എമിറേറ്റ്സ് ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം ഇഫ്താർ സംഗമം

July 15th, 2013

eiff-iftar-2013-ePathram
അബുദാബി : എമിറേറ്റ്സ് ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വ്രത മാസ ത്തിന്റെ ആത്മീയ വിശുദ്ധിയും സാഹോദര്യവും വിളംബരം ചെയ്ത ഇഫ്താർ വിരുന്നിൽ, മാധ്യമ പ്രവർത്തകർ, വിവിധ സംഘടന പ്രതിനിധി കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ചടങ്ങിൽ ഷാജഹാൻ ഒരുമനയൂർ സ്വാഗതം പറഞ്ഞു. ഹൈദർ മൗലവി റമദാൻ സന്ദേശം നല്കി. അൻവർ സാദത് അധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇഫ്താര്‍ സംഗമവും റംസാന്‍ റിലീഫ്‌ പദ്ധതി യും

July 15th, 2013

അബുദാബി : കുന്നംകുളം മണ്ഡലം കെ. എം. സി. സി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും റംസാന്‍ റിലീഫ്‌ പദ്ധതി യും ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്നു. ഇഫ്താര്‍ സംഗമ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “പരിശുദ്ധ റമസാന്‍ – വിശുദ്ധിക്ക് വിജയ ത്തിന്”എന്ന സെമിനാര്‍ യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു.

ഹക്കീം പള്ളിക്കുളം അധ്യക്ഷത വഹിച്ചു. കുന്നംകുളം മണ്ഡലം കമ്മിറ്റി യുടെ റമസാന്‍ റിലീഫ്‌ പദ്ധതി ആയിരം വിധവ കള്‍ക്കുള്ള പെന്‍ഷന്‍ സംരഭ ത്തിലേ ക്കുള്ള പത്തു ലക്ഷം രൂപ യുടെ ആദ്യ ഗഡു നല്‍കി. തുടര്‍ന്ന് നടന്ന ഇസ്ലാമിക്‌ ക്വിസ്‌ മത്സര ത്തില്‍ വിജയി കള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ പി. ബാവഹാജി, സയ്യിദ്‌ അബ്ദുറഹ്മാന്‍ തങ്ങള്‍, റഫീഖ്‌ ഹൈദ്രോസ്‌ പന്നിത്തടം എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാരവാഹികളെ തെരഞ്ഞെടുത്തു

July 12th, 2013

അബുദാബി : താഴേക്കോട് പഞ്ചായത്ത്‌ കെ. എം. സി. സി. യുടെ കീഴില്‍ സംഘടിപ്പിച്ച കൂട്ടായ്മ യുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ ചേര്‍ന്ന യോഗത്തിൽ ഹമീദ് കരിങ്കല്ലത്താണി (പ്രസിഡന്റ്), ബഷീർ നെല്ലിപ്പറമ്പ് (ജനറല്‍ സെക്രട്ടറി), കരീം താഴേക്കോട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഷിനാസ് നാലകത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റമദാന്‍ വിജ്ഞാന വിരുന്ന്’ : ബ്രോഷര്‍ പ്രകാശനം ചെയ്തു

July 12th, 2013

അബുദാബി : കാസര്‍കോഡ് ജില്ലാ എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ജൂലായ് 18ന് സംഘടി പ്പിക്കുന്ന ”വിജ്ഞാന വിരുന്ന്” റമദാന്‍ പ്രഭാഷണ പരിപാടി യുടെ ബ്രോഷര്‍ പ്രകാശന കര്‍മ്മം ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്നു.

മുഹമ്മദലി ദാരിമി, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ഹാരിസ് ബാഖവി കടമേരി, സിംസാറുല്‍ ഹഖ് ഹുദവി, പല്ലാര്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, ഡോ.അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, മൊയ്തു ഹാജി കടന്നപ്പള്ളി, എം. പി. എം. റഷീദ്, ഷമീര്‍ മാസ്റ്റര്‍ പരപ്പ, ഷാഫി സിയാറത്തുങ്കര, നൗഷാദ് മിഅറാജ്, യൂസുഫ് ഹാജി ബന്ദിയോട് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പേരോട് അബ്ദുറഹിമാന്‍ സഖാഫി റമദാന്‍ പ്രഭാഷണ ത്തിനായി അബുദാബി യില്‍

July 10th, 2013

അബുദാബി : യു. എ. ഇ. ഭരണാധികാരി ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അതിഥി യായി എത്തിയ പണ്ഡിതനും പ്രഭാഷകനും എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി യുമായ പേരോട് അബ്ദു റഹിമാന്‍ സഖാഫിക്ക് ഔഖാഫ് പ്രതിനിധി കളും ഐ. സി. എഫ്. – ആര്‍. എസ്. സി. പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി.

റംസാന്‍ പ്രഭാഷണങ്ങ ള്‍ക്കായി എത്തിയ പേരോട്, ജൂലായ്‌ 10 ബുധനാഴ്ച തറാവീഹ് നിസ്‌കാര ത്തിനു ശേഷം അബുദാബി മദീന സായിദി ലെ ബിന്‍ ഹമൂദ പള്ളി യില്‍ നടക്കുന്ന പ്രഭാഷണ ത്തോടെ റമളാന്‍ പ്രഭാഷണ ങ്ങള്‍ക്ക് തുടക്കം കുറിക്കും.

വ്യാഴാഴ്ച തറാവീഹ് നിസ്‌കാര ത്തിനു ശേഷം പഴയ പാസ്‌പോര്‍ട്ട് റോഡിലെ അബ്ദുള്‍ ഖാലിഖ് പള്ളി യിലും വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷം മുസഫ ശാബിയ 10 ലെ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദ് പള്ളി യിലും പ്രഭാഷണം നടത്തും.

യു. എ. ഇ. യിലെ 27-ഓളം പള്ളികളില്‍ റംസാന്‍ പ്രഭാഷണം നടത്തുന്ന അദ്ദേഹം 25 ന് വ്യാഴാഴ്ച തറാവീഹ് നിസ്‌കാര ത്തിനു ശേഷം അബുദാബി നാഷണല്‍ തിയേറ്ററിലും പ്രഭാഷണം നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബോള്‍ഗാട്ടി പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം കേരള ത്തില്‍ മറ്റു പദ്ധതികള്‍ : എം. എ. യൂസുഫലി
Next »Next Page » റമദാനില്‍ 973 തടവുകാരെ വിട്ടയക്കുന്നു »



  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine