അബുദാബി : യു. എ. ഇ. യിലെ സാംസ്കാരിക സംഘടന യായ പ്രസക്തി, കുട്ടികളുടെ പരിസ്ഥിതി ആഭിമുഖ്യം വളർത്താൻ “തൊട്ടാവാടി” എന്ന പേരിൽ ഒരു പരിസ്ഥിതി ക്യാമ്പ് സംഘടി പ്പിക്കുന്നു. ഡിസംബർ 20, വെള്ളിയാഴ്ച 3 മണിക്ക് അബുദാബി ഖലീഫാ പാർക്കിലാണ് പരിസ്ഥിതി ക്യാമ്പ്.
പ്രമുഖ പരിസ്ഥിതി പ്രവർത്തക രായ ഫൈസൽ ബാവ, പ്രസന്ന വേണു എന്നിവർ നേതൃത്വം നല്കുന്ന ക്യാമ്പിൽ പ്രവേശനം സൗജന്യ മായിരിക്കും.
കൂടുതൽ വിവര ങ്ങൾക്കും പങ്കെടുക്കുവാനും വിളിക്കുക : രമേശ് നായർ : 050 – 799 67 59