വിലപ്പെട്ട രേഖകള്‍ കളഞ്ഞു പോയി

January 26th, 2013

help-desk-ePathram അബുദാബി : യു. എ. ഇ. ഡ്രൈവിങ്ങ് ലൈസന്‍സ്, എമിരേറ്റ്സ് ഐ. ഡി., ഹെല്‍ത്ത് കാര്‍ഡ് എന്നിവ അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ യു. എ. ഇ. എക്സ്ചേഞ്ചിനു സമീപത്തായി കളഞ്ഞു പോയി.

മാണിക്കോത്ത് ചന്ദ്രോത്ത് ഉഷ എന്ന പേരിലുള്ള ഈ കാര്‍ഡുകള്‍ കിട്ടുന്നവര്‍ 050 76 16 549 എന്ന നമ്പരില്‍ അറിയിക്കണം. ഫ്രണ്ട്സ് എ. ഡി. എം. എസ്. ജനറല്‍ സെക്രട്ടറിയും അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗവു മായിരുന്ന ജയരാജിന്റെ ഭാര്യ ഉഷ യുടെ പേരില്‍ ഉള്ളതാണു ഈ രേഖകള്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ലുലു വില്‍ ‘സെലിബ്രേറ്റിംഗ് ഇന്ത്യ’

January 24th, 2013

celebrating-india-at-lulu-abudhabi-ePathram
അബുദാബി : അല്‍ വാഹ്ദാ മാളില്‍ ‘സെലിബ്രേറ്റിംഗ് ഇന്ത്യ’ പ്രദര്‍ശനം അബുദാബി യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു.

പ്രദര്‍ശന ത്തിന്റെ ഭാഗ മായി ഇന്ത്യന്‍ പച്ചക്കറി കളുടെയും ഭക്ഷ്യ വിഭവ ങ്ങളു ടെയും ഉത്പന്ന ങ്ങളുടെയും വൈവിധ്യം നിറഞ്ഞ പ്രദര്‍ശനവും വിപണനവു മാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലായി ഒരുക്കിയിട്ടുള്ളത്.

ജനുവരി 23 മുതല്‍ ഫെബ്രുവരി 3 വരെ യാണ് പ്രദര്‍ശനം നടക്കുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

‘ഗോദ്റെജ് സെക്യൂരിറ്റി സിസ്റ്റം’ മിഡില്‍ ഈസ്റ്റിലേക്കും

January 23rd, 2013

s-p-sharma-godrej-ePathram
അബുദാബി : പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡ് ‘ഗോദ്റെജ് സെക്യൂരിറ്റി സിസ്റ്റം’ മിഡില്‍ ഈസ്റ്റിലേക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു.

അതിനു മുന്നോടി യായി അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍ ഗ്ലോബല്‍ ഒപ്പറേഷന്‍ വിഭാഗം തലവന്‍ എസ്. പി. ശര്‍മ്മ, അംഗീകൃത വിതരണ ക്കാരായ സയാനി ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ അല്‍ സയാനി എന്നിവര്‍ കമ്പനി യുടെ പ്രവര്‍ത്തന ങ്ങള്‍ വിശദീകരിച്ചു.

godrej-lockers-in-abudhabi-ePathram

സെക്യൂരിറ്റി സൊലൂഷന്‍, ലോക്കര്‍ നിര്‍മ്മിതിയില്‍ എഷ്യ യിലെ എറ്റവും വലിയ ഗ്രൂപ്പ് ആയ ഗൊദ്റെജിനു 116 വര്‍ഷത്തെ അനുഭവ സമ്പത്ത് ഉണ്ടെന്ന് എസ്. പി. ശര്‍മ്മ പറഞ്ഞു.

മിഡില്‍ ഈസ്റ്റിലേക്കായി പ്രത്യേകം തയ്യാറാക്കിയ സേഫ് ലോക്കറു കളുടേയും സെക്യൂരിറ്റി സിസ്റ്റ ങ്ങളുടേയും പ്രധാന ഗോദ്റെജ് ഉപകരണ ങ്ങളുടെയും പ്രദര്‍ശനവും നടന്നു.

അബുദാബി അല്‍ ഫലാ സ്ട്രീറ്റില്‍ (പഴയ പാസ് പോര്‍ട്ട് റോഡ്‌) താഹാ മെഡിക്കല്‍ സെന്ററിനു സമീപമാണ് ‘ഗോദ്റെജ് സെക്യൂരിറ്റി സിസ്റ്റം’ ഷോറൂം.
വിവര ങ്ങള്‍ക്ക് 02 622 96 87, 050 841 21 30

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പൊതു മാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യാക്കാര്‍ 75 പേര്‍ മാത്രം

January 20th, 2013

minister-e-ahmed-with-mk-lokesh-ePathram
അബുദാബി : പ്രവാസി ഇന്ത്യ ക്കാരുടെ പ്രശ്നങ്ങള്‍ നല്ല രീതി യില്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയ ങ്ങളും കേന്ദ്ര സര്‍ക്കാരും സന്നദ്ധരാണ് എന്ന് വിദേശ കാര്യ സഹ മന്ത്രി ഇ. അഹമദ് അബുദാബി യില്‍ പറഞ്ഞു.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച മുഖാമുഖ ത്തില്‍ ഇന്ത്യന്‍ സംഘടനാ പ്രതിനിധി കളോടും മാധ്യമ പ്രവര്‍ത്തക രോടും സംസാരിക്കുക യായിരുന്നു അദ്ദേഹം.

യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ്, വിമാന യാത്രാ പ്രശ്നങ്ങള്‍, ദുബായിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്റര്‍ വെല്‍ഫെയര്‍ ഫണ്ട് അടക്കം നിരവധി കാര്യങ്ങളെ കുറിച്ച് വിവിധ സംഘടനാ പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പറഞ്ഞു.

minister-e-ahmed-in-with-mk-lokesh-sanjay-varma-ePathram

പൊതു മാപ്പിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ദിവസ ങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു പേര്‍ മാത്രമാണ് ഈ സൗകര്യം ഉപയോഗി ക്കാന്‍ മുന്നോട്ടു വന്നത് എന്ന് ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് പറഞ്ഞു.

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനായി ഇത് വരെ രണ്ടായിരത്തി അഞ്ഞൂറ് പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും അതില്‍ നാനൂറു പേര്‍ കേരള ത്തില്‍ നിന്നുള്ളവര്‍ ആണെന്നും ഒന്നും രണ്ടും സ്ഥാന ങ്ങളില്‍ ആന്ധ്ര യും തമിഴ് നാടും ആണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസ ങ്ങളില്‍ എഴുപത്തി അഞ്ചു (75) പേര്‍ പൊതു മാപ്പില്‍ ഇന്ത്യയിലേക്ക്‌ കയറി പോയത് എന്നും എം. കെ. ലോകേഷ് കൂട്ടി ചേര്‍ത്തു.

കോണ്‍സുല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ്മ, ഫസ്റ്റ് സെക്രട്ടറി ആനന്ദ് ബര്‍ദാന്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യാസ് വാട്ടര്‍ വേള്‍ഡ് ജനുവരി 24 ന് തുറക്കും

January 18th, 2013

logo-yas-water-world-abudhabi-ePathram
അബുദാബി : യാസ് ദ്വീപിലെ യാസ് മറീന സര്‍ക്യൂട്ടിനോട് ചേര്‍ന്ന് യാസ് വാട്ടര്‍ വേള്‍ഡ് ജനുവരി 24 ന് പൊതുജന ങ്ങള്‍ക്ക് തുറന്നു കൊടുക്കും.

അറബ് പാരമ്പര്യ തനിമയില്‍ ഒരുക്കിയ യാസ് വാട്ടര്‍ വേള്‍ഡില്‍ 43 റൈഡു കളും സ്ളൈഡു കളും മറ്റു വിനോദ സംവിധാന ങ്ങളുമുണ്ട്. നഷ്ടപ്പെട്ടു പോയ മുത്ത്, ദാന എന്ന സ്വദേശി പെണ്‍കുട്ടി സാഹസിക മായി തെരയുന്നതാണ് പാര്‍ക്കിന്റെ പ്രമേയം.

വര്‍ണാഭ മായ വെളിച്ച വിതാനവും ത്രീഡി വീഡിയോകളും സ്പെഷ്യല്‍ ഇഫക്ട്സും ദൃശ്യ വിസ്മയ ങ്ങളും അടങ്ങിയ മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കായ യാസ് വാട്ടര്‍ വേള്‍ഡ് സന്ദര്‍ശകരെ ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല.

ലോകത്തിലെ ഏറ്റവും നീളം കൂടിയതും വേഗമേറിയതു മായ ടൊര്‍ണോഡോ റൈഡാണ് മുഖ്യ ആകര്‍ഷണം. വേഗത്തെ വെല്ലുന്ന ബാന്‍ഡിറ്റ് ബോംബര്‍ ആണ് മറ്റൊരു ആകര്‍ഷണം.

മണിക്കൂറില്‍ 700 പേര്‍ക്ക് റൈഡില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് 225 ദിര്‍ഹ മാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് : 185 ദിര്‍ഹം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള വര്‍മ്മ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വാര്‍ഷികം ആഘോഷിച്ചു
Next »Next Page » ട്വന്റി – ട്വന്റി ക്രിക്കറ്റ്‌ : ടൂര്‍ണമെന്റ് തൃശ്ശൂര്‍ ജേതാക്കള്‍ »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine