ഫ്രണ്ട്സ്‌ ഓഫ് ഇരിങ്ങാപ്പുറ” ത്തിന്റെ ഒത്തുചേരല്‍

November 11th, 2010

iringappuram-epathramദുബായ്‌ : ഗുരുവായൂര്‍ ഇരിങ്ങാപ്പുറം പ്രദേശത്തെ യു.എ.ഇ. പ്രവാസികളുടെ കൂട്ടായ്മയായ “ഫ്രണ്ട്സ്‌ ഓഫ് ഇരിങ്ങാപ്പുറ” ത്തിന്റെ ഒത്തുചേരല്‍ 2010 നവംബര്‍ 19ന് ദുബായ്‌ ദെയറ ഫിഷ്‌ റൌണ്ടബൌട്ടിന് അടുത്തുള്ള അല്‍ മുത്തീന പാര്‍ക്കില്‍ വെച്ച് വൈകീട്ട് 4 മണിക്ക് നടക്കും എന്ന് ജനറല്‍ കണ്‍വീനര്‍ അഭിലാഷ്‌ വി. ചന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2265718, 055 4701204 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ബാച്ച് മീറ്റ്‌ – ബാച്ച് ചാവക്കാട് കുടുംബ സംഗമം

November 10th, 2010

batch-chavakkad-logo

അബുദാബി യിലെ ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാസി കളുടെ പ്രവാസി കൂട്ടായ്മ, ബാച്ച് ചാവക്കാട് കുടുംബ സംഗമം  സംഘടിപ്പിക്കുന്നു. നവംബര്‍ 11 വ്യാഴാഴ്ച വൈകീട്ട്  7.30 ന് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഒരുക്കുന്ന  ‘ബാച്ച് മീറ്റ്‌’  എന്ന പരിപാടി യില്‍ ബാച്ച് ചാവക്കാട് വെബ്സൈറ്റ്‌ ലോഞ്ചിംഗ്  നടക്കും.   10 – 12 ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ ബാച്ച് അംഗങ്ങളുടെ കുട്ടികളെയും, പൊതുരംഗത്ത്‌ വിവിധ പുരസ്കാരങ്ങള്‍ നേടിയ ബാച്ച് അംഗങ്ങളെയും ആദരിക്കുന്നു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കുടുംബ സംഗമ ത്തോട് അനുബന്ധിച്ച് വിവിധ കലാ പരിപാടികള്‍ ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മശ്രീ ഡോ.ഗംഗാരമണിക്ക് സ്വീകരണം നല്‍കി

November 3rd, 2010

padmashree-ganga-ramani-epathram

അബുദാബി : പത്മശ്രീ പുരസ്‌കാര ജേതാവ്‌   ഡോ. ഗംഗാ രമണി യ്ക്ക് അലൈന്‍ ഇന്ത്യന്‍ പ്രവാസി കളുടെ സംഘടന യായ യുണൈറ്റഡ് ഫ്രണ്ടിന്‍റെ നേതൃത്വ ത്തില്‍  സ്വീകരണം നല്‍കി.
 
അലൈന്‍ ഇന്‍റ്ര്‍ കോണ്ടിനെന്‍റ്ല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് മുഖ്യാതിഥി ആയിരുന്നു. ഡോ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍  സെന്‍റര്‍ പ്രസിഡന്‍റ് ജിമ്മി, ജനറല്‍ സെക്രട്ടറി ഐ. ആര്‍. മൊയ്തീന്‍, എം. എ. വാഹിദ്‌ എം. എല്‍. എ., കേണല്‍ മുഹമ്മദ് അല്‍ ബാദി, ഡോ. ജമാല്‍ അല്‍ സഈദി, യൂസഫ് അല്‍ ആവാദി, ഡോ. ആസാദ്‌ മൂപ്പന്‍, പി. കെ. ബഷീര്‍, രാമചന്ദ്രന്‍ പേരാമ്പ്ര, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
 
ഇന്ത്യാ – യു. എ. ഇ. ഉഭയ കക്ഷി ബന്ധങ്ങള്‍ക്ക്‌ ഊഷ്മളത പകര്‍ന്നതില്‍  ചെറുതല്ലാത്ത പങ്കു വഹിച്ചതിനു കൂടിയാണ് പത്മശ്രീ പുരസ്കാരം എന്നും അംബാസഡര്‍ സൂചിപ്പിച്ചു. മൂന്നു പതിറ്റാണ്ടായി അലൈനിലെ ഇന്ത്യന്‍ സമൂഹത്തിനു  ഡോ. ഗംഗാ രമണി നല്‍കി വരുന്ന സേവനങ്ങള്‍ക്ക്‌ അദ്ധ്യക്ഷന്‍ ഡോ. സുധാകരന്‍ നന്ദി പ്രകാശിപ്പിച്ചു. വിവിധ സംഘടന കളെയും സ്ഥാപനങ്ങ ളെയും സ്‌കൂളുക ളെയും  പ്രതിനിധീകരിച്ച്  ഡോ. ഗംഗാരമണി യ്ക്ക് പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കി ആദരിച്ചു.  അല്‍ ഫറാ ഗ്രൂപ്പിന്‍റെ പ്രസിഡണ്ടും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ഡോ.ഗംഗാരമണി സ്വീകരണത്തിന് നന്ദി പറഞ്ഞു. ചടങ്ങില്‍  ശശി സ്റ്റീഫന്‍ സ്വാഗത വും, ഉണ്ണീന്‍ പൊന്നേത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

November 3rd, 2010

blood-donation-camp-epathram

അബുദാബി : ഓര്‍ത്തഡോക്‍സ്‌ യുവജന പ്രസ്ഥാനം അബുദാബി യൂണിറ്റ് അബുദാബി ബ്ലഡ്‌ ബാങ്കുമായി ചേര്‍ന്ന് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനം നടത്തി വരുന്ന മാര്‍ത്തോമ സ്മൃതിയുടെ ഭാഗമാണ് ഇത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എഴോം കുടുംബ സംഗമം

November 3rd, 2010

ദുബായ് : എഴോം വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങും കുടുംബ സംഗമവും നവംബര്‍ 05 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ദേര ദുബായ് മലബാര്‍ റെസ്റ്റോറന്റ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 6587078, 055 7670569 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ് ലാഹി സെന്റര്‍ ഉദ്ഹിയത് സംഘടിപ്പിക്കുന്നു
Next »Next Page » യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ »



  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine