പയ്യന്നൂര്‍ കോളേജ് അലുംനെ ‘കോളേജ് ഡേ’

March 29th, 2012

അബുദാബി : പയ്യന്നൂര്‍ കോളേജ് അലുംനെ യു. എ. ഇ. ചാപ്റ്റര്‍ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. കോളേജ് ഡേ എന്ന പേരില്‍ നടത്തുന്ന പരിപാടി മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ദുബായ് കറാമ യിലെ കരറാമ ഹോട്ടലില്‍ വെച്ചാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ. ടി. പി. രമേഷ് ( 050 31 61 475), പി. യു. ശ്രീനാഥ്. (050 82 16 556) എന്നിവരെ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കേരള ഫുട്ബോള്‍ ലീഗ് ഫൈനല്‍ ദുബായില്‍

March 29th, 2012

ദുബായ് : അക്കാഫിന്റെ ( ഓള്‍ കേരള കോളേജ്സ് അലുംനെ ഫോറം) ആഭിമുഖ്യത്തില്‍ ഹിറ്റ്‌ 96.7 എഫ്‌. എം. ചാനലിന്റെ സഹകരണ ത്തില്‍ നടത്തി വരുന്ന കെ. എഫ്‌. എല്‍ (കേരള ഫുട്ബോള്‍ ലീഗ്) ഫൈനല്‍ മാര്‍ച്ച് 29 വ്യാഴാഴ്ച രാത്രി എട്ടു മുതല്‍ പത്തു വരെ ദുബായ് ഖിസൈസിലെ ഇത്തിസലാത്ത്‌ അക്കാദമി ഗ്രൗണ്ടില്‍ നടക്കും.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലുംനെ (സീറ്റ)യും കാഞ്ഞങ്ങാട്‌ നെഹ്‌റു ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ് കോളേജ് അലുംനെ (നാസ്ക്ക)യും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുക.

ലൂസേഴ്സ് ഫൈനലില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് അലുംനെ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് അലുംനെ എന്നിവര്‍ തമ്മില്‍ മത്സരിക്കും കൂടാതെ അക്കാഫ് – എ. ആര്‍. എന്‍. ഫാമിലി ടീമുകളുടെ മത്സരവും നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘ഓര്‍മ 2012’ ദുബായില്‍

March 15th, 2012

ദുബായ് :ആലുവ എം ഇ എസ് കോളേജ് മാരംപിള്ളി യുടെ പ്രഥമ പ്രവാസി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘ ഓര്‍മ 2012 ‘ മാര്‍ച്ച് 16 വെള്ളിയാഴ്ച ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടത്തും. പ്രസ്തുത പരിപാടിയില്‍ യു. എ. ഇ. യിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥി കളും പങ്കെടുക്കണം എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 16 11 300, 050 45 47 524

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെസ്പോ : ദശ വാര്‍ഷികാഘോഷം

February 10th, 2012

mes-ponnani-alumni-mespo-logo-ePathramഅബുദാബി : പൊന്നാനി എം. ഇ. എസ്സ്. കോളേജ്‌ അലൂംനി (മെസ്പോ) പത്താം വാര്‍ഷികം ഫെബ്രുവരി 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ ആഘോഷിക്കും.

പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. എം. ഇ. എസ്‌. കോളേജ്‌ മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ്‌ മുഖ്യാഥിതി ആയിരിക്കും.

mespo-10th-annual-day-poster-ePathram

വാര്‍ഷികാ ഘോഷ പരിപാടി യില്‍ സാംസ്കാരിക സമ്മേളനം , പ്രൊഫ. മൊയ്തീന്‍ കുട്ടി സ്മാരക സ്കോളര്‍ഷിപ്പ് പ്രഖ്യാപനം, ഗാനമേള , നൃത്ത നൃത്യങ്ങള്‍ അടങ്ങിയ ‘കലാ സന്ധ്യ ‘ എന്നിവ ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ രംഗത്ത് അല്‍ നൂര്‍ സ്‌കൂളിന്റെ സംഭാവന മഹത്തരം : അബ്ദു റബ്‌

February 8th, 2012

minister-abdu-rabb-al-noor-school-abu-dhabi-ePathram
അബുദാബി : അബുദാബി യിലെ വിദ്യാഭ്യാസ രംഗത്ത് കാല്‍ നൂറ്റാണ്ടു കൊണ്ട് അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സൃഷ്ടിച്ച ചലനങ്ങള്‍ മഹത്തരം ആണ് എന്ന് കേരള വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് പ്രസ്താവിച്ചു. അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി.

സമൂഹ ത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥി കളെയും പഠിപ്പിച്ച് ഉന്നത വിദ്യാഭ്യാസ ത്തിന് അര്‍ഹരാക്കാന്‍ അല്‍ നൂര്‍ സ്‌കൂള്‍ ശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ത്തിലൂടെ മാത്രമേ സാമൂഹിക വികസനം വൈകരിക്കാന്‍ സാദ്ധ്യമാവൂ. വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ത്ഥി കളുമായി പരിമിത സൗകര്യങ്ങളില്‍ തുടങ്ങി കാല്‍ നൂറ്റാണ്ടു കൊണ്ട് ഈ സ്ഥാപനം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുന്നു എന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

അബുദാബി യില്‍ വേണ്ടത്ര ഇന്ത്യന്‍ വിദ്യാലയങ്ങള്‍ ഇല്ലാത്തത് അബുദാബി യിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണെന്ന് ചടങ്ങില്‍ ആശംസാ പ്രസംഗം ചെയ്ത ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു.

al-noor-school-silver-jubilee-celebrations-ePathram

യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ സമാഹരിക്കുന്ന വെല്‍ഫെയര്‍ ഫണ്ട് ഇവിടത്തെ ഇന്ത്യന്‍ സ്‌കൂളു കളുടെ സൗകര്യം വര്‍ദ്ധി പ്പിക്കുന്നതിനും പുതുതായി സ്‌കൂളുകള്‍ തുടങ്ങുന്നതിനും വിനിയോഗിക്കണം എന്ന നിര്‍ദ്ദേശവും അംബാസഡര്‍ മുന്നോട്ടു വെച്ചു. പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയുമായി യു. എ. ഇ. യിലെ ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായും അംബാസഡര്‍ പറഞ്ഞു.

അല്‍ നൂര്‍ സ്‌കൂള്‍ ചെയര്‍മാനും ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റുമായ പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരീസ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എം. പി. എം. റഷീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം. എ. യൂസഫലി, ഡോ. ബി . ആര്‍ .ഷെട്ടി, ഡോ. കെ. പി. ഹുസൈന്‍ , മൊയ്തു ഹാജി കടന്നപ്പള്ളി, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഇ. പി. മൂസഹാജി, അദീബ് അഹമ്മദ് തുടങ്ങിയവരും സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങു കളില്‍ സംബന്ധിച്ചു.

-ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ്‌ , കെ. സത്യന്‍

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശൈഖ് ജാബിര്‍ കുവൈത്ത് പ്രധാനമന്ത്രി യായി വീണ്ടും നിയമിതനായി
Next »Next Page » കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം : ‘ആഘോഷം 2012’ »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine