ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ്‌ എം. ആര്‍. സി. എച്ചിന്

March 29th, 2013

chirayinkeezh-ansar-epathram- അബുദാബി : മലയാളി സമാജം പ്രസിഡന്റും യു. എ. ഇ. യിലെ സാംസ്‌കാരിക രംഗത്ത് നിറ സാന്നിദ്ധ്യ വുമായിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണ യ്ക്കു വേണ്ടി ”ഫ്രണ്ട്‌സ് ഓഫ് അബുദാബി മലയാളി സമാജം” ഏര്‍പ്പെടുത്തിയ ‘ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ്’ ഈ വര്‍ഷം പയ്യന്നൂരില ‘മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഹാന്‍ഡികാപ്ഡി’ന് ലഭിക്കും.

അംഗ വൈകല്യവും ബുദ്ധി മാന്ദ്യവുമുള്ള 124 കുട്ടികളെ പഠിപ്പിക്കുന്ന പയ്യന്നൂരിലെ ഈ സെന്റര്‍ സമൂഹ ത്തിലെ ഒറ്റപ്പെട്ടു പോകുന്ന നിരാലംബരായ കുട്ടികള്‍ക്ക് അത്താണി യായി പ്രവര്‍ത്തിക്കുന്ന മഹത്സ്ഥാപനമാണ്.

പാലോട് രവി എം. എല്‍. എ., കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, കേരള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എ. ഫിറോസ്, അബുദാബി മലയാളി സമാജം മുന്‍ ജനറല്‍ സെക്രട്ടറി കണിയാപുരം സൈനുദ്ദീന്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റി യാണ് അവാര്‍ഡ് നല്കാന്‍ തീരുമാനിച്ചത്.

പയ്യന്നൂരിലെയും ഗള്‍ഫിലെയും സുമനസ്സു കളായ സാമൂഹിക പ്രവര്‍ത്ത കരാണ് ഈ സ്ഥാപന ത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.

ഒരു ലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ് 2013 മെയ്മാസം അബുദാബി യില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് സമ്മാനിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ മഴ : ചൂട് വരവായി

March 26th, 2013

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : കാലാവസ്ഥാ മാറ്റ ത്തിന്റെ മുന്നോടി എന്നോണം യു. എ. ഇ. യില്‍ വിവിധ സ്ഥലങ്ങളില്‍ മഴ പെയ്തു. തിങ്കളാഴ്ച ഉച്ചക്കു ശേഷം അബുദാബി യില്‍ ദീര്‍ഘ നേരം മഴ ചാറി നിന്നു. രാവിലെ മുതല്‍ രാജ്യത്ത് മൂടി ക്കെട്ടിയ കാലാവസ്ഥ ആയിരുന്നു. രാവിലെ മുതല്‍ ഉണ്ടായിരുന്ന തണുത്ത കാറ്റും രാത്രി യോടെ ശക്തമായി. അല്‍ഐനിലും ചാറ്റല്‍ മഴയാണ് ഉണ്ടായത്. അബുദാബി യില്‍ ചില ഭാഗ ങ്ങളില്‍ മഴവില്ലും ദൃശ്യമായി.

rainbow-in-concrete-jungle-abudhabi-ePathram

അബുദാബി യിലെ മഴവില്ല് : ഇലക്ട്രാ റോഡില്‍ നിന്നുള്ള ദൃശ്യം

യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റുകളായ ഷാര്‍ജ, ഉമ്മല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ ഖൈമ എന്നിവിട ങ്ങളിലും ദുബായിലും പെയ്തിറങ്ങിയ മഴ, രാജ്യത്ത് ചൂടിന്റെ ആരംഭമാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷ കരുടെ അഭിപ്രായം.

-ചിത്രങ്ങള്‍ : ഹഫ്സല്‍ അഹ്മദ് – ഇമ -അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൊതുമാപ്പിനു ശേഷം 385 അനധികൃത താമസക്കാര്‍ പിടിയിലായി

March 26th, 2013

uae-amnesty-2013-no-to-violators-ePathram
അബുദാബി : നിയമ വിരുദ്ധ മായി യു. എ. ഇ. യില്‍ തങ്ങുന്ന വിദേശി കള്‍ക്ക് ശിക്ഷകള്‍ ഇല്ലാതെ രാജ്യം വിടാനായി അവസരം ഒരുക്കി യു. എ. ഇ. സര്‍ക്കാര്‍ അനുവദിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി ഫെബ്രുവരി നാലിനു അവസാനിച്ച തിനു ശേഷം നടത്തിയ തെരച്ചിലില്‍ അബുദാബി യില്‍ നിന്നും 125 പേരെയും അല്‍ഐനില്‍ നിന്നു 100 പേരേയും പിടികൂടി യതായി താമസ – കുടിയേറ്റ വകുപ്പ് വിഭാഗം അറിയിച്ചു.

അബുദാബി യില്‍ നടത്തിയ പരിശോധന യി ല്‍ 79പുരുഷന്മാരും 46 സ്ത്രീ കളുമാണ് പിടിയിലായത്. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ വരാണ് സ്ത്രീകളില്‍ അധികവും. ഇവരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംജരാ ണെന്നും അധികൃതര്‍ അറിയിച്ചു.

അല്‍ഐനില്‍ വീവിധ ഇടങ്ങളില്‍ നടത്തിയ പരിശോധന കളില്‍ 87 പുരുഷന്മാരും 13 സ്ത്രീകളും അടക്കം 100 പേരാണ് പിടിയിലായത്. കൂടാതെ മറ്റു എമിറേറ്റു കളില്‍ നിന്നു മായി ഇരു നൂറോളം പേരാണ് പിടിയിലായത് എന്നു അധികൃതര്‍ വ്യക്തമാക്കി.

പൊതുമാപ്പ് പ്രയോജന പ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെ കണ്ടു പിടിക്കാന്‍ No to Violators Follow Up വിഭാഗം പരിശോധന കര്‍ശന മാക്കിയിരുന്നു. ഇത്തരം പരിശോധന കള്‍ ഇനിയും തുടരു മെന്നും അനധികൃത താമസക്കാരെ ഒഴിവാക്കി രാജ്യത്ത് സുരക്ഷിത മായ ജീവിത സാഹചര്യം ഒരുക്കുന്ന തിനുള്ള നടപടി കളുമായി പൊതുജന ങ്ങള്‍ സഹകരി ക്കണം എന്നും ആഭ്യന്തര മന്ത്രാലയം No to Violators ഫോളോ അപ്പ് വിഭാഗം മേധാവി അബുദാബി യില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എനോര കുടുംബ സംഗമം അബുദാബി യില്‍

March 20th, 2013

edakkazhiyur-nri-enora-logo-ePathram
അബൂദാബി : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ പ്രദേശത്തു നിന്നുള്ള വരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ എനോര (എടക്കഴിയുര്‍ നോണ്‍ റെസിഡന്‍റ് അസോസിയേഷന്‍) കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 22 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്റ റില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ യു. എ. ഇ. യിലെ വിവിധ ഭാഗ ങ്ങളിലുള്ള എടക്കഴിയൂര്‍ നിവാസി കള്‍ പങ്കെടുക്കും.

മുതിര്‍ന്ന വര്‍ക്കും കുട്ടികള്‍ക്കു മായി വിനോദവും വിജ്ഞാനവും പകരുന്ന വിവിധ തരം പരിപാടികള്‍, ഗാനമേള, നൃത്ത നൃത്ത്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 570 52 91

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. മന്ത്രി സഭ പുന:സംഘടിപ്പിച്ചു

March 14th, 2013

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : യു. എ. ഇ. മന്ത്രി സഭ പുന:സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തയാറാക്കിയ പുതിയ പട്ടികക്ക് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.

വികസന – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുതിയതായി രൂപീകരിച്ചു. പഴയ വകുപ്പു കളില്‍ നിന്നും മാറ്റി പുതിയ വകുപ്പു കള്‍ നല്‍കി പ്രബലരായ മന്ത്രിമാരെ നില നിര്‍ത്തി പുന:സംഘടിപ്പിച്ച മന്ത്രി സഭ യില്‍ നാല് പുതു മുഖങ്ങള്‍ ഉണ്ട്.

ഊര്‍ജ വകുപ്പ് മന്ത്രിയായി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്രൂയി, പൊതു മരാമത്ത് മന്ത്രിയായി അബ്ദുല്ല ബിന്‍ മുഹമ്മദ് ബില്‍ഹൈഫ് അല്‍ നുഐമി, സഹ മന്ത്രിമാരായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍, അബ്ദുല്ല ബിന്‍ മുഹമ്മദ് സഈദ് അല്‍ ഗോബാഷ് എന്നിവരാണ് പുതു മുഖങ്ങള്‍..

പുതിയതായി രൂപീകരിച്ച വികസന – അന്താരാഷ്ട്ര സഹകരണ മന്ത്രാലയ ത്തിന്റെ ചുമതല, വിദേശ വ്യാപാര മന്ത്രി യായിരുന്ന ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിക്കാണ്. വിദേശ രാജ്യ ങ്ങള്‍ക്ക് നല്‍കേണ്ട സാമ്പത്തിക സഹായ ങ്ങളുടെ ഉത്തര വാദിത്തം പുതിയ മന്ത്രാലയ ത്തിനാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാര്‍വ്വ ദേശീയ വനിതാ ദിനം ആചരിച്ചു
Next »Next Page » ഇന്ത്യന്‍ ഭരണകൂടം ജനങ്ങളെ അപമാനിച്ചു: എം. വി. ഗോവിന്ദന്‍ »



  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine