
ദുബായ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ചേറ്റുവ സ്വദേശി പി. ടി. അബ്ദുല്‍ ഗഫൂറിന് യു. എ. ഇ. യിലെ ചേറ്റുവ ജുമാഅത്ത് മുസ്ലിം റിലീഫ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 36 വര്‍ഷമായി ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന പി. ടി. അബ്ദുല്‍ ഗഫൂര്‍ സംഘടനയുടെ സ്ഥാപക മെമ്പറും സജീവ പ്രവര്‍ത്ത കനുമാണ്.
ഉബൈദ് ചേറ്റുവ, വി. ബി. അബ്ദുല്‍ മജീദ്, ആര്‍. ബി. എം. മനാഫ്, ആര്‍. വി.സി. അബ്ദുള്‍ഖാദര്‍, എന്‍. എം. ഷാഹുല്‍ ഹമീദ്, തുടങ്ങിയവര്‍ സംസാരിച്ചു.
സംഘടന യുടെ മൊമെന്റൊ യും പ്രത്യേക ഉപഹാരവും പി. ടി. അബ്ദുല്‍ ഗഫൂറിന് സമ്മാനിച്ചു.
-അയച്ചു തന്നത്: അബ്ദുള്ള കുട്ടി ചേറ്റുവ, ദുബായ്





അബുദാബി : പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി ഒരുക്കുന്ന ‘കല യുവജനോത്സവം- 2011’ മെയ് 26, 27 (വ്യാഴം, വെള്ളി) തിയ്യതി കളിലായി അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. യു. എ. ഇ. തലത്തില്‍ നടത്തുന്ന കലോത്സവ ത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിടി, നാടോടി നൃത്തം, ഒപ്പന എന്നീ വിഭാഗ ങ്ങളിലാണ് മത്സര ങ്ങള്‍ നടക്കുക.


























