പി. ശ്രീരാമ കൃഷ്ണന് സ്വീകരണം നൽകി

August 18th, 2016

kerala-speaker-p-shreemkrishnan-in-ksc-ePathram
അബുദാബി : ഹൃസ്വ സന്ദർശ നത്തി നായി യു. എ. ഇ. യിൽ എത്തിയ കേരള നിയമ സഭാ സ്‍പീക്കർ പി. ശ്രീരാമ കൃഷ്ണന് അബുദാബി യിൽ ഹൃദ്യ മായ സ്വീകരണം നൽകി.

കെ. എസ്. സി. സംഘടി പ്പിച്ച സ്വീക രണ യോഗ ത്തിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാ ക്കളും പ്രവർത്ത കരും സംബന്ധിച്ചു.

ഐ. എസ്. സി. പ്രസിഡന്റ് തോമസ് വർഗീസ്, അബു ദാബി മലയാളി സമാജം പ്രസി ഡന്റ് ബി. യേശു ശീലൻ, കെ. എസ്. സി. മുൻ പ്രസിഡന്റ് കെ. ബി. മുരളി തുടങ്ങി യവർ പ്രസംഗിച്ചു.

സെന്റർ പ്രസിഡന്റ് പി. പത്ഭ നാഭൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ബിജിത് കുമാർ സ്വാഗത വും മീഡിയ കോഡിനേറ്റർ ബാബു രാജ് പീലിക്കോട് നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജാതി രാഷ്ടീയം കേരളത്തെ പിന്നോട്ടേ ക്ക് അടി ക്കുന്നു : ഡോ. വി. പി. പി. മുസ്തഫ

August 17th, 2016

vpp-musthafa-kannoor-university-syndicate-member-ePathram
അബുദാബി : എണ്ണ മറ്റ പോരാട്ട ങ്ങളിലൂടെ നാം ആര്‍ജ്ജി ച്ചെടുത്ത നവോത്ഥാന മൂല്യ ങ്ങളെ കാറ്റില്‍ പറത്തി ക്കൊണ്ട് ജാതി യുടേയും മത ത്തിന്റേയും പേരില്‍ രൂപ പ്പെടുന്ന രാഷ്ടീയ പ്രസ്ഥാന ങ്ങള്‍ കേരള ത്തെ പിന്നോട്ടേ ക്ക് അടിക്കുക യാണ് എന്ന് പ്രമുഖ വാഗ്മി യും കണ്ണൂര്‍ യൂണി വേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗ വു മായ ഡോ. വി. പി. പി. മുസ്തഫ അഭി പ്രായ പ്പെട്ടു.

അബു ദാബി കേരള സോഷ്യല്‍ സെന്ററില്‍ ‘കേരള നവോത്ഥാനം – പുത്തന്‍ വെല്ലു വിളികള്‍’ എന്ന വിഷയ ത്തെ പ്പറ്റി സംസാരി ക്കുക യായിരുന്നു അദ്ദേഹം.

കിടക്കാ നുള്ള കിട പ്പാടവും നടക്കാ നുള്ള ഇട വഴിയും ഉടുക്കാനുള്ള വസ്ത്രവും കഴിക്കാനുള്ള ഭക്ഷണവും നാം നേടി യെടുത്തത് ഏതെങ്കിലും ജാതി യുടേയോ മത ത്തി ന്റേയോ പേരില്‍ സംഘടി ച്ചിട്ടല്ല. ചട്ടമ്പി സ്വാമി കളും ശ്രീനാരാ യണ ഗുരുവും അയ്യ ങ്കാളിയും വക്കം അബ്ദുല്‍ ഖാദര്‍ മൌലവി യും വി. ടി. ഭട്ട തിരിപ്പാടും ഇ. എം. എസ്സും ചവറ കുര്യാക്കോസ് എലി യാസ് അച്ചനും പോലുള്ള എണ്ണ മറ്റ നവോ ത്ഥാന നായകര്‍ നടത്തിയ പോരാട്ട ങ്ങളുടെ ഫല മായാ ണ് ഇത് സാദ്ധ്യ മായത്.

സ്വത്വ രാഷ്ട്രീയ ത്തില്‍ നിന്നും വര്‍ഗ്ഗ ബോധ ത്തി ലേക്കു ള്ള വളര്‍ച്ച യാണ് ഭ്രാന്താല യത്തില്‍ നിന്നും ലോക ത്തിന് മാതൃക യായി കേരളത്തെ വികസിപ്പിച്ചത്. എന്നാല്‍ വര്‍ഗ്ഗ രാഷ്ട്രീയ ത്തില്‍ നിന്നും സ്വത്വ രാഷ്ട്രീയ ത്തി ലേക്കു തിരിച്ചു പോകു ന്നതിന്റെ ഫല മാണ് കാസര്‍ ഗോഡ് നിന്നും നമ്മെ ഞെട്ടിപ്പിച്ച 21 ചെറുപ്പ ക്കാരുടെ തിരോ ധാനം.

മാതാ വിന്റെ കാല്‍ ക്കീഴിലാണു സ്വര്‍ഗ്ഗം എന്ന് പറ യുന്നത് അമ്മ യെ സ്നേഹി ക്കുകയും വേദനി പ്പിക്കു കയും അവരുടെ കണ്ണീര്‍ ഭൂമി യില്‍ വീഴ്ത്താ തിരി ക്കുകയും ചെയ്യു ന്നതി നാണ്. എന്നാല്‍ ഒന്നര മാസ മായി ഇവരുടെ അമ്മ മാരുടെ തോരാത്ത കണ്ണു നീരില്‍ നിന്നും ഈ ചെറുപ്പ ക്കാര്‍ക്ക് എവിടെ യാണ് സ്വര്‍ഗ്ഗം ലഭി ക്കുക എന്നും മുസ്തഫ ചോദിച്ചു.

കെ. എസ്. സി. പ്രസിഡന്റ് പി. പത്മ നാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും സാഹിത്യ വിഭാഗം സെകട്ടറി ബാബു രാജ് പിലിക്കോട് നന്ദി യും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൈരളി കൾച്ചറൽ ഫോറം പ്രവർത്തന ഉല്‍ഘാടന വും യാത്രയയപ്പും

August 17th, 2016

npcc-kairaly-cultural-forum-sentoff-ePathram
അബുദാബി : നാഷണല്‍ പെട്രോളിയം കണ്‍ സ്‌ട്രക്‌ഷൻ കമ്പനി (എൻ. പി. സി. സി.) യിലെ തൊഴി ലാളി കളുടെ കൂട്ടായ്മ യായ കൈരളി കൾച്ചറൽ ഫോറം പുതിയ കമ്മിറ്റി യുടെ പ്രവർ ത്തന ഉല്‍ഘാടനം പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്‌ടർ കെ. ചന്ദ്ര സേനൻ നിർവ്വ ഹിച്ചു.

37 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടി ലേക്കു മടങ്ങുന്ന ഫോറം രക്ഷാധികാരി വർക്കല ദേവ കുമാ റിനു യാത്ര യയപ്പും ചട ങ്ങില്‍ വെച്ചു നല്‍കി.

ഫോറം പ്രസിഡന്റ് മുസ്‌തഫ മാവിലായ് അദ്ധ്യ ക്ഷത വഹിച്ചു. രാജൻ കണ്ണൂർ, അഷ്‌റഫ് ചമ്പാട്, ശാന്ത കുമാർ, മുഹമ്മദ്‌ കുഞ്ഞി, അജിത്ത്, അനിൽ പുത്തുർ, എൻ. എസ്. റാവു, ഇസ്‌മാ യിൽ കൊല്ലം, ഗോവിന്ദൻ നമ്പൂതിരി എന്നിവര്‍ പ്രസം ഗിച്ചു.

പുതിയ കമ്മിറ്റി ഭാര വാഹികള്‍ :

ശാന്ത കുമാർ (പ്രസിഡന്റ്), കോശി (ജനറല്‍ സെക്രട്ടറി), അജി കുമാർ (ട്രഷറര്‍), അനീഷ്‌ കുമാർ, (വൈസ് പ്രസി ഡന്റ്), അനിൽ പുത്തുർ (ജോയിന്റ് സെക്രട്ടറി) എന്നിവ രാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിന ആഘോഷം : എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും

August 14th, 2016

flag-of-india-ePathram

അബുദാബി : കെ. എം. സി. സി. അബുദാബി സംസ്ഥാന കമ്മിറ്റി സംഘടി പ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷം പത്മശ്രീ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച രാത്രി 8 മണി മുതൽ ഇന്ത്യൻ ഇസ്‌ലാമിക് സെൻറർ ഓഡിറ്റോ റിയ ത്തിൽ നടക്കുന്ന ആഘോഷ പരി പാടി യിൽ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻറെ മത കാര്യ ഉപദേ ഷ്ടാവ്‌ ശൈഖ് അലി അൽ ഹാഷ്മി മുഖ്യാതിഥി ആയി പങ്കെടുക്കും.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് നേതാവും പ്രതി പക്ഷ ഉപ നേതാവു മായ പി. കെ. കുഞ്ഞാലി കുട്ടി, നയ തന്ത്ര വിദഗ്ധ നും ഉന്നത വിദ്യാ ഭ്യാസ കൗൺസിൽ ചെയർ മാനു മായ ടി. പി. ശ്രീനി വാസൻ, മുൻ മന്ത്രി മഞ്ഞളാം കുഴി അലി, പാറ ക്കൽ അബ്ദുല്ല എം. എൽ. എ. തുടങ്ങി യവർ ചടങ്ങിൽ പ്രസംഗിക്കും.

അബുദാബി കെ. എം. സി. സി. പുറ ത്തിറക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ട ചരിത്ര വും, ഇന്ത്യ യുടെ സാംസ്കാ രിക വൈവിധ്യം പരിചയ പ്പെടുത്തു ന്നതു മായ ലേഖന ങ്ങൾ ഉൾകൊള്ളുന്ന ‘ബഹു വചനം’ എന്ന സുവ നീർ പ്രകാശനവും നടക്കും.

വിത്യസ്ത മേഖല കളിൽ സേവനം ചെയ്ത അബു ദാബി യിൽ 40 വർഷം പൂർത്തി യാക്കിയ 70 ഇന്ത്യ ക്കാരെ ചട ങ്ങിൽ ആദരിക്കും.

വ്യവസായ വാണിജ്യ മേഖല യിലെ പ്രമുഖരും കെ. എം. സി. സി. കേന്ദ്ര നേതാ ക്കളും സംബ ന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വേനൽ തുമ്പി കൾ : കെ. എസ്. സി. സമ്മര്‍ ക്യാമ്പ് സമാപിച്ചു

August 14th, 2016

ksc-venal-thumbikal-2016-closing-ePathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ ഒരു മാസ ക്കാല മായി നടത്തി വന്നിരുന്ന സമ്മർ ക്യാമ്പ് “വേനൽ തുമ്പി കൾ” സമാപിച്ചു.

അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന സമാപന ചടങ്ങിൽ സെന്റർ പ്രസിഡന്റ് പി. പത്മ നാഭൻ  അദ്ധ്യക്ഷത വഹിച്ചു. കെ. കെ. മൊയ്‌തീൻ കോയ ചടങ്ങ് ഉല്‍ഘാടനം ചെയ്തു.

ക്യാമ്പിനു നേതൃത്വം നല്‍കാനായി നാട്ടിൽ നിന്നും വന്ന അദ്ധ്യാപക രായ എം. എസ്. മോഹനൻ മാഷ്, ശോഭ, കൃഷ്ണൻ വേട്ടാമ്പള്ളി എന്നി വര്‍ക്കു കെ. എസ്. സി. യുടെ ഉപഹാര ങ്ങള്‍ സമ്മാനിച്ചു. ക്യാമ്പി ൽ പങ്കെടുത്ത നൂറ്റി അമ്പതോളം കുട്ടി കൾക്ക് സര്‍ട്ടി ഫിക്കറ്റു കള്‍ വിതരണം ചെയ്തു.

ksc-summer-camp-2016-teachers-ePathram

വേനല്‍ തുമ്പികളെ നിയന്ത്രിച്ച അദ്ധ്യാപകര്‍

ക്യാമ്പ് ഡയറക്ടര്‍ മധു പറവൂർ, ക്യാപ്റ്റന്‍ അൻവർ ബാബു,  ബാല വേദി പ്രസിഡന്റ് അനാമിക ജയ രാജ്,  എന്നിവർ ആശംസ നേർന്നു.  സെന്റർ ജനറല്‍ സെക്രട്ടറി മനോജ് സ്വാഗതവും വനിതാ കൺ വീനർ മിനി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടി കൾ അവത രിപ്പിച്ച വിവിധ കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജാസ്സിം അല്‍ ബലൂഷി യുടെ വീട് മഅ്ദിന്‍ ഭാര വാഹികള്‍ സന്ദര്‍ശിച്ചു
Next »Next Page » സ്വാതന്ത്ര്യ ദിന ആഘോഷം : എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine