
അബുദാബി : സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച അബുദാബി പള്ളിയില്‍ ഓണാഘോഷം നടത്തി. മിഠായി പെറുക്കല്‍, വടം വലി, കസേര കളി, സുന്ദരിക്കൊരു പൊട്ടു കുത്തല്‍, ഓണച്ചന്ത, ഗാനമേള, മിമിക്സ് പരേഡ്, പരമ്പരാഗത തനിമയിലുള്ള ഓണ സദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

പള്ളി വികാരി ഫാദര്‍ ജോണ്‍സന്‍ ഡാനിയേല്‍, കൈക്കാരന്‍ പി. ജി. ഇട്ടി പണിക്കര്‍, സെക്രട്ടറി എ. ജെ. ജോയ് കുട്ടി എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



അബുദാബി : ഭാരതത്തിന്റെ 64ആം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ വെച്ച് ആഗസ്റ്റ് 15 ഞായറാഴ്ച നടക്കുമെന്ന് ഇന്ത്യന്‍ എംബസി പത്ര കുറിപ്പില്‍ അറിയിച്ചു. രാവിലെ എട്ടു മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് രാഷ്ട്രപതിയുടെ രാഷ്ട്രത്തോടുള്ള സന്ദേശം വായിക്കും.
അബൂദാബി : ആഗസ്റ്റ് 15 (ഞായറാഴ്ച) മുതല്‍ തലസ്ഥാനത്ത് സില്‍വര്‍ ടാക്‌സി കളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 1000 മീറ്റര്‍ യാത്രക്കാണ് ഒരു ദിര്‍ഹം ഈടാക്കുന്നത്. ഇനി മുതല്‍ 750 മീറ്ററിന് ഒരു ദിര്‍ഹം എന്ന നിരക്കില്‍ ഈടാക്കുവാനാണ് ടാക്‌സി റഗുലേറ്ററി അതോറിറ്റി യുടെ തീരുമാനം. ആദ്യ 250 മീറ്റര്‍ ദൂരത്തേക്കുള്ള നിശ്ചിത ചാര്‍ജ്ജ് രാവിലെ 6 മണി മുതല്‍ രാത്രി 9.59 വരെ മൂന്ന് ദിര്‍ഹമായും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5.59 വരെ 3.60 ആയും തുടരും. നിരക്കു വര്‍ദ്ധന പേരിനു മാത്രം ആണെന്നും ഹ്രസ്വദൂര യാത്ര കള്‍ക്ക് ഒന്നോ രണ്ടോ ദിര്‍ഹം മാത്രമാണ് വര്‍ദ്ധിക്കുക എന്നും സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിലെ ഏഴ് ടാക്‌സി ഫ്രാഞ്ചൈസികള്‍ നേരിട്ടിരുന്ന നഷ്ടം കുറക്കാന്‍ നിരക്ക് വര്‍ദ്ധന സഹായിക്കും എന്നും അധികൃതര്‍ അറിയിച്ചു.
അബുദാബി : ഗതാഗത വകുപ്പിന്‍റെ (DoT) ‘മവാഖിഫ് പെയിഡ് പാര്‍ക്കിംഗ്’ സംവിധാനം ഉപയോഗി ക്കുന്ന വര്‍ക്ക് റമദാന്‍ മാസത്തില്‍ പ്രത്യേക സൌജന്യം പ്രഖ്യാപിച്ചു. റമദാന്‍ ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെയാണ് ഈ സൌജന്യം. വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെയും പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ ഒമ്പത് വരെയും സൌജന്യ പാര്‍ക്കിംഗ് ആയിരിക്കും. എന്നാല്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയും രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും പാര്‍ക്ക് ചെയ്യുന്നവര്‍ ഇപ്പോള്‍ നല്‍കി ക്കൊണ്ടിരിക്കുന്ന ഫീസ് അടക്കണം.

























