ശൈഖ് സായിദ് ഫെസ്റ്റിവെല്‍ നവംബര്‍ 17 മുതല്‍ അല്‍ വത്ബയില്‍

November 3rd, 2023

al-wathba-sheikh-zayed-festival-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ അല്‍ വത്ബയില്‍ ഒരുക്കുന്ന ‘ശൈഖ് സായിദ് ഫെസ്റ്റിവെല്‍’ 2023 നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ നീണ്ടു നില്‍ക്കും. വിനോദ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബ, സൗഹൃദ, വിനോദ, വിദ്യാഭ്യാസ അന്തരീക്ഷം ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രദാനം ചെയ്യും എന്നും അറബ് മേഖലയിലും ആഗോള തലത്തിലും യു. എ. ഇ. യുടെ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രധാന പങ്കു വഹിക്കുന്നു എന്നും സംഘാടകര്‍ അറിയിച്ചു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മേല്‍ നോട്ടത്തില്‍ 114 ദിവസങ്ങളിലായി നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ യു. എ. ഇ. ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പവലിയനുകളും ഉണ്ടായിരിക്കും. FB PAGE

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

കുന്നംകുളം എൻ. ആർ. ഐ. ഫോറം ഓണാഘോഷം

October 28th, 2023

kunnamkulam-nri-forum-abudhabi-chapter-onam-2023-ePathram
അബുദാബി : പ്രവാസി കൂട്ടായ്മ കുന്നംകുളം എൻ. ആർ. ഐ. ഫോറം അബുദാബി ചാപ്റ്ററിന്‍റെ ഓണാഘോഷം  “ഓണം പൊന്നോണം കുന്നംകുളത്തോണം” എന്ന പേരില്‍  വിവിധ്യമാര്‍ന്ന പരിപാടികളോടെ കേരള സോഷ്യൽ സെന്‍ററില്‍ നടന്നു.

ഫോറം പ്രസിഡണ്ട് നൗഷാദ് അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫസൽ കുന്നംകുളം, രക്ഷധികാരി കളായ ഷാജി വള്ളിക്കാട്ടിരി, സനൽ മണിയിൽ, സലിം ചിറക്കൽ, വൈസ് പ്രസിഡണ്ട് കരീം മുട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു. സാമൂഹിക സാസ്കാരിക മാധ്യമ രംഗത്തെ നിരവധി പേർ സംബന്ധിച്ചു.

മാവേലി എഴുന്നേള്ളത്ത്, ഘോഷയാത്ര, ചെണ്ട മേളം, നാടൻ പാട്ട്, ഓണക്കളികൾ, ഇശൽ ബാൻഡ് ടീം അവതരിപ്പിച്ച മ്യൂസിക്കൽ പ്രോഗ്രാം തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറി. വിവിഭ സമൃദ്ധമായ ഓണ സദ്യ ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. FB PAGE

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ തക്രീം ശ്രദ്ധേയമായി

October 25th, 2023

malappuram-kmcc-thakreem-a-day-of-gratitude-ePathram
അബുദാബി: രണ്ട് പതിറ്റാണ്ടിൽ കൂടുതൽ കാലം അദ്ധ്യാപകരായി സേവനം ചെയ്ത മലപ്പുറം ജില്ലയിൽ നിന്നുള്ള അദ്ധ്യാപകരെ ആദരിച്ചു. കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ തക് രീം – എ ഡേ ഓഫ് ഗ്രാറ്റിറ്റ്യൂഡ് എന്ന പേരിൽ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച പരിപാടി, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക്‌ സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ കുഞ്ഞി, ട്രഷറർ എം. ഹിദായത്തുള്ള, കെ. എം. സി. സി. നേതാക്കളായ അൻവർ നഹ, എം. പി. എം. റഷീദ്, ടി. കെ. അബ്ദുൽ സലാം, അഷ്‌റഫ്‌ പൊന്നാനി, സി. എച്ച്. യുസുഫ്, ഷാഹിദ് ചെമ്മുക്കൻ, സാൽമി പരപ്പനങ്ങാടി, അഷ്‌റഫ്‌ അലി പുതുക്കുടി, നൗഷാദ് തൃപ്രങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു.

മലപ്പുറം ജില്ലയിലെ പ്രവർത്തകർക്ക് വേണ്ടി പ്രത്യേക സുരക്ഷാ സ്കീം ‘റഹ്മ’ പദ്ധതിയുടെ പ്രഖ്യാപനവും 2023 നവംബര്‍ 25 ന് നടത്തുന്ന കേരള സോക്കർ ലീഗ് സെവൻസ് ഫുട് ബോള്‍ ചാമ്പ്യന്‍ ഷിപ്പ് ടൂര്‍ണ്ണ മെന്‍റിന്‍റെ ബ്രോഷർ പ്രകാശനവും വേദിയില്‍ നടന്നു.

ഹാരിസ് വി. പി., ഷഹീർ പൊന്നാനി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. ഹംസ ഹാജി പാറയിൽ, മൊയ്‌തുട്ടി വേളേരി, കാദർ ഒളവട്ടൂർ, റഷീദലി മമ്പാട്, ബീരാൻ കുട്ടി ഇരിങ്ങാവൂർ, കളപ്പാട്ടിൽ അബു ഹാജി, നാസർ പറമ്പൻ, ഹുസൈൻ സി. കെ., ബഷീർ വറ്റല്ലൂർ, നാസർ വൈലത്തൂർ, സിറാജ് എം. കെ., ഷംസു താഴെ ക്കോട്, മുനീർ എടയൂർ, സമീർ പുറത്തൂർ, അബ്ദു റഹ്മാൻ ഒതുക്കുങ്ങൽ, അഹ്‌മദ്‌ ഹസ്സൻ അരീക്കൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. FB PAGE

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

എൻ. എം. അബൂബക്കര്‍, ഷിനോജ് ഷംസുദ്ദീൻ എന്നിവര്‍ക്ക് മാധ്യമ പുരസ്കാരങ്ങൾ

October 20th, 2023

team-abudhabinz-award-for-n-m-abu-backer-shinoj-shamsudheen-ePathram
അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ ടീം അബുദാബിൻസ് രണ്ടാം വാര്‍ഷിക ആഘോഷ പ്രോഗ്രാം ‘ഓണ നിലാവ് സീസൺ -2’ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ 2023 ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ അരങ്ങേറും.

team-abudhabinz-ona-nilav-season-2-ePathram

ടീം അബുദാബിൻസ് പ്രഖ്യാപിച്ച മാധ്യമ പുരസ്കാരങ്ങൾ മലയാള മനോരമ സീനിയർ കറസ്പോണ്ടന്‍റ് എൻ. എം. അബൂബക്കര്‍, മീഡിയാ വൺ കറസ്പോണ്ടന്‍റ് ഷിനോജ് കെ. ഷംസുദ്ദീൻ എന്നിവര്‍ക്ക് സമ്മാനിക്കും.

sadik-ahmed-sports-excellance-award-team-abudhabinz-ePathram

സാദിഖ് അഹമ്മദ്

കായിക രംഗത്തെ മികവിനുള്ള പുരസ്കാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് മാരത്തോൺ മത്സരങ്ങളിൽ പങ്കെടുത്ത സാദിഖ് അഹമ്മദിന് സമ്മാനിക്കും.

യു. എ. ഇ. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.

തുടര്‍ന്ന് പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നിശ, ഹാസ്യ കലാ പ്രകടനങ്ങള്‍, നൃത്ത നൃത്യങ്ങളും ‘ഓണ നിലാവ് സീസൺ -2’ ന്‍റെ ഭാഗമായി അരങ്ങേറും.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഫോറം ഫോർ പീസ് പത്താം പതിപ്പ് അബുദാബിയില്‍

September 19th, 2023

logo-abudhabi-forum-for-peace-ePathram

അബുദാബി : ഫോറം ഫോർ പീസ് പത്താം പതിപ്പ് 2023 നവംബർ 14 മുതൽ 16 വരെ അബുദാബിയില്‍ നടക്കും.യു. എ. ഇ. വിദേശ കാര്യ വകുപ്പു മന്ത്രി ശൈഖ്‌ അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വ ത്തിലും യു. എ. ഇ. ഫത്‌വ കൗൺസിൽ ചെയർമാനും അബുദാബി ഫോറം ഫോർ പീസ് മേധാവിയുമായ ശൈഖ്‌ അബ്ദുല്ല ബിൻ ബയ്യയുടെ നേതൃത്വത്തിലും ഒരുക്കുന്ന പരിപാടിയില്‍ അറബ് മേഖലയില്‍ നിന്നും മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഔദ്യോഗിക, അക്കാദമിക്, വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തം ഉണ്ടായിരിക്കും.

യു. എ. ഇ. യുടെ സുസ്ഥിരത വർഷം (Year of Sustainability) എന്നുള്ള പ്രഖ്യാപനവുമായി ഈ വർഷത്തെ പ്രമേയം യോജിക്കുന്നു എന്നുള്ളതാണ് ഒരു സവിശേഷത.

‘സുസ്ഥിര സമാധാനത്തിനായി: വെല്ലുവിളികളും അവസരങ്ങളും’ (For Sustainable Peace: Challenges and Opportunities) എന്ന പ്രമേയത്തിൽ ഒരുക്കുന്ന ഈ വർഷത്തെ അജണ്ടയിൽ സുസ്ഥിര സമാധാനം : ആശയങ്ങളും നേട്ടങ്ങളും, സുസ്ഥിര സമാധാനത്തിന്‍റെ ആശയവും യു. എ. ഇ. യുടെ അനുഭവവും, സമകാലിക ആഗോള പ്രതിസന്ധികളും സുസ്ഥിര സമാധാനവും, സുസ്ഥിര വികസനവും മതപരവും സാംസ്കാരികവും ആയ  നയതന്ത്രവും പ്രതിരോധ നടപടികളും എന്നിങ്ങനെ നിരവധി പ്രധാന ചർച്ചകൾ ഉൾപ്പെടുന്നു. W A M

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കറൻസികൾ അംഗീകൃത മാർഗ്ഗങ്ങളിലൂടെ കൈമാറ്റം ചെയ്യണം
Next »Next Page » ഇന്‍റര്‍ നാഷണൽ പീസ് കോൺഫറൻസിൽ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥി »



  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine