ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം അവാര്‍ഡുകള്‍

December 1st, 2010

ദുബായ്: ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം 2010 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എലൈറ്റ് അബൂബക്കര്‍ ഹാജി മെമ്മോറിയല്‍ ‘പ്രവാസി അവാര്‍ഡ്’ ഗുരുവായൂര്‍ എം. എല്‍. എ. കെ. വി.  അബ്ദുല്‍ ഖാദറിനും വ്യാപാര വ്യവസായ രംഗത്തെ പ്രത്യേക പുരസ്‌കാരം ഫ്‌ളോറ ഗ്രൂപ്പ് സി. ഇ. ഒ. വി. എ.  ഹസ്സനും സംഗീത ലോകത്ത് 60 വര്‍ഷം പൂര്‍ത്തി യാക്കിയ വി. എം. കുട്ടിക്കും കലാ രംഗത്തെ സംഭാവന ക്കുള്ള പ്രത്യേക പുരസ്‌കാരം മനാഫ് മാസ്റ്റര്‍ക്കും സമ്മാനിക്കും. ഡിസംബര്‍ 2 ന് ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടി ‘സല്യൂട്ട്  യു. എ. ഇ.’  യില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദല യുവജനോത്സവം: ഡിസംബര്‍ 2, 3 തിയ്യതികളില്‍

November 27th, 2010

dala-youth-festival-epathram

ദുബായ് : ദല യുവജനോത്സവം ഡിസംബര്‍ രണ്ട്, മൂന്ന്  തിയ്യതി കളില്‍ ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കും. യു. എ. ഇ. യിലെ എഴുപതോളം സ്കൂളുകളില്‍ നിന്നായി മൂവ്വായിര ത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന ഗള്‍ഫിലെ ഏറ്റവും വലിയ കലാമേള യാണു ദല യുവജനോത്സവം.

സംഗിതം, നൃത്തം, സാഹിത്യം എന്നി വിഭാഗങ്ങളില്‍ 96 വ്യക്തി ഗത – ഗ്രൂപ്പ് ഇനങ്ങളി ലായി രണ്ട് മുഖ്യ വേദികളും ഒമ്പത് ഉപവേദി കളിലുമായി  വ്യാഴം, വെള്ളി ദിവസങ്ങളി ലായിട്ടാണു മല്‍സരങ്ങള്‍ നടക്കുക.  കലാതിലകം, കലാപ്രതിഭ, ഓവറോള്‍ ടോഫിക്കു വേണ്ടിയുള്ള  ശക്തമായ മത്സരങ്ങളാണ് ഇക്കുറിയും ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04 27 25 878

- pma

വായിക്കുക: , , , ,

1 അഭിപ്രായം »

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

November 24th, 2010

indian-islamic-centre-inaguration-epathram

അബുദാബി :  അബുദാബി യിലെ ഇന്ത്യന്‍ സമൂഹത്തിന് വിശിഷ്യാ പ്രവാസി മലയാളി കള്‍ക്ക്‌ അഭിമാനമായി ഒരു സാംസ്‌കാരിക കേന്ദ്രം കൂടി തുറന്നു.  ഇന്നലെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 29 വര്‍ഷ ങ്ങള്‍ക്കു മുന്‍പ്‌  (1981 മെയ് 12 ന്) തറക്കല്ലിട്ട തായിരുന്നു. 14 കോടി രൂപ ചെലവഴിച്ചാണ്  കെട്ടിടം നിര്‍മ്മിച്ചത്. അത്യാധുനിക സൗകര്യ ങ്ങളോടെ ഒരുക്കിയ ഈ കെട്ടിട ത്തിന്‍റെ നിര്‍മ്മാണ ചെലവ് മുഴുവന്‍ വഹിച്ചത് അബുദാബി സര്‍ക്കാറിന്‍റെ കീഴില്‍ ജല വൈദ്യുതി വകുപ്പാണ്. 1200 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 100 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് മിനി ഓഡിറ്റോറിയങ്ങള്‍, കമ്പ്യൂട്ടര്‍ ക്ലാസ് റൂം, അറബിക് – ഇംഗ്ലീഷ് സ്‌പോക്കണ്‍  ക്ലാസ്‌റൂം, ഹെല്‍ത്ത് ക്ലബ്, റീഡിംഗ് റൂം, ലൈബ്രറി എന്നിവ ഇന്ത്യന്‍ ഇസ്‌ലാമിക്  സെന്‍റര്‍ കെട്ടിട ത്തില്‍ ഉണ്ട്.
 
ഉദ്ഘാടന ചടങ്ങില്‍ എം. എ. യൂസുഫ്‌ അലി സ്വാഗതം പറഞ്ഞു. ഇസ്‌ലാമിക്  സെന്‍റര്‍ നിര്‍മ്മിക്കാന്‍ സൗജന്യമായി ഭൂമി അനുവദിച്ച യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ  സ്മരിച്ചു കൊണ്ടാണ് അദ്ദേഹം സ്വാഗത പ്രഭാഷണം നടത്തിയത്.
 
ഇസ്‌ലാമിക സംസ്‌കാര ത്തിന്‍റെ മഹത്വം ഓര്‍മിപ്പിച്ചു കൊണ്ടാണ് രാഷ്ട്രപതി  പ്രതിഭാ പാട്ടീല്‍ ഉദ്ഘാടന പ്രസംഗം നടത്തിയത്.  യു. എ. ഇ. യിലെ ഭരണാധി കാരികള്‍ ഇന്ത്യന്‍ വംശജ രോടും അവരുടെ മത വിശ്വാസ ങ്ങളോടും എന്നും വിശാല മനസ്കത യാണ് കാണിച്ചിട്ടുള്ളത്. ഇന്ത്യക്കാര്‍  യു. എ. ഇ. യുടെ വളര്‍ച്ചക്കായി ആത്മാര്‍ത്ഥത യോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഭാഷ യിലും സാഹിത്യ ത്തിലും ചരിത്ര ത്തിലും ഇസ്‌ലാം മഹത്തായ സ്വാധീനം ചെലുത്തി.  ഇന്ത്യാ ക്കാര്‍ക്ക് യു. എ. ഇ. നല്കിയ ആതിഥ്യ ത്തിന്‍റെ സ്മാരകമാണ് ഇതു പോലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്ന് രാഷ്ട്രപതി പറഞ്ഞു.  ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക പാലമായി ഇസ്ലാമിക്‌ സെന്‍റര്‍ പ്രവര്‍ത്തിക്കണം എന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
 
 
നിലവിലുള്ള കെട്ടിടം പണിയാന്‍ എല്ലാ സഹായവും നല്കിയ യു. എ. ഇ. പ്രസിഡണ്ടിനും കിരീടാ വകാശി ശൈഖ്  മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന് തന്‍റെ പ്രസംഗത്തില്‍  എം. എ. യൂസുഫ്‌ അലി  നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ യു. എ. ഇ. വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി,  അംബാസ്സിഡര്‍ എം. കെ. ലോകേഷ്, ഇസ്‌ലാമിക് അതോറിറ്റി ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്റൂയി, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ഭരത്‌ സിംഗ്  സോളങ്കി, ഇസ്‌ലാമിക്  സെന്‍റര്‍ പ്രസിഡന്‍റ് ബാവാ ഹാജി, സെക്രട്ടറി മൊയ്തു ഹാജി തുടങ്ങിയ വരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി അവാര്‍ഡ്‌ കെ. വി. അബ്ദുല്‍ ഖാദറിന്

November 24th, 2010

k-v-abdul-khader-gvr-mla-epathram

ദുബായ്: ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. ചാപ്ടര്‍ പ്രഖ്യാപിച്ചിട്ടുള്ള ‘പ്രവാസി അവാര്‍ഡ്‌’ ഗുരുവായൂര്‍ എം. എല്‍. എ. യും വഖഫ്‌ ബോര്‍ഡ് ചെയര്‍മാനു മായ കെ. വി. അബ്ദുല്‍ ഖാദറിന്.
 
പ്രവാസി ക്ഷേമത്തിന് വേണ്ടിയും, ഗുരുവായൂരിന്‍റെ വികസന പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടിയും അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കില്‍ എടുത്താണ് പ്രവാസി അവാര്‍ഡ്‌.
 
ഡിസംബര്‍ 2 ന് യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച്  ദുബായ് ശൈഖ് റാഷിദ്‌ ഓഡിറ്റോറിയ ത്തില്‍   നടത്തുന്ന ‘സല്യൂട്ട് യു. എ. ഇ.’ എന്ന പരിപാടിയില്‍ വെച്ച് പ്രവാസി അവാര്‍ഡ്‌ എം. എല്‍. എ. ക്കു സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ഫ്രണ്ട്സ്‌ ഓഫ് ഇരിങ്ങാപ്പുറം’ രൂപീകരിച്ചു

November 24th, 2010

iringappuram-epathramദുബായ് :  ഗുരുവായൂര്‍ ഇരിങ്ങാപ്പുറം പ്രദേശത്തെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ‘ഫ്രണ്ട്സ്‌ ഓഫ് ഇരിങ്ങാപ്പുറം’ രൂപീകരിച്ചു. ദുരിതം അനുഭവിക്കുന്ന വര്‍ക്കും നിര്‍ദ്ധനരായ വര്‍ക്കും ഒരു തണല്‍ ആയി പ്രവര്‍ത്തിക്കുക എന്നതാണ് ഈ കൂട്ടായ്മ യുടെ ലക്‌ഷ്യം എന്ന് പ്രസിഡന്‍റ് അഭിലാഷ്‌ വി. ചന്ദ്രന്‍, സെക്രട്ടറി  കെ. ബി. ഷിബിന്‍ എന്നിവര്‍ അറിയിച്ചു. 
 
പ്രശസ്ത ഗായകര്‍ സന്നിധാനന്ദന്‍, മഞ്ജുഷ, രഞ്ജിത്ത്, എന്നിവരെ ഉള്‍പ്പെടുത്തി ഗാനമേളയും, ബിജു ചാലക്കുടി യുടെ ഹാസ്യ പരിപാടിയും ചേര്‍ത്ത്‌ ഇരിങ്ങാപ്പുറം കൊച്ചനാം കുളങ്ങര ഉത്സവം പ്രമാണിച്ച്   ഫ്രെബ്രുവരി 11 ന്  ‘കലാവിരുന്ന്2011’  നടത്തു വാനും, ഇതില്‍ നിന്നും കിട്ടുന്ന വരുമാനം കൂട്ടായ്മ യുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്ക് ഉപയോഗി ക്കുവാനും കമ്മിറ്റി തീരുമാനിച്ചു.
 
മറ്റു ഭാരവാഹികള്‍: തലപ്പുള്ളി സുധീര്‍, ടി. എം. ജിനേഷ്‌,  ഷജീബ്‌ ഹംസ, താമരശ്ശേരി സുധാകരന്‍, അമ്പലത്ത് സക്കറിയ, സി. ജയചന്ദ്രന്‍.  വിവരങ്ങള്‍ക്ക് വിളിക്കുക: 050 22 65 718.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « ദുബായ്‌ കെ. എം. സി. സി. രക്തദാന ക്യാമ്പ്
Next » — Next Page » പ്രവാസി അവാര്‍ഡ്‌ കെ. വി. അബ്ദുല്‍ ഖാദറിന് »



  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine