അബുദാബി യില്‍ ഹ്രസ്വ ചലച്ചിത്രമേള : ചിത്രങ്ങള്‍ ക്ഷണിക്കുന്നു

March 24th, 2012

short-film-competition-epathram
അബുദാബി : ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ മെയ് ആദ്യവാരം അബുദാബി യില്‍ ഹ്രസ്വ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.

ടൈറ്റില്‍ ഉള്‍പ്പെടെ അഞ്ച് മിനിറ്റ് മാത്രം സമയ ദൈര്‍ഘ്യമുള്ളതും യു. എ. ഇ. യില്‍ നിന്ന് ‘പ്രവാസം’ ആസ്പദമാക്കി ചിത്രീകരി ച്ചിട്ടുള്ളതുമായ മലയാള ചിത്രങ്ങള്‍ ആയിരിക്കും മത്സര ത്തിനു പരിഗണിക്കുക.

മത്സര ത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, നടന്‍, നടി, ബാലതാരം, സംഗീത മിശ്രണം, എഡിറ്റിംഗ് എന്നിവയ്ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നകം ചിത്ര ത്തിന്റെ കോപ്പി എത്തിക്കണം എന്ന്‍ ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 78 90 398 – 050 75 13 609 – 050 68 99 494 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാധ്യമങ്ങള്‍ സത്യ ത്തിന്റെ പക്ഷം ചേരണം : സെബാസ്റ്റ്യന്‍ പോള്‍

March 24th, 2012

ima-media-seminar-with-sebastian-paul-ePathram
അബുദാബി: മാധ്യമ ങ്ങള്‍ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നും അത് സത്യ ത്തിന്റെ പക്ഷം ആയിരിക്കണമെന്നും മാധ്യമ നിരീക്ഷകനും മുന്‍ എം. പി. യുമായ സെബാസ്റ്റ്യന്‍ പോള്‍ അബുദാബി യില്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയാ അബുദാബി – ഇമ – സംഘടി പ്പിച്ച മാധ്യമ സംവാദ ത്തില്‍ ‘മാധ്യമ ങ്ങളുടെ ധാര്‍മികത’ എന്ന വിഷയ ത്തില്‍ സംസാരിക്കുക യായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.

ഇ – മെയില്‍ ചോര്‍ത്തല്‍ കേരള ത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കേണ്ട വിഷയ മായിരുന്നു. പക്ഷേ, അതില്‍ നിന്ന് മറ്റ് മതസ്തരുടെ പേരുകള്‍ നീക്കം ചെയ്ത് വാര്‍ത്ത എഴുതിയത് മാധ്യമ ധാര്‍മികത യ്ക്ക് നിരക്കാത്ത തായിരുന്നു. അതേ സമയം, ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന ചൊല്ല് മാധ്യമ ങ്ങളുടെ കാര്യങ്ങളില്‍ ചില സമയ ങ്ങളില്‍ നാം അംഗീകരിക്കേണ്ടി വരും. ലക്ഷ്യം നല്ലതാവുമ്പോള്‍ ചില തെറ്റായ മാര്‍ഗ ങ്ങളിലൂടെ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്നു.

ബാലകൃഷ്ണ പിള്ള യുടെ സംഭാഷണം റെക്കോഡ് ചെയ്യണമെങ്കില്‍ അദ്ദേഹ ത്തിന്റെ സമ്മതം ആവശ്യമാണ്. ഏത് ടെലിഫോണ്‍ സംഭാഷണ ത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. ഒരാള്‍ സ്വന്തം മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും എന്ത് കാണുന്നു എന്നത് അയാളുടെ ധാര്‍മികതയുടെ പ്രശ്‌നമാണ്.

ഗവര്‍ണറുടെ കിടപ്പു മുറിയിലും ഒളിക്യാമറ യുമായി കടന്ന് ദൃശ്യങ്ങള്‍ പകര്‍ത്തു ന്നത് അധാര്‍മിക മാണെങ്കിലും ഗവര്‍ണര്‍ ഉത്തര വാദിത്വമുള്ള ഒരു ഭരണാധി കാരിയാണ്. അയാള്‍ അധാര്‍മികമായി പ്രവര്‍ത്തി ക്കുമ്പോള്‍ അതിനെ വെളിച്ചത്ത് കൊണ്ടു വരേണ്ടത് മാധ്യമ പ്രവര്‍ത്തകരുടെ ഉത്തര വാദിത്വമാണ്. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്ത കര്‍ക്ക് വലിയ ഉത്തരവാദിത്വ ങ്ങള്‍ ഇപ്പോഴുണ്ട്.

കോടാനു കോടികളുടെ അഴിമതിയും വന്‍ വെട്ടിപ്പുകളും നടക്കുമ്പോള്‍ മാധ്യമ ങ്ങളെയും കോടതി കളെയുമാണ് ജനങ്ങള്‍ ഉറ്റു നോക്കുന്നത്. പത്ര മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ആരോഗ്യ കരമായ മത്സരം ഉണ്ടാവുകയും നല്ല പരിപാടി കള്‍ ഉണ്ടാവു കയും ചെയ്യും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

മാധ്യമ സംവാദ ത്തില്‍ സദസ്സില്‍ നിന്നുയര്‍ന്ന നിരവധി ചോദ്യ ങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ പോള്‍ മറുപടി പറഞ്ഞു. അബുദാബി യിലെ രജിസ്‌ട്രേഡ് സംഘടന കളുടെയും സാംസ്‌കാരിക സംഘടന കളുടെയും പ്രാദേശിക കൂട്ടായ്മ കളുടെയും പ്രതിനിധി കളാണ് സംവാദത്തില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ മീഡിയാ അബുദാബി (ഇമ) പ്രസിഡന്റ് ടി. പി. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ഈപ്പന്‍ മാമ്മൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, മലയാളി സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

ഇമ വൈസ് പ്രസിഡന്റ് ജലീല്‍ രാമന്തളി സെബാസ്റ്റ്യന്‍ പോളിന് ബൊക്കെ നല്‍കി. ജോയിന്റ്റ്‌ സെക്രട്ടറി താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം സംവാദ ത്തിന്റെ മോഡറേറ്ററായി. ഇമ ജനറല്‍ സെക്രട്ടറി ബി. എസ്. നിസാമുദ്ദീന്‍ സ്വാഗതവും ഇമ പ്രസ്സ് സെക്രട്ടറി പി. എം. അബ്ദുള്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ മാധ്യമ സംവാദം : സെബാസ്റ്റ്യന്‍ പോള്‍ അതിഥി

March 20th, 2012

sebastian-paul-ePathram
അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി ( ഇമ ) യുടെ ആഭിമുഖ്യ ത്തില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്. സി.) മാര്‍ച്ച്  22 വ്യാഴാഴ്ച രാത്രി 8 മണിക്ക് മാധ്യമ സംവാദം നടക്കും.

സംവാദ ത്തില്‍ അതിഥിയായി പങ്കെടുത്ത് മുന്‍ എം. പി.യും പ്രമുഖ മാധ്യമ വിമര്‍ശകനുമായ സെബാസ്റ്റ്യന്‍ പോള്‍ ‘മാധ്യമങ്ങളുടെ ധാര്‍മ്മികത’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നിര്‍വ്വഹിക്കും.

യു.എ.ഇ.യിലെ ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്‍റ് എന്‍. വിജയ മോഹന്‍, ജനറല്‍ സെക്രട്ടറി രമേഷ് പയ്യന്നൂര്‍ തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ സംവാദ ത്തില്‍ സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 73 22 932

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ : പി. ബാവാ ഹാജി വീണ്ടും പ്രസിഡന്‍റ്

March 18th, 2012

indian-islamic-centre-2012-committee-ePathram
അബുദാബി : അബുദാബി യിലെ പ്രമുഖ ഇന്ത്യന്‍ സാംസ്കാരിക സംഘടന യായ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.

പ്രസിഡന്റ് ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി സ്വാഗതം പറഞ്ഞു. സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍ മലയാള ത്തിലും അബ്ദുല്ല നദ്‌വി ഇംഗ്ലീഷിലും വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എം. പി. എം. റഷീദ് വരവ്‌ ചെലവ് കണക്കുകളും അവതരിപ്പി ക്കുകയും ഐക്യ കണ്ഠേന പാസ്സാക്കുകയും ചെയ്തു. 2012 -13 വര്‍ഷ ത്തേക്കുള്ള പുതിയ ഭാരവാഹി കളെയും പതിനഞ്ചംഗ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അവതരിപ്പി ക്കുകയും ഐക്യകണ്ഠേന പാസ്സാ ക്കുകയും ചെയ്തു. സോഷ്യല്‍ അഫയേഴ്‌സ് പ്രതിനിധി അഹ്മദ് ഹുസൈന്‍ അമീന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി പി. ബാവാ ഹാജി (പ്രസിഡന്‍റ്), എം. പി. എം. റഷീദ് ( ജന.സെക്രട്ടറി ), ഷുക്കൂര്‍ കല്ലിങ്കല്‍ ( ട്രഷറര്‍ ). മെമ്പര്‍മാരായി ഡോ. അബ്ദു റഹ്മാന്‍ മൗലവി ഒളവട്ടൂര്‍, എം. പി. മമ്മി ക്കുട്ടി മുസ്‌ലിയാര്‍, പി. കെ. അബ്ദുല്‍ കരീം ഹാജി, വി. എം. ഉസ്മാന്‍ ഹാജി, സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍, കെ. കെ. ഹംസക്കുട്ടി, പാറക്കാട് മുഹമ്മദ്, അബ്ദുല്ല നദ്‌വി, ശാദുലി വളക്കൈ, നസീര്‍ മാട്ടൂല്‍, പാട്ട വീട്ടില്‍ അലി ക്കോയ, അബ്ദുല്‍ ഗഫൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

മൊയ്തു എടയൂര്‍, ശറഫുദ്ദീന്‍ മംഗലാട്, മൊയ്തു ഹാജി കടന്നപ്പള്ളി, സലീം ഹാജി എന്നിവര്‍ സംസാരിച്ചു. ഡോ. അബ്ദു റഹ്മാന്‍ ഒളവട്ടൂര്‍ നന്ദിയും അസീസ് ഫൈസി ഖിറാഅത്തും നടത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ 2012

March 13th, 2012

samajam-youth-fest-2012-ePathram
അബുദാബി : അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യുവ ജനോത്സവം മാര്‍ച്ച് 22, 23, 24, 29, 30, ഏപ്രില്‍ 1 തിയ്യതി കളില്‍ മുസഫയിലെ സമാജം അങ്കണ ത്തില്‍ വെച്ച് നടക്കും. കഴിഞ്ഞ വര്‍ഷ ങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം കൂടുതല്‍ ഇനങ്ങള്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്. സ്കൂള്‍ അവധി ദിനങ്ങള്‍ ആയതിനാല്‍ യു. എ. ഇ. അടിസ്ഥാന ത്തില്‍ നടത്തുന്ന ഈ യുവജനോല്‍സവ ത്തില്‍ വമ്പിച്ച വിദ്യാര്‍ത്ഥി പങ്കാളിത്തം ആണ് പ്രതീക്ഷിക്കുന്നത് എന്ന് സമാജം ഭാരവാഹി കള്‍ മലയാളി സമാജ ത്തില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്നവേഷം, സിനിമാ ഗാനം, കരോക്കെ , നാടന്‍ പാട്ട്, ഏകാഭിനയം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘ നൃത്തം, ഒപ്പന എന്നീ വിഭാഗ ങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി കലാതിലകം ആകുന്ന വിദ്യാര്‍ത്ഥിക്ക് ശ്രീദേവി സ്മാരക ട്രോഫി സമ്മാനിക്കും.

സമാജ ത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ യുവജനോത്സവ ത്തിന്റെ മുഖ്യ പ്രായോജകരായ അഹല്യ എക്‌സ്‌ചേഞ്ചിന്റെ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ , ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ , വൈസ് പ്രസിഡന്റ് യേശുശീലന്‍ , കലാ വിഭാഗം സെക്രട്ടറി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

മാര്‍ച്ച് 20 ന് മുന്‍പായി അപേക്ഷാ ഫോറം സമാജത്തില്‍ എത്തിച്ചിരിക്കണം. സമാജം വെബ്സൈറ്റിലും അപേക്ഷാ ഫോറം ലഭ്യമാണ്. മെമ്പര്‍ മാരുടെ കുട്ടികള്‍ക്ക് പ്രവേശന ഫീസ് 50 ദിര്‍ഹവും അല്ലാത്തവര്‍ക്ക് 75 ദിര്‍ഹ വുമാണ്. കൂടുതല്‍ വിവര ങ്ങള്‍ക്ക് 02 – 55 37 600, 050 – 27 37 406 എന്നീ നമ്പറു കളില്‍ വിളിക്കണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « “യെസ്റ്റര്‍ ഡേ” സിനിമാ പ്രദര്‍ശനം
Next »Next Page » വെണ്മ യു. എ. ഇ. യുടെ ഭരണ സമിതി »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine