അബുദാബി യില്‍ ടാക്സി നിരക്ക് വീണ്ടും കൂട്ടുന്നു

April 6th, 2012

silver-taxi-in-abudhabi-ePathram
അബുദാബി : തലസ്ഥാനത്ത്‌ സര്‍വ്വീസ് നടത്തുന്ന ടാക്സി കളുടെ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു . 2012 മേയ് ഒന്നു മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

ഇപ്പോള്‍ സില്‍വര്‍ ടാക്സി യാത്ര തുടങ്ങുമ്പോള്‍ മീറ്ററില്‍ കാണിക്കുന്ന മിനിമം ചാര്‍ജ്ജ്‌ മൂന്നു ദിര്‍ഹമാണ്. ഇത് മേയ് ഒന്നു മുതല്‍ 50 ഫില്‍സ് കൂടി 3.50 ദിര്‍ഹമാകും. രാത്രി 10 മണി മുതല്‍ മിനിമം ചാര്‍ജ് 10 ദിര്‍ഹമായി ഉയരും.

കിലോ മീറ്റര്‍ നിരക്കില്‍ പകല്‍ സമയം 27 ഫില്‍സും രാത്രി 36 ഫില്‍സും വര്‍ദ്ധന ഉണ്ടാവും. എന്നാല്‍ കാള്‍ സെന്‍റര്‍ മുഖേന ടാക്സി ബുക്ക് ചെയ്യുന്ന തിനുള്ള നിരക്ക് കുറച്ചു.

ടാക്സികളുടെ നിയന്ത്രണാ ധികാരമുള്ള സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം നടത്തിയ വിശദമായ പഠന ത്തിന് ശേഷമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ടാക്സി സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കും. ഡ്രൈവര്‍മാരുടെ വേതനവും പരിഷ്കരിക്കും.

ഓരോ വര്‍ഷവും ഡ്രൈവര്‍ മാര്‍ക്ക് കുറഞ്ഞത് നാല് യൂണിഫോം നല്‍കണം എന്ന് എല്ലാ ടാക്സി കമ്പനി കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും അധികൃതര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമനിധി പ്രായ പരിധി ഉയര്‍ത്തല്‍ സംസ്‌കാര ഖത്തറിന്റെ വിജയം

April 6th, 2012

samskara-qatar-logo-epathram
ദോഹ : പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ പ്രായ പരിധി 55 ല്‍ നിന്ന് 60 ആയി ഉയര്‍ത്തും എന്ന് പ്രവാസി കാര്യമന്ത്രി കെ. സി. ജോസഫിന്റെ പ്രസ്താവന, സംസ്‌കാര ഖത്തര്‍ നടത്തിയ നിയമ പോരാട്ട ത്തിന്റെ ഫലം ആണെന്ന് പ്രസിഡന്റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചരി പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്നവര്‍, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറു മാസമായി താമസിക്കുന്നവര്‍, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചു വന്ന് കേരള ത്തില്‍ സ്ഥിര താമസം ആക്കിയവര്‍ എന്നിവര്‍ ക്കാണ് പദ്ധതി യില്‍ അംഗത്വം ലഭിക്കുക. ഇതിനുള്ള പ്രായ പരിധി 18 നും 55 നും മദ്ധ്യേ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 60 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി മലയാളി കളുടെ ക്ഷേമം അടുത്ത കാലം വരെ അധികാരികള്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഇവരുടെ പുനരധിവാസവും സാമൂഹിക സുരക്ഷി തത്വവും ഉറപ്പു വരുത്താന്‍ ആരംഭിച്ച പ്രവാസി ക്ഷേമ പദ്ധതി വേണ്ട രീതിയില്‍ പ്രവാസികളില്‍ എത്തിക്കാന്‍ കഴിയാതെ വന്നു. ഇതിന്റെ അടിസ്ഥാന ത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി, ക്ഷേമനിധി യുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്ന തിനായി സംഘടനാ പ്രതിനിധി കള്‍ ഖത്തറിന്റെ വിവിധ മേഖല കളിലുള്ള ലേബര്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്ര ങ്ങള്‍ സന്ദര്‍ശിക്കുകയും, ക്ഷേമനിധി യെ കുറിച്ച് ബോധവത്കരണം നടത്തി വരികയും ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിന്റെ അടിസ്ഥാന ത്തിലാണ് മന്ത്രി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്ന് സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.

ക്ഷേമനിധി അപേക്ഷാ ഫോറത്തില്‍ കളര്‍ ഫോട്ടോ പതിച്ച് ‘Non Resident Keralite Welfare Fund’ എന്ന പേരില്‍ തിരുവനന്ത പുരത്ത് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും പ്രാബല്യ ത്തിലുള്ള വിസയോടു കൂടിയ പാസ്‌പോര്‍ട്ട് കോപ്പിയും സഹിത മാണ് വിദേശ ത്തുള്ളവര്‍ ക്ഷേമ നിധി അംഗത്വ ത്തിന് അപേക്ഷിക്കേണ്ടത്.

എമ്പസി അറ്റസ്‌റ്റേഷന്‍ ഒഴിവാക്കിയ തിനാല്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകള്‍ സഹിതം The Special Officer, Non Residential Keralite Welfare Fund, Ground Floor, Manikanda Towers, Near Tennis Club, Jawahar Nagar, Thiruvananthapuram 69 50 03 എന്ന വിലാസത്തില്‍ അയച്ചാല്‍ മതി.

ജനന തിയ്യതിയും വയസ്സും തെളിയിക്കാന്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗി ക്കാവുന്നതാണ്. ഇപ്പോള്‍ വിദേശത്തുള്ള വര്‍ക്കും വിദേശത്തു നിന്ന് നാട്ടില്‍ മടങ്ങി എത്തിയ വര്‍ക്കും ഇന്ത്യ യിലെ മറ്റു സംസ്ഥാന ങ്ങളിലുള്ള വര്‍ക്കും വെവ്വേറെ അപേക്ഷാ ഫോറ ങ്ങളുണ്ട്.

അംഗത്വം ലഭിക്കുന്നതോടെ ഒരാള്‍ പ്രതിമാസം 300 രൂപ ക്ഷേമ നിധി ബോര്‍ഡിലേക്ക് അടക്കണം. ഈ സംഖ്യ 60 വയസ് പൂര്‍ത്തി യാകുമ്പോള്‍ അംഗ ങ്ങള്‍ക്ക് തിരിച്ചു നല്‍കുന്നതാണ് പ്രവാസി ക്ഷേമനിധി പദ്ധതി.

പ്രവാസി ക്ഷേമ നിധിയെ കുറിച്ചുള്ള സംശയ ങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിനായി ഖത്തറില്‍ ബന്ധപ്പെടുക : അഡ്വ. ജാഫര്‍ഖാന്‍ – 55 62 86 26,  77 94 21 69, അഡ്വ. അബൂബക്കര്‍ – 55 07 10 59, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ – 55 19 87 804.

സംസ്‌കാര ഖത്തര്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ക്ഷേമനിധി അംഗത്വ ത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോമും സൗജന്യമായി ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി പുസ്തക മേള : ഡോ. ഹുസൈന്‍ രണ്ടത്താണി പങ്കെടുക്കും

April 1st, 2012

siraj-pavalion-at-abudhabi-book-fair-ePathram
അബുദാബി : രാജ്യാന്തര പുസ്തക മേളയുടെ സാംസ്കാരിക പരിപാടി യില്‍ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനു മായ ഡോ. ഹുസൈന്‍ രണ്ടത്താണി പങ്കെടുക്കും.

നാലു വര്‍ഷമായി പുസ്തകമേള യുടെ ഔദ്യോഗിക സാംസ്കാരിക പരിപാടി യുടെ സാന്നിദ്ധ്യ മായി നില്‍ക്കുന്ന സിറാജ് ദിനപത്ര വുമായി സഹകരിച്ചു സംഘടി പ്പിക്കുന്ന ‘ മീറ്റ്‌ ദ ഓഥര്‍ ‘ പരിപാടി യില്‍ പുസ്തക മേളയുടെ സമാപന ദിവസമായ ഏപ്രില്‍ 2 ഞായറാഴ്ച വൈകിട്ട് 8.30 ന് ഡിസ്കഷന്‍ സോഫയില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി സദസ്സുമായി ‘വായനയുടെ ലോകം’ എന്ന ശീര്‍ഷക ത്തില്‍ സംവദിക്കും.

ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്. സ്വാതന്ത്ര്യം വിഭജനത്തില്‍ (1998) ചരിത്ര മുത്തുകള്‍ (1998) ടൈഗ്രീസ് നദിയുടെ പുത്രി (ചരിത്ര നോവല്‍ ) ഹസ്രത്ത്‌ നിസാമുദ്ധീന്‍ (1990) മാപ്പിള മലബാര്‍ (2007) മഖ്ദൂമുമാരും പൊന്നാനിയും (2010) അടക്കമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്.

കോഴിക്കോട് സര്‍വ്വകലാശാല യില്‍ നിന്നും ചരിത്ര പഠന ത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഹുസൈന്‍ രണ്ടത്താണി വളാഞ്ചേരി എം. ഇ. എസ്. കോളേജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭൂമിക്കായി ഒരു മണിക്കൂര്‍ : ബോധവല്കരണ കാമ്പയിനു മായി സ്കൂള്‍ കുട്ടികള്‍

March 31st, 2012

logo-earth-hour-march-31-2012-ePathram
അബുദാബി : ഊര്‍ജ്ജ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മാര്‍ച്ച് 31 ന് എര്‍ത്ത്‌ അവര്‍ ( ഭൗമ മണിക്കൂര്‍ ) ആചരിക്കുന്നതിന്റെ സന്ദേശം കൂടുതല്‍ ജനങ്ങളി ലേക്ക്‌ എത്തിക്കുന്നതിനായി സണ്‍ റൈസ്‌ സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ബോധവല്‍കരണ കാമ്പയിന്‍ നടത്തുന്നു.

sun-rice-slogen-of-earth-hour-2012-ePathram

മാര്‍ച്ച് 31 ശനിയാഴ്ച രാവിലെ 9.30 ന് അബുദാബി സണ്‍ റൈസ്‌ ഇംഗ്ലീഷ്‌ സ്കൂളിലെ 25 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും ചേര്‍ന്ന് അബുദാബി ഹൃദയ ഭാഗത്തെ മദീനാ സായിദ്‌ ഷോപ്പിംഗ് സെന്ററില്‍ ഒരുക്കുന്ന ‘എര്‍ത്ത്‌ അവര്‍ ‘ ബോധവല്‍കരണ കാമ്പയിനില്‍ വിവിധ ഭാഷകളിലായി ബാനറുകള്‍ , പ്ലക്കാര്‍ഡുകള്‍ കൂടാതെ ‘ ഭൂമിക്കായി ഒരു മണിക്കൂര്‍ ‘ മുദ്രാവാക്യങ്ങളും ഉണ്ടാവും. ഹിന്ദി, അറബിക്, ഇംഗ്ലീഷ്‌ ഭാഷകളില്‍ ലഘുലേഖകളും വിതരണം ചെയ്യും.

earth-hour-2012-sun-rice-shool-ePathram

രാത്രി 8.30 മുതല്‍ 9.30 വരെ വൈദ്യുതി ദീപങ്ങള്‍ അണച്ച് എര്‍ത്ത്‌ അവര്‍ പരിപാടി വിജയിപ്പിക്കാന്‍ പൊതു ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ബോധവല്‍കരണ കാമ്പയിന്‍റെ ആദ്യ സംരംഭം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് മുസ്സഫ സഫീര്‍ മാള്‍ , മസിയാദ് മാള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചു.

sun-rice-school-earth-hour-2012-ePathram

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : കെ. വി. സജ്ജാദ് – 050 320 44 31

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി തുറമുഖത്ത് തീപ്പിടുത്തം

March 30th, 2012

fire-at-abudhabi-port-march-2012-ePathram
അബുദാബി : അബുദാബി തുറമുഖത്തിന് സമീപത്തെ വെയര്‍ഹൗസില്‍ വന്‍ തീപ്പിടുത്തം. പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ നാലു വെയര്‍ഹൗസു കളാണ് വ്യാഴാഴ്ച കത്തി നശിച്ചത്. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നഷ്ടം കണക്കാക്കപ്പെടുന്നു. അഗ്നിശമന സേനാ വിഭാഗവും പോലീസ്‌ സേനയും സജീവമായി രംഗത്തു വന്നത് കൊണ്ട് മറ്റു വെയര്‍ഹൗസു കളിലേക്ക് തീ പടര്‍ന്നില്ല. മിനാ തുറമുഖത്ത് നൂറുകണക്കിന് വെയര്‍ഹൗസുകള്‍ ഉണ്ട്. ഇവയ്ക്കിടയിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസു കള്‍ക്കാണ് തീപിടിച്ചത്.

വ്യാഴാഴ്ച ഉച്ച വരെ പുക നിറഞ്ഞു മിനാ ഭാഗം പൂര്‍ണ്ണമായും ഇരുണ്ടു കിടക്കുന്നു. പോര്‍ട്ടി ലേക്കുള്ള റോഡുകള്‍ എല്ലാം അടച്ചു. പുക ശ്വസിച്ച് അവശരായ മൂന്നു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് പോലീസ്‌ അധികാരികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജ്വലിക്കും സ്മരണ
Next »Next Page » അക്കാഫ് കോളേജ് ഡേ »



  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine