ദുബായ് : റമളാന്‍ വിശുദ്ധിയുടെ തണല്‍ എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ആചരിക്കുന്ന റമളാന്‍ കാമ്പെയിന് തുടക്കമായി. റമളാന്‍ ദര്‍സ്, ഖുര്‍ആന്‍ പ്രശ്നോത്തരി, തസ്കിയത്ത് ജല്‍സ, ഇഫ്ത്താര്‍ മീറ്റ്, ബദ്ര്‍ സ്മൃതി തുടങ്ങി വിവിധ പരിപാടികള്‍ കാമ്പെയിന്റെ ഭാഗമായി നടക്കും.
ദുബായ് മര്‍കസില്‍ നടന്ന കാമ്പെയിന്‍ ഉദ്ഘാടനം എസ്. എസ്. എഫ്. സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ റസാഖ് സഖാഫി നിര്‍വഹിച്ചു. സകരിയ്യ ഇര്ഫാനി, അബ്ദുല്‍ ഹകീം ഷാര്‍ജ, അലി അക്ബര്‍ പ്രസംഗിച്ചു. മുഹമ്മദ് സഅദി കൊച്ചി അദ്ധ്യക്ഷത വഹിച്ചു.




ബഹ്‌റൈന്‍ : കേരള സാഹിത്യ അക്കാദമി യുടെ നേതൃത്വ ത്തില്‍ സെപ്തംബര്‍ 11, 12, 13 തീയ്യതി കളില്‍ ബഹ്‌റൈന്‍ കേരളീയ സമാജ ത്തില്‍ വെച്ച് പ്രവാസി എഴുത്തു കാര്‍ക്കായി നോവല്‍ – ചെറുകഥ ശില്പശാല സംഘടിപ്പി ക്കുന്നു. ഗള്‍ഫ് മേഖല യിലെ മുഴുവന്‍ പ്രവാസി എഴുത്തു കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സാഹിത്യ അക്കാദമി യുടെ ഇന്ത്യയ്ക്ക് പുറത്തുള്ള പ്രഥമ സംരംഭ മാണിത്. പ്രസ്തുത ശില്പശാല യില്‍ എം. മുകുന്ദന്‍ ക്യാമ്പ് ഡയരക്ടര്‍ ആയിരിക്കും. കൂടാതെ കെ. എസ്. രവികുമാര്‍, പ്രഭാവര്‍മ്മ, കെ. ആര്‍. മീര, പ്രഭാവര്‍മ്മ തുടങ്ങി മലയാള ത്തിലെ പ്രമുഖ സാഹിത്യ കാരന്‍മാര്‍ നേതൃത്വം നല്‍കുകയും ചെയ്യും. പ്രസ്തുത ശില്പശാല യിലേക്ക് പങ്കെടുക്കുന്ന തിനായി എഴുത്തുകാര്‍ അവരുടെ ഏതെങ്കിലും ഒരു കൃതി ആഗസ്ത് 15 ന് മുമ്പായി komath.iringal at gmail dot com എന്ന വിലാസ ത്തില്‍ ഇ- മെയില്‍ അയക്കുക.
അബുദാബി : അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി ഡ്രൈവര്‍ മാര്‍ക്കായി ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു കൂട്ടായ്മ രൂപീകരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫില്‍ എത്തിയ ഡ്രൈവര്‍ മാര്‍ക്കായി നിയമ പരിരക്ഷയും സാമ്പത്തിക പിന്തുണയും ലഭ്യമാക്കുവാനായി സംഘടന കളും കൂട്ടായ്മകളും സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ മലയാളി ഡ്രൈവര്‍മാര്‍ പ്രശ്നങ്ങളില്‍ പെടുമ്പോള്‍ സ്വയ രക്ഷയ്ക്കും നിയമ സഹായ ത്തിനുമായി നെട്ടോട്ടം ഓടുകയാണ് പതിവ്. ഇതിന് അല്പമെങ്കിലും പരിഹാരം കാണുവാനും അപകട ത്തില്‍ പ്പെടുന്ന സുഹൃത്തു ക്കളുടെ കുടുംബങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹായം എത്തിക്കു വാനും ഉദ്ദേശിച്ചു കൊണ്ട് ഒരു കൂട്ടായ്മ രൂപീകരി ച്ചിരിക്കുന്ന വിവരം അബുദാബി യിലെ എല്ലാ മലയാളി ഡ്രൈവര്‍ മാരെയും അറിയിക്കുന്നു. അബുദാബി യിലെ പ്രഗല്‍ഭരായ നിയമ വിദഗ്ദ്ധര്‍ ഈ കൂട്ടായ്മക്ക് വേണ്ടുന്ന നിയമ സഹായങ്ങള്‍ നല്‍കുന്നുണ്ട്. വിശദമായ തീരുമാനങ്ങള്‍ അറിയിക്കു ന്നതിനായി ആഗസ്റ്റ് 6 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് എല്ലാവരും അബുദാബി യില്‍ ഒത്തു കൂടുന്നു. ഈ കൂട്ടായ്മ യില്‍ ചേരാന്‍ താല്പര്യമുള്ള സുഹൃത്തുക്കള്‍ ഈ നമ്പരു കളില്‍ ബന്ധപ്പെടുക 050 88 544 56 – 050 231 63 65
ദുബായ് : ആശയങ്ങളുമായി സംവദിക്കാനുള്ള അവസരം കേരളത്തില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കു കയാണെന്ന് ദുബായ് തൃശൂര്‍ ജില്ലാ കെ. എം. സി. സി. സര്‍ഗ ധാര സംഘടിപ്പിച്ച സൌഹൃദ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബഷീര്‍, എം. ടി. മുതലായ സാംസ്കാരിക നായകന്മാര്‍ കേരളത്തില്‍ നിലനിര്‍ത്തിയ സാംസ്കാരിക മതേതര പാരമ്പര്യം നില നിര്‍ത്താന്‍ നമുക്ക് കഴിയണം. അടയാളങ്ങള്‍ അവശേഷിപ്പിക്കാന്‍ കഴിയാതെ പോകുന്ന ജന്മം വ്യര്‍ത്ഥമാണെന്നും ഇത്തരം സാംസ്കാരിക കൂട്ടായ്മകള്‍ അടയാള പ്പെടുത്തലുക ളാണെന്നും അവര്‍ പറഞ്ഞു. 

























