അബുദാബി: യു. എ. ഇ. യിലെ ഏറ്റവും വലിയതും പഴക്കമുള്ളതുമായ ഇന്ത്യന്‍ സംഘടന, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ നാല്പത്തി മൂന്നാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 43 വര്‍ഷം മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ വൈ. എ. ജയിംസ്, സച്ചീന്ദ്രന്‍, തോമസ് സെക്യൂറ എന്നിവര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ഐ. എസ്. സി. യുടെ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ടതായ പിന്തുണ നല്കിയ യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ എസ്. എസ്. ഭണ്ഡാരിയെ ആദരിക്കുന്ന ചടങ്ങില്‍, യോഗ വിദ്യ യെക്കുറിച്ച് എസ്. എസ്. ഭണ്ഡാരി എഴുതിയ പുസ്തകം യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന് പ്രകാശനം ചെയ്യും.
43 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ എളിയ നിലയില്‍ തുടങ്ങിയ സംഘടനയുടെ ആദ്യ കാല പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വൈ. എ. ജയിംസും, സച്ചീന്ദ്രനും, തോമസ് സെക്യൂറയും മുന്‍ പ്രസിഡണ്ടു മാരായ തോമസ് ജോണ്‍, ഡോ. അശോക്, രവി മേനോന് തുടങ്ങിയവരും സംസാരിച്ചു. ഐ. എസ്. സി. അംഗങ്ങളും ആഘോഷ ച്ചടങ്ങില്‍ പങ്കെടുത്തു.
പ്രസിഡന്റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു.
കലാ പരിപാടികള്‍ക്ക് എന്റ്ര് ടെയിന്മെന്റ് സെക്രട്ടറി സാം ഏലിയാസ് നേതൃത്വം നല്കി.



അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്കി. രാഷ്ട്ര പിതാവിന്റെ പാരമ്പര്യമുള്ള മഹദ് വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
മൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ കാണാതായ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിന് അടുത്ത് തടാകത്തില്‍ നിന്ന് ചൊവ്വാഴ്ച കണ്ടെടുത്തു. ഇന്ന് (ബുധന്‍) അസര്‍ നമസ്കാരാ നന്തരം അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ ഖബറടക്കം നടക്കും. രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

























