ദൃശ്യാ ചലച്ചിത്രോത്സവവും പഴയകാല സിനിമാ പോസ്റ്റര്‍‍ പ്രദര്‍‍ശനവും – അബുദാബിയില്‍‍

February 11th, 2012

drishya-film-festival-epathram
അബുദാബി : ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച  അഞ്ച് മികച്ച സിനിമകള്‍ ഉള്‍‍പ്പെടുത്തി അബുദാബി കേരളസോഷ്യല്‍ സെന്റര്‍, പ്രസക്തി, നാടകസൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍‍ട്ട് ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍‍ ഫെബ്രുവരി 16 ,17 തിയ്യതികളില്‍ അബുദാബിയില്‍‍ “ദൃശ്യചലചിത്രോത്സവം” സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 16 വൈകീട്ട് 8 മണിക്ക്  കേരളസോഷ്യല്‍ സെന്റര്‍ മിനിഹാളില്‍, അബുദാബി  ഫിലിം കോമ്പറ്റീഷന്‍ ഡയറക്ടര്‍‍ അലി അല്‍‍ ജാബ്രി  ഉദ്ഘാടനം ചെയ്യും.  യു. എ. ഇയിലെ പ്രശസ്ത സിനിമാസംവിധായകന്‍ സൈദ് അല്‍‍ ദാഹ്രി മുഖ്യാതിഥിയായിരിക്കും. ദൃശ്യ ഫെസ്റ്റിവെല്‍‍ ഡയക്ടര്‍‍ അജി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരിക്കും.  തുടര്‍‍ന്ന് സിംഹള സിനിമയുടെ പ്രദര്‍‍ശനം നടക്കും.

നടന്‍ സത്യന്റെ നൂറാം ജന്മ വാര്‍‍ഷികാഘോഷത്തോട് അനുബന്ധിച്ച് മലയാള സിനിമയുടെ ചരിത്രം വിളിച്ചോതുന്ന, പഴയകാല മലയാള സിനിമകളുടെ പൊസ്റ്റ്ര്‍‍ പ്രദര്‍‍ശനവും സംഘടിപ്പിക്കും. പോസ്റ്റര്‍‍ പ്രദര്‍‍ശനം കെ. എസ്. സി പ്രസിഡന്റ് കെ. ബി. മുരളി ഉദ്ഘാദനം ചെയ്യും. സെക്രെട്ടറി അഡ്വ: അന്‍സാരി സൈനുദ്ദീന്‍ പ്രത്യേകാതിഥിയായിരിക്കും.

ഫെബ്രുവരി  17  രാവിലെ 10 മണി മുതല്‍‍  ഫ്രഞ്ച്-അറബ്, റഷ്യന്‍, ഇന്ത്യന്‍ ഭാഷകളിലെ നാലുസിനിമകള്‍‍ പ്രദര്‍‍ശിപ്പിക്കും.  എല്‍ലാ പ്രദര്‍‍ശനങ്ങളും തികച്ചും സൌജന്യമായിരിക്കും.

“മനുഷ്യ ബന്ധങള്‍‍, ധാര്‍‍മിക-നൈതിക മൂല്യങ്ങള്‍‍‍, സിനിമയില്‍‍ ” എന്ന വിഷയത്തില്‍‍ ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. പ്രശസ്ത മാധ്യമ പ്രവര്‍‍ത്തകന്‍ മൊയ്ദീന്‍ കോയ വിഷയം അവതരിപ്പിക്കും.  കവി കമറുദ്ദീന്‍ ആമയം, ചെറുകഥാകൃത്ത് ഫാസില്‍‍ , ഫൈസല്‍‍ ബാവ, സമീര്‍‍ ബാബു എന്നിവര്‍‍ പങ്കെടുക്കും.

മലയാള സിനിമാ ചരിത്രത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുവാനും, നല്ല സിനിമയെ പ്രോല്‍‍സാഹിപ്പിക്കുവാനുമാണ്  മിഡില്‍‍ ഈസ്റ്റില്‍‍ ആദ്യമായി ഇത്തരം ഒരു പോസ്റ്റര്‍‍ പ്രദര്‍‍ശനവും ചല ചിത്രോല്‍‍സവവും സംഘടിപ്പിക്കുന്നത് എന്ന് ദൃശ്യ ഫിലിം ഫെസ്റ്റിവെല്‍‍ ഭാരവാഹികള്‍‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. രാധാകൃഷ്ണന്‍ അബുദാബി യില്‍

February 10th, 2012

novalist-c-radha-krishnan-in-abudhabi-ePathram
അബുദാബി : എം. ഇ. എസ്. പൊന്നാനി കോളേജ് അലുംനി ( മെസ്പോ ) യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങളില്‍ സംബന്ധിക്കാന്‍ എത്തിയ പ്രശസ്ത സാഹിത്യ കാരന്‍ സി. രാധാകൃഷ്ണനെയും സഹ ധര്‍മ്മിണി വത്സലയേയും അബുദാബി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ മെസ്പൊ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

തദവസര ത്തില്‍ ഇസ്മയില്‍ പൊന്നാനി, ഉദയ്‌ ശങ്കര്‍ , നൌഷാദ് യൂസുഫ്‌, സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സന്നിഹിത രായിരുന്നു. മെസ്പോ പ്രസിഡന്റ് എ. വി. അബൂബക്കര്‍ സി. രാധാകൃഷ്ണന് പൂച്ചെണ്ട് നല്‍കി.

ഫെബ്രുവരി 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ മെസ്പോ പത്താം വാര്‍ഷികം ആഘോഷിക്കും.

- pma

വായിക്കുക: , ,

1 അഭിപ്രായം »

മുഗള്‍ ഗഫൂറിന്റെ വിയോഗത്തില്‍ അനുശോചിച്ചു

February 9th, 2012

അബുദാബി: കഴിഞ്ഞ നാല്‍പത്‌ വര്‍ഷമായി യു. എ. യിലെ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ രംഗത്ത്‌ നിറ സാന്നിദ്ധ്യവും അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സജ്ജീവ പ്രവര്‍ത്തകനുമായ മുഗള്‍ ഗഫൂറിന്റെ അകാല വിയോഗത്തില്‍ കേരള സോഷ്യല്‍ സെന്റെര്‍ പ്രസിഡന്റ് കെ. ബി. മുരളി, സെക്രെട്ടറി അഡ്വ: അന്‍സാരി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കെ. എസ്. സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ ആത്മാര്‍ഥയോടെ ഇടപെടുന്ന  നല്ല ഒരു സാഹിത്യാസ്വാദകനെയും സാംസ്കാരിക പ്രവര്‍ത്തകനെയുമാണ് കെ. എസ്. സിക്ക്‌ നഷ്ടമായത്‌ എന്ന് അനുശോചന കുറിപ്പില്‍ പറഞ്ഞു. പരേതനോടുള്ളടുള്ള ആദര സൂചകമായി അഞ്ചു ദിവസത്തെ കെ. എസ്. സിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചതായി സെക്രെട്ടറി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ രംഗത്ത് അല്‍ നൂര്‍ സ്‌കൂളിന്റെ സംഭാവന മഹത്തരം : അബ്ദു റബ്‌

February 8th, 2012

minister-abdu-rabb-al-noor-school-abu-dhabi-ePathram
അബുദാബി : അബുദാബി യിലെ വിദ്യാഭ്യാസ രംഗത്ത് കാല്‍ നൂറ്റാണ്ടു കൊണ്ട് അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സൃഷ്ടിച്ച ചലനങ്ങള്‍ മഹത്തരം ആണ് എന്ന് കേരള വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് പ്രസ്താവിച്ചു. അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി.

സമൂഹ ത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥി കളെയും പഠിപ്പിച്ച് ഉന്നത വിദ്യാഭ്യാസ ത്തിന് അര്‍ഹരാക്കാന്‍ അല്‍ നൂര്‍ സ്‌കൂള്‍ ശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ത്തിലൂടെ മാത്രമേ സാമൂഹിക വികസനം വൈകരിക്കാന്‍ സാദ്ധ്യമാവൂ. വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ത്ഥി കളുമായി പരിമിത സൗകര്യങ്ങളില്‍ തുടങ്ങി കാല്‍ നൂറ്റാണ്ടു കൊണ്ട് ഈ സ്ഥാപനം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുന്നു എന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

അബുദാബി യില്‍ വേണ്ടത്ര ഇന്ത്യന്‍ വിദ്യാലയങ്ങള്‍ ഇല്ലാത്തത് അബുദാബി യിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണെന്ന് ചടങ്ങില്‍ ആശംസാ പ്രസംഗം ചെയ്ത ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു.

al-noor-school-silver-jubilee-celebrations-ePathram

യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ സമാഹരിക്കുന്ന വെല്‍ഫെയര്‍ ഫണ്ട് ഇവിടത്തെ ഇന്ത്യന്‍ സ്‌കൂളു കളുടെ സൗകര്യം വര്‍ദ്ധി പ്പിക്കുന്നതിനും പുതുതായി സ്‌കൂളുകള്‍ തുടങ്ങുന്നതിനും വിനിയോഗിക്കണം എന്ന നിര്‍ദ്ദേശവും അംബാസഡര്‍ മുന്നോട്ടു വെച്ചു. പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയുമായി യു. എ. ഇ. യിലെ ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായും അംബാസഡര്‍ പറഞ്ഞു.

അല്‍ നൂര്‍ സ്‌കൂള്‍ ചെയര്‍മാനും ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റുമായ പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരീസ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എം. പി. എം. റഷീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം. എ. യൂസഫലി, ഡോ. ബി . ആര്‍ .ഷെട്ടി, ഡോ. കെ. പി. ഹുസൈന്‍ , മൊയ്തു ഹാജി കടന്നപ്പള്ളി, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഇ. പി. മൂസഹാജി, അദീബ് അഹമ്മദ് തുടങ്ങിയവരും സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങു കളില്‍ സംബന്ധിച്ചു.

-ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ്‌ , കെ. സത്യന്‍

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അല്‍നൂര്‍ ഇസ്‌ലാമിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍

February 6th, 2012

abudhabi-al-noor-school-ePathram
അബുദാബി : അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം ഫെബ്രുവരി 6, 7 തിയ്യതി കളില്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ നടക്കും. തിങ്കളാഴ്ച വൈകീട്ട് ആറര മണിക്ക് കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി പി. കെ. അബ്ദുറബ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, യു. എ. ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ഖലീഫാ നാസര്‍ മുഹമ്മദ് അല്‍ സുവൈദി, പദ്മശ്രീ എം. എ. യൂസഫലി, ഡോ. കെ. പി. ഹുസൈന്‍ തുടങ്ങിയവരും സാംസ്കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

ഉദ്ഘാടന ദിവസം സ്‌കൂളിലെ ആറു മുതല്‍ പത്ത് വരെ ക്ലാസ്സു കളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ അരങ്ങേറും. ഫെബ്രുവരി 7 ചൊവ്വാഴ്ച കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ അഞ്ചു വരെ യുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ പരിപാടി കള്‍ അവതരിപ്പിക്കും. തുടര്‍ന്ന്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്

press-meet-al-noor-indian-school-silver-jubilee-ePathram

പരിപാടി കളെ കുറിച്ച് വിശദീകരിക്കാന്‍ അല്‍ നൂര്‍ സ്‌കൂളില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരിസ്, ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റും സ്‌കൂള്‍ ചെയര്‍ മാനുമായ പി. ബാവ ഹാജി, ട്രഷറര്‍ എം. പി. മുഹമ്മദ് റഷീദ്, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സി. യു. അബ്ദുള്‍ ലത്തീഫ് എന്നിവരും പങ്കെടുത്തു.

അബുദാബി യിലെ അംഗീകൃത ഇന്ത്യന്‍ സംഘടന യായ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ കീഴില്‍ മദീനാ സായിദില്‍ 1986 ല്‍ ഒരു ചെറിയ വില്ലയില്‍ ആരംഭിച്ച അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ ഇപ്പോള്‍ അല്‍ ഫലാഹ് സ്ട്രീറ്റിലെ 3 വില്ലകളിലായി പ്രവര്‍ത്തിക്കുന്നു.

ഇപ്പോള്‍ സ്കൂളില്‍ 1200 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ട് . 1995 മുതല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ്‌ പരീക്ഷയില്‍ 100 ശതമാനം വിജയം കൈ വരിച്ചു വരുന്നു. മികച്ച അക്കാദമിക് നിലവാരവും മിതമായ ഫീസ് നിരക്കും അല്‍ നൂര്‍ സ്‌കൂളിന്റെ പ്രത്യേകത യാണ്. മാത്രമല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക്‌ ഫീസ്‌ ഇളവും നല്‍കി വരുന്നു. ഫീസ്‌ അടക്കാത്ത ത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെയും ഇന്നുവരെ ക്ലാസ്സിനു പുറത്തു നിര്‍ത്തി യിട്ടില്ല . എന്നും സംഘാടകര്‍ പറഞ്ഞു. ഗാന്ധി സ്റ്റഡി സെന്ററിന്റെ ഗള്‍ഫിലെ ആദ്യത്തെ പഠന കേന്ദ്രം ഈ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ ഗ്രന്ഥ ശാലാ പ്രവര്‍ത്തന ത്തിന് യുനെസ്‌കോ സഹായവും ലഭിച്ച ആദ്യ ഇന്ത്യന്‍ സ്കൂള്‍ ആണിത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സീതി സാഹിബ് വിചാര വേദി അഞ്ചാം വാര്‍ഷിക പൊതു യോഗം
Next »Next Page » കുവൈത്ത് പ്രധാനമന്ത്രി രാജിവെച്ചു »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine