മഹര്‍ജാന്‍ : മദീനാ സായിദ് ഷോപ്പിംഗ് സെന്ററില്‍ ഉത്സവ കാലം

March 7th, 2012

lulu-abudhabi-maharjan-shopping-fest-ePathram
അബുദാബി :അബുദാബി യുടെ ഹൃദയ ഭാഗത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായ മദീനാ സായിദ് ഷോപ്പിംഗ് സെന്ററില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന വാണിജ്യോല്‍സവം മാര്‍ച്ച് 8 വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.’ മഹര്‍ജാന്‍ ‘ എന്ന പേരില്‍ വാരാന്ത്യങ്ങളില്‍ ആയിരിക്കും ഉത്സവം നടക്കുക. കുട്ടികള്‍ക്കും കുടുംബങ്ങള്‍ ക്കുമായി സമ്മാനങ്ങള്‍ വാരിക്കൂട്ടാവുന്ന മല്‍സരങ്ങള്‍ , കലാ സാംസ്കാരിക പരിപാടികള്‍ അടങ്ങിയ കലാ മേളയും എന്നിവ ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മദീനാ സായിദ് ഷോപ്പിംഗ് സെന്ററിന്റെ വികസന വുമായി ബന്ധപ്പെട്ട് ഒരുക്കുന്ന ഈ പരിപാടിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, അബുദാബി കോ – ഓപ്പറേറ്റീവ് സൊസൈറ്റി, കെ.എം. ട്രേഡിംഗ്, അല്‍ജസീറ ഗ്രൂപ്പ് ജ്വല്ലറി, സാലം അല്‍ ശുഐബി ജ്വല്ലറി തുടങ്ങി വലതും ചെറുതുമായ നാനൂറ്റി അമ്പതോളം വാണിജ്യ സ്ഥാപനങ്ങളും പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ ടേബിള്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഉത്തരേന്ത്യന്‍ ഭക്ഷണ കേന്ദ്രമായ ദേ താലി, അറബിക് – ഇറാനിയന്‍ ഭക്ഷണ കേന്ദ്രമായ തന്ജാര എന്നിവരും ഇതില്‍ പങ്കാളികള്‍ ആവുന്നു.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അറബ് പാരമ്പര്യ കലകളും കലാമത്സര ങ്ങളും ഗെയിം ഷോകളും മാന്ത്രിക പ്രകടനങ്ങളും കലാമേള യുടെ ഭാഗമായി നടക്കും. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ഈ വാണിജ്യ കേന്ദ്രം അബുദാബി യിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രമായി ഇനി അറിയപ്പെടും. ഈ കേന്ദ്രത്തിന്റെ വികസനം പൊതുജന പങ്കാളിത്ത ത്തോടെ ആഘോഷിക്കാനാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കലാമേള ഒരുക്കുന്നതെന്ന് സംഘാടകരായ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് അധികൃതര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളന ത്തില്‍ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ ഡയറക്ടര്‍ രാജാ അബ്ദുള്‍ ഖാദര്‍ , ജനറല്‍ മാനേജര്‍ എ. എം. അബൂബക്കര്‍ , എം. കെ. ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വി. നന്ദകുമാര്‍ , പബ്ലിക് റിലേഷന്‍സ് മാനേജര്‍ മുഹമ്മദ്‌ ഗസാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലുലു വില്‍ മലേഷ്യന്‍ ഫെസ്റ്റിവല്‍

February 24th, 2012

glorious-malaysian-fest-at-lulu-ePathram
അബുദാബി : ഭക്ഷ്യ വസ്തുക്കള്‍ അടക്കം നിരവധി മലേഷ്യന്‍ നിര്‍മ്മിത വസ്തുക്കളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തി കൊണ്ട് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മലേഷ്യന്‍ ഫെസ്റ്റിവല്‍ തുടക്കം കുറിച്ചു. അബുദാബി മുഷ്‌രിഫ് മാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ തായ്‌ലാന്റ് – ഫിലിപ്പീന്‍സ്‌ അംബാസിഡര്‍മാരും ഫെഡറല്‍ ലാന്റ് അതോറിറ്റി (FELDA) ചെയര്‍മാന്‍ ഹാജി ഈസാ ധാതോ ഹാജി അബ്ദു സമദ്‌ , എം. കെ. ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ എം. എ . അഷ്‌റഫ്‌ അലി, സി. ഇ .ഓ. സൈഫി ടി. രൂപവാല , സി. ഇ .ഓ. വി. ഐ. സലിം, മലേഷ്യയില്‍ നിന്നുള്ള പ്രതിനിധി സംഘവും സംബന്ധിച്ചു.

മലേഷ്യയില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ‘ ഗ്ലോറിയസ് മലേഷ്യന്‍ ഗലോര്‍ ‘ എന്ന മേളയില്‍ ലഭ്യമാണ് .

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ലുലു എക്‌സ്‌ചേഞ്ചും എ. ഡി. ഡി. സി. തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു

February 24th, 2012

lulu-exchange-contract-with-addc-ePathram
അബുദാബി : അബുദാബി സര്‍ക്കാറിന് കീഴിലുള്ള ജല – വൈദ്യുത വിതരണ കമ്പനി യായ അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയും (എ. ഡി. ഡി. സി.) ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ചും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ധാരണ പ്രകാരം ഇനി മുതല്‍ ജല – വൈദ്യുത ബില്ലുകള്‍ യാതൊരു അധിക ചാര്‍ജും ഇല്ലാതെ ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ ശാഖകള്‍ വഴി ഉപഭോക്താക്കള്‍ക്ക് അടയ്ക്കാം.

അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് ഇപ്പോള്‍ അബുദാബി, മുസഫ, ലിവ, സില, ബനിയാസ് എന്നീ പ്രദേശ ങ്ങളിലായി 4,12,250 സര്‍വീസ് എഗ്രി മെന്റാണ് ഉള്ളത്. ധാരണ പ്രകാരം ഇത്രയും ഉപഭോക്താക്കള്‍ക്ക് യു. എ. ഇ. യിലെ ലുലു വിന്റെ ഏത് ധന വിനിമയ കേന്ദ്ര ങ്ങളിലും ഇലക്ട്രിസിറ്റി വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാം.

രാത്രി പത്തു മണിക്കു ശേഷവും ലുലു എക്‌സ്‌ചേഞ്ച് സെന്ററുകള്‍ പ്രവര്‍ത്തി ക്കുന്നതു കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ സൗകര്യ പ്രദമാണ്. അബുദാബി യില്‍ എ. ഡി. ഡി. സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ ജാഷും ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ സി. ഇ. ഒ. അദീബ് അഹമ്മദും ആണ് ധാരണാ പത്രത്തില്‍ ഒപ്പു വെച്ചത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ ആനയുടെ കാല്‍പാടുകള്‍ കണ്ടെത്തി

February 23rd, 2012

elephant-epathram

അബുദാബി : എഴുപത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലഘട്ടത്തില്‍ യു.എ.ഇ.യില്‍ ആനകള്‍ ഉണ്ടായിരുന്നതിന്റെ പുതിയ തെളിവുകള്‍ ലഭ്യമായി. ബയ്നൂന എന്ന സ്ഥലത്ത് മ്ലെയ്സാ 1 എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശത്താണ് ലോകത്തെ ഏറ്റവും പഴക്കമേറിയതും നീളമേറിയതുമായ ആന സഞ്ചാര പാത കണ്ടെത്തിയത്‌. പതിമൂന്ന് ആനകളുടെ കൂട്ടമാണ് ഇവിടെ നടന്നു നീങ്ങിയത് എന്ന് കാല്‍ പാടുകള്‍ വ്യക്തമാക്കുന്നു എന്ന് ഇത് കണ്ടെത്തിയ ജെര്‍മ്മന്‍ ഗവേഷകര്‍ പറഞ്ഞു. എഴുപതു ലക്ഷം വര്ഷം മുന്‍പ്‌ പതിഞ്ഞ ഈ കാല്‍പ്പാടുകള്‍ പിന്നീട് മണ്ണിനടിയില്‍ പെട്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഇവ മണ്ണൊലിപ്പ്‌ കാരണമാണ് വീണ്ടും കാണപ്പെട്ടത്‌. ഒരു ആനക്കൂട്ടത്തിന്റെ ഏറ്റവും പഴക്കമേറിയ ഫോസില്‍ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ധാര്‍മ്മിക-നൈതികമൂല്യ നിരാസം നല്ല പ്രവണതയല്ല: ഓപ്പണ്‍ ഫോറം

February 21st, 2012

drishya-epathram
അബുദാബി: മറ്റെല്ലാ മേഖലകളിലെന്ന പോലെ സിനിമയിലും  ധാര്‍മ്മിക-നൈതിക മൂല്യ നിരാസം വര്‍ദ്ധിച്ചു വരികയാണെന്നും ഇതിനെതിരെ നമ്മുടെ സാംസ്കാരിക ബോധം കൂടുതല്‍ ഉണരേണ്ടത് അത്യാവശ്യമാണെന്നും അബുദാബി ദൃശ്യ ഫിലിം ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. നല്ല ദൃശ്യ സംസ്കാരത്തിലൂടെ ഒരു നല്ല ആസ്വാദന വൃന്ദത്തെ സൃഷ്ടിക്കാനാകും. അത്  സമൂഹത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിവെക്കും.  മനുഷ്യ ബന്ധങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മൂല്യച്യുതിയാണ് ഒട്ടുമിക്ക സംഘര്‍ഷങ്ങള്‍ക്കും കാരണം, നിര്‍ഭാഗ്യവശാല്‍ ഇത്തരം സംഘര്‍ഷങ്ങളെ നീതീകരിക്കുന്ന പ്രവണത നമ്മുടെ സിനിമാ രംഗത്തും വര്‍ദ്ധിക്കുകയാണ് ഈ അപകടം നാം തിരിച്ചറിയണം. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ ഇത്തരം ചലച്ചിത്രോത്സവങ്ങള്‍ക്ക് കഴിയുമെന്ന് അഭിപ്രായം ഉയര്‍ന്നു. “മനുഷ്യ ബന്ധങ്ങള്‍, ധാര്‍മ്മിക-നൈതിക മൂല്യങ്ങള്‍ സിനിമയില്‍” എന്ന വിഷയം ടി. കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ്‌ ഫൈസല്‍ ബാവ ഓപ്പണ്‍ ഫോറം നിയന്ത്രിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ അജി രാധാകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകരായ മൊയ്തീന്‍ കോയ, ടി. പി ഗംഗാധരന്‍, കെ. എസ്. സി. പ്രസിഡന്റ്‌ കെ. ബി. മുരളി, ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ് സെക്രെട്ടറി നാസര്‍, കെ. എസ്. സി വനിതാ വിഭാഗം ജോ: സെക്രെട്ടറി ബിന്ദു ജലീല്‍, ഫാസില്‍, അസ്മോ പുത്തന്‍ചിറ, ജലീല്‍ കുന്നത്ത്, ഒ. ഷാജി, പ്രീത നാരായണന്‍, ഷാജി സുരേഷ് ചാവക്കാട്, മുനീര്‍, ജോഷി ഒടെസ, സാബു, തുടങ്ങിയവര്‍ സംസാരിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്ററും പ്രസക്തിയും സംയുക്തമായി നടത്തിയ   ദൃശ്യ ഫിലിം ഫെസ്റ്റിവലില്‍ അഞ്ച് ലോകോത്തര സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. യു. ഇ. യിലെ സിനിമാ പ്രേമികള്‍ക്ക് ആവേശ പൂര്‍വമാണ് ഈ ചലച്ചിത്രോത്സവത്തെ സ്വീകരിച്ചത്.  എല്ലാ സിനിമകളും നിറഞ്ഞ സദസോടെയാണ് പ്രദര്‍ശിപ്പിച്ചത്. തുടര്‍ വര്‍ഷങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ നടത്തുമെന്നും കൂടാതെ എല്ലാ മാസവും ഒരു സിനിമ കെ. എസ്. സി മിനിഹാളില്‍ പ്രദര്‍ശിപ്പിക്കുമെന്നും, അടുത്ത സിനിമ മാര്‍ച്ച് 13നു പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ എസ് രാജന്‍ പുരസ്കാര ദാനവും അനുമോദന സായാഹ്നവും സംഘടിപ്പിച്ചു
Next »Next Page » ഏറ്റവും ആദരിക്കുന്ന നേതാവിന് സ്നേഹപൂര്‍വ്വം »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine