അബുദാബി : വ്യത്യസ്തമായ ഒരു കലാ വിരുന്ന് “ധ്വനി തരംഗ് ” ഇന്ന് രാത്രി (7-05-2010) 8.30ന് കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും . സംഗീത രംഗത്തെ അതുല്യ പ്രതിഭകള്‍ ആയ ഡോ. നന്ദിനി മുത്തു സ്വാമി , പണ്ഡിറ്റ് തരുണ്‍ ഭട്ടാചാര്യ , അഭിഷേക് ബസു എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഫ്യൂഷന്‍ സംഗീത സംഗമവും , ശ്രീലങ്കയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നൃത്ത രൂപങ്ങളുമായി ചന്ദന വിക്രമ സിംഗെ യും സംഘവും, ഭാരതത്തിന്റെ തനത് കലാ രൂപങ്ങളുമായി സമുദ്ര ആര്‍ട്സിലെ കലാ കാരന്മാരും ചേര്‍ന്ന് ‘ധ്വനി തരംഗ് ‘ അവിസ്മരണീയമാക്കി തീര്‍ക്കുന്നു.






അബുദാബി: സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് അബുദാബി പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. പ്രതിനിധി സംഘത്തോ ടൊപ്പം എത്തിയ ആഭ്യന്തര മന്ത്രിയെ മേജര്‍ ജനറല്‍ ഖലീല്‍ ദാവൂദ് ബദ്റാനും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ്, വ്യവസായ പ്രമുഖന് എം. എ. യൂസഫലി, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊ പ്പമുണ്ടായിരുന്നു. തന്ത്ര പ്രധാന കാര്യങ്ങള്‍ക്കുള്ള വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു. ലെഫ്. കേണല്‍ ഫസല്‍ സുല്‍ത്താന്‍ അല്‍ ശുഐബി തന്ത്രപരമായ കാഴ്ചപ്പാടുകളെ ക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു.

























