാണിജ്യ, ഗവണ്‍മെന്റ് മേഖല കളില്‍ നിരക്ക് വര്‍ദ്ധന ബാധകം ആണെന്ന് ഫേവ വ്യക്തമാക്കി. യു. എ. ഇ. യിലെ ജല, വൈദ്യുത ഉപഭോഗ തോത് ഉയരുന്ന സാഹചര്യ ത്തിലാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് എന്ന് ഫേവ സൂചിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. നാടകോത്സവം : രചനകള്‍ ക്ഷണിച്ചു
Next »Next Page » കുട്ടികള്‍ക്കായി നാടകോല്‍സവം കെ എസ് സി യില്‍ »



  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine