ദുബായ് : കണ്ണൂര്‍ ജില്ലയിലെ കുടുംബ കൂട്ടായ്മ യായ മയ്യില്‍ എന്‍. ആര്‍. ഐ. ഓണം – ഈദ് ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ക്രീക്ക് പാര്‍ക്കില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. വിവിധ കലാ കായിക മല്‍സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ദുബായ് : കണ്ണൂര്‍ ജില്ലയിലെ കുടുംബ കൂട്ടായ്മ യായ മയ്യില്‍ എന്‍. ആര്‍. ഐ. ഓണം – ഈദ് ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ക്രീക്ക് പാര്‍ക്കില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. വിവിധ കലാ കായിക മല്‍സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
- ജെ.എസ്.
ദുബായ് : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍, മര്‍ഹൂം ഹബീബ് റഹ്മാന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെ ടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഷാര്‍ജ കെ. എം. സി. സി. ഹാളില്‍ നടന്ന ചടങ്ങില്‍ എം. ഇ. എസ്. യു. എ. ഇ. ചാപ്റ്റര്‍ പ്രസിഡന്‍റ് കരീം വെങ്കിടങ്ങ് നിര്‍വ്വഹിച്ചു. പ്രസിഡന്‍റ് കെ. എച്ച്. എം. അഷ്റഫിന്‍റെ അദ്ധ്യക്ഷത യില്‍ അബ്ദുല്‍ ഖാദര്‍ അരിപ്പംമ്പ്രാ ഹബീബ് റഹ്മാന്‍ അനുസ്മരണ പ്രഭാഷണ വും, കെ. എം. കുട്ടി ഫൈസി അചൂര്‍ ഉദ്ബോധന പ്രഭാഷണവും നടത്തി.
ബഷീര്‍ പടിയത്ത് മുഖ്യ അതിഥി യായിരുന്നു ഉബൈദ് ചേറ്റുവ, സഅദു പുറക്കാട്, ബീരാവുണ്ണി തൃത്താല, ബാവ തോട്ടത്തില്‍, ബഷീര്‍ മാമ്പ്ര, അബ്ദുല്‍ ഹമീദ് വടക്കേക്കാട്, അലി കൈപ്പമംഗലം, തുടങ്ങി യവര്‍ ആശംസകള്‍ നേര്‍ന്നു.
അബുദാബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ വിദ്യാര്‍ത്ഥിനി ഷഹീന്‍ അലി മുഹമ്മദ്, സുന്നി സെന്‍റ്ര്‍ ഹമരിയ മദ്രസ്സ വിദ്യാര്‍ത്ഥിനി സുഹൈമ അഹമ്മദ്, ദിബ്ബ മദ്രസ്സ വിദ്യാര്‍ത്ഥി മുന്ദിര്‍ മുനീര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റു വാങ്ങി. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.
- pma
വായിക്കുക: വിദ്യാഭ്യാസം, സംഘടന
ഷാര്‍ജ : കവിതയുടെ സ്വാഭാവിക രീതി ശാസ്ത്രങ്ങളെ തിരസ്കരിച്ചു കൊണ്ട് തനിക്കു മാത്രം അവകാശപ്പെട്ട ഒരു കാവ്യ രീതിയിലുടെ സഞ്ചരിച്ച മലയാള കവിതയിലെ അത്ഭുതമായിരുന്ന ശ്രീ എ. അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.
കാല്‍പനിക വല്കരിക്കപ്പെട്ട പ്രണയത്തെ കോറിയിടുമ്പോഴും തെല്ലും ചിതറി തെറിക്കാത്ത മൂര്‍ത്തമായ രാഷ്ട്രീയ ബോധത്തിന്റെ തീ പൊരികള്‍ വാക്കുകളില്‍ അദ്ദേഹം കാത്തു വെച്ചു. അനാഥവും അരക്ഷിതവുമായ ജീവിതങ്ങളെ ശ്ളഥ ബിംബങ്ങളിലൂടെ കാവ്യവല്‍കരിക്കുകയും അത് സ്വ ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്തു അദ്ദേഹം. കാല്പനികമായ ഒരു അന്യഥാ ബോധം അദ്ദേഹത്തിന്റെ കവിതകളിലെ അന്തര്‍ധാര യായിരുന്നു.
സമകാല മലയാള കവിതയിലെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വമാണ് ശ്രീ അയ്യപ്പന്റെ മരണത്തോടെ അവസാനിച്ചത്. ജീവിതം മുഴുവന്‍ കാവ്യ ഭിക്ഷയ്ക്കായി നീക്കി വെച്ച കവിയായിരുന്നു അദ്ദേഹം. പൊയ്മുഖമില്ലാതെ ജീവിച്ചു മരണത്തിലേക്ക് അനാഥനായി നടന്നു പോയ മലയാളത്തിന്റെ മനുഷ്യ ഭാവം അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍. രൂപത്തേക്കാള്‍ ഉള്ളടക്കം തന്നെയാകാന്‍ ഇഛിച്ച അയ്യപ്പന്റെ വിയോഗ ദുഃഖത്തില്‍ തങ്ങളും പങ്കു ചേരുന്നു.
സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം , 25 /10 /2010 തിങ്കളാഴ്ച വൈകുന്നേരം ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ മാസ്സ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുശോചന യോഗത്തിലേക്ക് അയ്യപ്പനെ സ്നേഹിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.
- ജെ.എസ്.
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സംഘടന
ദുബായ്: സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍, ഹബീബ് റഹ്മാന്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനം ഒക്ടോബര്‍ 22 ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഷാര്‍ജ കെ. എം. സി. സി. യില്‍ നടക്കുന്ന പരിപാടിയില്‍ എയിംസ് ജനറല്‍ സെക്രട്ടറി കരീം വെങ്കിടങ്ങ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
എം. എസ്. എഫ്. സംസ്ഥാന മുന്‍ പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവു മായിരുന്ന അഡ്വ. ഹബീബു റഹ്മാന്‍റെ സ്മരണക്ക് ആയിട്ടാണ് സീതിസാഹിബ് വിചാരവേദി യു.എ.ഇ ചാപ്റ്റര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കി വരുന്നത്.
(അയച്ചു തന്നത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍)
- pma
വായിക്കുക: വിദ്യാഭ്യാസം, സംഘടന
അബുദാബി : പ്രശസ്ത നാടക പ്രവര്‍ത്തകനായ വക്കം ജയലാല്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ഫോര്‍ ദി സ്റ്റുഡന്‍റ്’ എന്ന ടെലി ഫിലിമിന്‍റെ സി. ഡി. പ്രകാശനം ഒക്ടോബര്‍ 20 ബുധനാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ വെച്ച് പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ നിര്‍വ്വഹിക്കുന്നു.
പുതുമ യുള്ളതും വ്യത്യസ്തവുമായ പരിപാടികള്‍ ടെലിവിഷനിലേക്ക് ഒരുക്കുക എന്ന ഉദ്ദേശവു മായി രൂപകല്‍പന ചെയ്തിട്ടുള്ള അബുദാബി യിലെ ‘ടീം ഫൈവ് കമ്മ്യൂണിക്കേഷന്‍’ എന്ന സംരംഭ ത്തിന്‍റെ ഉദ്ഘാടനവും പുതിയ ടെലി സിനിമയുടെ നാമകരണ ചടങ്ങും അതോടൊപ്പം തന്നെ ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.
- pma
വായിക്കുക: കുട്ടികള്‍, സംഘടന