കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ യു. എ. ഇ. യില്‍

April 10th, 2017

minister-mj-akber-visit=-abudhabi-indian-embassy-ePathram

അബുദാബി : ഔദ്യോഗിക സന്ദർശനാർ ത്ഥം യു. എ. ഇ. യില്‍ എത്തിയ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ അബു ദാബി ഇന്ത്യൻ എംബസ്സി സന്ദര്‍ശിച്ചു. അംബാസിഡർ നവദീപ് സിംഗ് സൂരി യും വിവിധ വകുപ്പ് സെക്രട്ടറി മാരും എംബസ്സി ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിയെ സ്വീകരി ച്ചു.

മുൻകാലങ്ങളെ അപേക്ഷിച്ച് എല്ലാ രാജ്യ ങ്ങളു മായും ഇന്ത്യക്ക് മികച്ച നയ തന്ത്ര ബന്ധങ്ങളാ ണുള്ളത് എന്നും ഇന്ത്യയും യു. എ. ഇ യും തമ്മിലുള്ള ഉഭയ കക്ഷി ബന്ധ ങ്ങളിലും വ്യാപാര വാണിജ്യ രംഗത്തും കഴിഞ്ഞ രണ്ടു വര്‍ഷ ങ്ങളായി മികച്ച മുന്നേറ്റ മാണ് ഉണ്ടാ യിരി ക്കുന്നത് എന്നും മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശ നവും അബുദാബി കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധ ങ്ങള്‍ക്കു കൂടുതല്‍ ശക്തി പകര്‍ന്നു.

മൂന്നര മണിക്കൂർ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരം മാത്രമുള്ള യു. എ. ഇ.യിലേക്ക് ഒരു ഇന്ത്യൻ പ്രധാന മന്ത്രി സന്ദർശനത്തിന് വരാൻ 34 വർഷ ക്കാലം എടുത്തു എന്നത് ഏറെ അദ്‌ഭുത പ്പെടു ത്തുന്നു എന്നും സാന്ദര്‍ഭി ക മായി മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.

ഇന്ത്യൻ ബിസിനസ്സ് ആൻഡ്‌ പ്രൊഫ ഷണൽ ഗ്രൂപ്പും (ഐ. ബി. പി. ജി) യും ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) യും ചേർന്ന് സംഘടി പ്പിച്ച യോഗ ത്തിൽ സംബ ന്ധിക്കു വാനായി അബു ദാബി ഇന്ത്യൻ എംബസ്സി യിൽ എത്തിയ തായി രുന്നു അദ്ദേഹം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇസ്‌റാഅ് മിഅ്‌റാജ് അവധി പ്രഖ്യാപിച്ചു

April 10th, 2017

crescent-moon-ePathram
അബുദാബി : ഇസ്‌റാഅ് മിഅ്‌റാജ് ദിനം പ്രമാണിച്ച് യു. എ. ഇ. യിൽ അവധി പ്രഖ്യാ പിച്ചു. സ്വകാര്യ മേഖല യില്‍ ഏപ്രില്‍ 22 ശനിയാഴ്ചയും പൊതു മേഖ ലയില്‍ 23 ഞായ റാഴ്ച യുമാണ് അവധി.

സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ക്കും മന്ത്രാലയ ങ്ങള്‍ക്കും സ്‌കൂളു കള്‍ക്കും ഏപ്രില്‍ 21 വെള്ളി യാഴ്ച മുതല്‍ മൂന്ന് ദിവസത്തെ തുടര്‍ച്ച യായ അവധി ലഭിക്കും.

വാരാന്ത്യ അവധി യായി വെള്ളിയാഴ്ച മാത്രം ലീവ് കിട്ടുന്ന സ്വകാര്യ മേഖല യിലെ തൊഴി ലാളി കളടക്ക മുള്ള വർക്ക്‌ വേതന ത്തോടെ ശനിയാഴ്ച യും ലീവ് കിട്ടുന്ന തോടെ തുടർ ച്ച യായ രണ്ടു ദിവസം അവധി ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ അംബാസഡര്‍ മുസ്സഫ യിലെ തൊഴിലാളി കേന്ദ്ര ങ്ങള്‍ സന്ദര്‍ശിച്ചു

April 9th, 2017

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി മുസ്സഫ യിലെ ഐക്കാഡ് റസി ഡൻഷ്യൽ സിറ്റി യിലെ യും വർക്കേഴ്‌സ് വില്ലേ ജി ലെയും ലേബർ ക്യാമ്പു കൾ സന്ദർ ശിച്ചു.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, സോണ്‍സ് കോര്‍പ്പ് ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ ഖയേലി, വി. പി. എസ്. ഹെൽത്ത് കെയർ മാനേജിംഗ് ഡയ റക്‌ടർ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവരും അംബാ സഡറെ അനുഗമിച്ചു.

ആയിര ക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ താമസി ക്കുന്ന ക്യാംപിലെ സ്‌ഥിതി ഗതി കൾ അദ്ദേഹം വില യിരു ത്തി. ഇന്ത്യന്‍ റിസോഴ്‌സ് സെന്റര്‍ തൊഴി ലാളി കള്‍ക്ക് നല്‍കി വരുന്ന നിയമ സഹായ ങ്ങളെക്കുറിച്ചും ആവശ്യ മായ ഇട പെടലു കളെ ക്കുറിച്ചും സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്​ സേവന ത്തിന്​ ഇനി എമിറേറ്റ്​സ് ഐ. ഡി. മതിയാവും ​ ​

April 3rd, 2017

ogo-daman-thiqa-health-insurance-ePathram
അബുദാബി : നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് കമ്പനി യായ ‘ദമാന്‍’ സേവന ങ്ങള്‍ ഇനി മുതല്‍ ദേശീയ തിരി ച്ചറി യല്‍ രേഖ യായ യു. എ. ഇ. എമി റേറ്റ്സ് ഐ. ഡി. കാര്‍ഡു കള്‍ വഴി ആയി രിക്കും.

ഔദ്യോ ഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്ത താണ് ഇക്കാര്യം. ഞായറാഴ്ച മുതലാണ് ഇൗ സൗകര്യം നിലവിൽ വന്നത്.

യു. എ. ഇ. എമിറേറ്റ്സ് ഐ. ഡി. കാര്‍ഡുകള്‍, 2013 ഫെബ്രുവരി മുതല്‍ വിദേശി കള്‍ക്ക് ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന പേരിലാണ് നല്‍കി വരുന്നത്.

സ്വദേശി കളും വിദേശി കളും അടക്കം രാജ്യത്തെ എല്ലാ താമസ ക്കാരും അവരുടെ എമി റേറ്റ്സ് ഐ. ഡി. കയ്യില്‍ സൂക്ഷി ക്കുന്ന വരാ യതു കൊണ്ട് ഇതേ കാര്‍ഡ് ദമാന്‍ സേവന ങ്ങള്‍ ക്കായും ഉപ യോഗി ക്കാം.

യു. എ. ഇ. യിലെ സര്‍ക്കാര്‍ ആരോഗ്യ സേവന ങ്ങള്‍ സ്മാര്‍ട്ട് ആക്കുന്ന തിന്റെ ഭാഗ മായാണ് എമിറേറ്റ്‌സ് ഐ. ഡി. യില്‍ പുതിയ സേവന ങ്ങള്‍ ഉള്‍പ്പെ ടുത്തു ന്നത്. എന്നാല്‍ യു. എ. ഇ. ക്ക് പുറത്തുള്ള രാജ്യ ങ്ങളില്‍ ഇന്‍ഷ്വ റന്‍സ് പരി രക്ഷ ലഭി ക്കുന്ന തിന് ഇന്‍ഷ്വറന്‍സ് കാർഡ് തന്നെ ഹാജരാക്കണം.

രാജ്യാന്തര തല ത്തിലും ഇന്‍ഷ്വറന്‍സ് പരി രക്ഷക്ക് എമി റേറ്റ്സ് ഐ. ഡി. ഉപ യോഗി ക്കുവാ നുള്ള പദ്ധതി ദമാൻ ആവി ഷ്കരി ക്കുന്നുണ്ട് എന്നും സമീപ ഭാവി യിൽ ഇത് സാദ്ധ്യമാകും എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പതിനൊന്നാമത് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് പ്രഖ്യാപിച്ചു

April 1st, 2017

logo-sheikh-zayed-book-award-2017-ePathram
അബുദാബി : പതിനൊന്നാമത് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് പ്രഖ്യാപിച്ചു. സാഹിത്യം, ദേശീയ വികസന ത്തി നുള്ള സംഭാ വന, ബാല സാഹിത്യം, പരി ഭാഷ, സാഹിത്യ – കലാ വിമ ര്‍ശനം, അറബ് സംസ്‌കാരം മറ്റു ഭാഷകളില്‍, പബ്ലിഷിംഗ് ആന്‍ഡ് ടെക്‌നോളജി തുടങ്ങിയ ഒന്‍പതു വിഭാഗ ങ്ങളി ലായി ശാസ്ത്രീ യമായ നിര വധി ചര്‍ച്ച കള്‍ക്ക് ശേഷ മായി രുന്നു അവാര്‍ഡിന് അര്‍ ഹരെ തെര ഞ്ഞെടുത്തത് എന്ന് അവാര്‍ഡ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. അലി ബിന്‍ തമീം അറി യിച്ചു.

2007 മുതലാണ് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് ഏര്‍ പെടു ത്തിയത്. വിവിധ വിഭാഗ ങ്ങളിലുള്ള വിജയി കള്‍ക്ക് സ്വര്‍ണ്ണ മെഡലും, മെറിറ്റ് സര്‍ട്ടിഫി ക്കേറ്റും 750,000 ദിര്‍ഹം ക്യാഷ് പ്രൈസും അബുദാബി അന്തരാഷ്ട്ര പുസ്ത കോത്സ വത്തില്‍ വെച്ച് 2017ഏപ്രില്‍ 30ന് സമ്മാനിക്കും.

-Image Credit  : W A M

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി അന്താരാഷ്​ട്ര പുസ്​തകോത്സവം ഏപ്രിൽ 26 മുതല്‍
Next »Next Page » സമാജം കേരളോത്സവം ശ്രദ്ധേയമായി »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine