
അബുദാബി : സംസ്ഥാന കെ. എം. സി. സി. യുടെ ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബര്‍ 25 നു ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിക്കുന്ന ‘തങ്ങൾ @ അബുദാബി’ എന്ന പരിപാടിയുടെ പ്രചരണാർത്ഥം അബുദാബി സൗത്ത് സോൺ കെ. എം. സി. സി. പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു.
സംസ്ഥാന കെ. എം. സി. സി. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്തു. സൗത്ത് സോൺ കെ. എം. സി. സി. പ്രസിഡണ്ട് ഷാനവാസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ സംസ്ഥാന സെക്രട്ടറി മജീദ് അണ്ണാൻ തൊടി മുഖ്യ പ്രഭാഷണം നടത്തി.

നേതാക്കളായ എ. സഫീഷ്, റഷീദ് പട്ടാമ്പി, നിസാമുദ്ദീൻ പനവൂർ, ഷാനവാസ് ഖാൻ, അഹമ്മദ് കബീർ രിഫായി എന്നിവർ സംസാരിച്ചു. അബ്ദുൽ സത്താർ സ്വാഗതവും അബ്ദുൽ സമദ് നന്ദിയും പറഞ്ഞു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കുന്ന ‘തങ്ങൾ @ അബുദാബി’ എന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.






അബുദാബി : മണ്ണാർക്കാട് മണ്ഡലം കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ഏകദിന ശില്പ ശാല ശ്രദ്ധേയമായി. ഗതകാല സ്മരണകളെയും ആധുനിക ചിന്തകളെയും കോർത്തിണക്കിയുള്ള വായനയേയും പഠനത്തെയും പ്രോത്സാഹിപ്പിച്ചും ആരോഗ്യ സംരക്ഷണവും സമ്പാദ്യ ശീലവും ഉത്‌ബോധിപ്പിച്ചു കൊണ്ടും വ്യക്തി ജീവിത ത്തിൽ പാലിക്കേണ്ട സംശുദ്ധിയെ ഗൗരവ പൂർവ്വം ബോദ്ധ്യ പ്പെടുത്തിയും ശരീഫ് സാഗർ നയിച്ച പഠന ക്യാമ്പ് പങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും മികച്ചു നിന്നു.


























