അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിലിം ക്ലബ്ബ് ഒരുക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ മധു കൈതപ്രം സംവിധാനം ചെയ്ത “മധ്യവേനല്‍” എന്ന മലയാള സിനിമ പ്രദര്‍ശിപ്പിക്കും. മെയ് മൂന്ന്‍ തിങ്കളാഴ്ച രാത്രി എട്ടു മണിക്കാണ് പ്രദര്‍ശനം.
മനോജ് കെ. ജയന്‍, ശ്വേതാ മേനോന്‍, അരുണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നിവേദിത, സബിത ജയരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
‘ഏകാന്തം’ എന്ന ആദ്യചിത്ര ത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി ശ്രദ്ധയാകര്‍ഷിച്ച മധു കൈതപ്രം, ഉത്തര മലബാറിന്‍റെ സാമൂഹ്യ സാംസ്‌കാരിക ജീവിതം പശ്ചാത്തലമാക്കി നിര്‍മിച്ച മധ്യവേനലിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും പത്മരാജന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.
ജഹാംഗീര്‍ ഷംസ് എന്ന പ്രവാസി മലയാളിയാണ് മധ്യവേനല്‍ നിര്‍മിച്ചത്.
ചടങ്ങില്‍ സംവിധായകന്‍ മധു കൈതപ്രം, നിര്‍മാതാവ് ജഹാംഗീര്‍ ഷംസ് എന്നിവര്‍ സംബന്ധിക്കും



അബൂദാബി: സുന്നി മര്‍കസ് അബൂദാബി മുന്‍ ഓഫീസ് സെക്രട്ടറിയും എസ്. വൈ. എസ്. പ്രവര്‍ത്തക നുമായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹബുദ്ദീന്‍ സഖാഫി (32) വാഹനാ പകടത്തില്‍ മരിച്ചു. അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താമസ സ്ഥലത്തു നിന്നും സുഹൃത്തിന്റെ വീട്ടില്‍ മത പഠന ക്ലാസിനു പോകാനായി ഇത്തിസാലാ ത്തിന്റെ സമീപത്തു നിന്നും മിനി ബസില്‍ മുറൂര്‍ റോഡിലൂടെ യാത്ര ചെയ്യവെ യായിരുന്നു അപകടം. പിറകില്‍ നിന്നും വന്ന ഒമാനി സ്വദേശി ഓടിച്ചിരുന്ന ഫോര്‍വീല്‍ കാര്‍ മിനി ബസില്‍ ഇടിക്കു കയായിരുന്നു. ഇടിയുടെ അഘാതത്തില്‍ വാഹന ത്തില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ സഖാഫി തല്‍ക്ഷണം മരിച്ചു. അഞ്ചു വര്‍ഷമായി ഇവിടെ വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്.

























