ഒരുമനയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ഒന്‍പതാം വാര്‍ഷികാ ഘോഷം ‘ഒരുമ സംഗമം 2010’ ദുബായ് സുഡാനീസ് സോഷ്യല്‍ ക്ലബ് ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി രമേഷ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളന ത്തില്‍ മുഖ്യാതിഥി കളായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ ബാബു ഭരദ്വാജ്, എല്‍വിസ് ചുമ്മാര്‍ (ജയ്ഹിന്ദ് ടി. വി), ബഷീര്‍ തിക്കൊടി, ശംസുദ്ദീന്‍ (നെല്ലറ ഗ്രൂപ്പ്), ബാവ, അക്ബര്‍ (ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം) തുടങ്ങിയര്‍ പങ്കെടുത്തു.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഫോട്ടോ ഗ്രാഫി അവാര്‍ഡ് ജേതാവായ കമാല്‍ കാസിമിന് എല്‍വിസ് ചുമ്മാര്‍ ചടങ്ങില്‍ ഒരുമ യുടെ അവാര്‍ഡ് നല്‍കി. പ്രവാസ ജീവിത ത്തില്‍ മുപ്പതു വര്‍ഷം പൂര്‍ത്തി യാക്കിയ ഒരുമ മെമ്പര്‍മാരായ കെ. വി. മുഹമ്മദ്, പി. കെ. ഫസലുദ്ധീന്‍, കെ. വി. ഷൗക്കത്ത് അലി എന്നിവര്‍ക്ക് വിശിഷ്ടാതിഥി ബാബു ഭരദ്വാജ് പൊന്നാട ചാര്‍ത്തി, ഒരുമയുടെ സ്‌നേഹോപ ഹാരവും സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരുമയുടെ പുരസ്‌കാരം നല്‍കി. ഒരുമ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി. അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന്‍, റസാഖ് ഒരുമനയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹസീബ് സ്വാഗതവും, ട്രഷറര്‍ ആര്‍. എം. വീരാന്‍കുട്ടി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് യു. എ. ഇ. യിലെ ജാസ് റോക്കേഴ്‌സ് അവതരിപ്പിച്ച നൃത്തങ്ങള്‍ അരങ്ങേറി. യാസിറിന്‍റെ നേതൃത്വത്തില്‍ അലി, നാജി, പ്രദീപ്, സെറിന്‍, കല എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.