ദുബായ് : ഇശൈ ജ്ഞാനി ഇളയരാജയുടെ ആദ്യ ചലച്ചിത്രേതര ആല്‍ബമായ “ഹൌ ടു നെയിം ഇറ്റ്” ദുബായില്‍ ഒരു സംഘം കലാകാരന്മാര്‍ ആവിഷ്കരിച്ചു. ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ദര്‍ശന യു.എ.ഇ. സംഗമം – 2010ലാണ് ഈ അപൂര്‍വ സംഗീതാനുഭവം യു.എ.ഇ. യിലെ സംഗീത പ്രേമികള്‍ക്ക് അനുഭവവേദ്യമായത്. കരോക്കെയുടെ സഹായമില്ലാതെ ലൈവ് ആയി ഇത്തരമൊരു സംഗീത പരിപാടി ഗള്‍ഫ് മേഖലയില്‍ തന്നെ ഇതാദ്യമായിട്ടാണ്.
ഇളയരാജ 1986ല്‍ സംവിധാനം ചെയ്ത “ഡു എനിതിംഗ്” എന്ന സൃഷ്ടിയാണ് യു.എ.ഇ. യിലെ ആറു കലാകാരന്മാര്‍ ചേര്‍ന്ന് ദുബായില്‍ പുനസൃഷ്ടിച്ചത്.

യു.എ.ഇ. യിലെ നിരവധി കലാകാരന്മാര്‍ക്ക് സംഗീതം അഭ്യസിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സംഗീതജ്ഞന്‍ ജി. വിനീത് കുമാറിന്റെ നേതൃത്വത്തില്‍ പ്രശസ്ത വയലിനിസ്റ്റും കഥകളി സംഗീതം, കര്‍ണ്ണാടക സംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി എന്നിവയില്‍ പ്രവീണയുമായ സപ്ന അനുരൂപ് (വയലിന്‍), യു.എ.ഇ. യിലെ അറിയപ്പെടുന്ന യുവ കീബോര്‍ഡ് കലാകാരിയും നര്‍ത്തകിയുമായ കാരോളിന്‍ സാവിയോ (കീബോര്‍ഡ്), പ്രശസ്ത ലീഡ് ഇലക്ട്രിക് ഗിറ്റാറിസ്റ്റ് സന്തോഷ് കുമാര്‍ (ഗിറ്റാര്‍), ജിഷി സാമുവല്‍ (പുല്ലാങ്കുഴല്‍), യു.എ.ഇ. യിലെ സംഗീത സദസ്സുകളിലൂടെ വളര്‍ന്നു വരുന്ന യുവ കലാകാരനായ ആനന്ദ് പ്രീത് (കീബോര്‍ഡ്), പെര്‍ക്കഷന്‍ രംഗത്ത് താള വിസ്മയം തീര്‍ക്കുന്ന പ്രശസ്ത ഡ്രമ്മര്‍ രഞ്ജിത്ത് പി. (ട്രിപ്പിള്‍ ഡ്രംസ്) എന്നിവര്‍ ചേര്‍ന്നാണ് ഈ സംഗീത വിരുന്നൊരുക്കിയത്. ഇവര്‍ ചേര്‍ന്ന് രൂപം നല്‍കിയ “ഡു എനിതിംഗ് – എ മ്യൂസിക്കല്‍ സാഗ – Do Anything – A Musical Saga – DAAMS” എന്ന ട്രൂപ്പിന്റെ ആദ്യ ലൈവ് പരിപാടി കൂടിയായിരുന്നു വെള്ളിയാഴ്ച ദുബായില്‍ നടന്നത്.
തമിഴ് നാടന്‍പാട്ടിന്റെ തനത് ശൈലി, പാശ്ചാത്യ സംഗീതവുമായി ഇണക്കി ചേര്‍ത്ത് ഇമ്പമാര്‍ന്ന ഈണങ്ങള്‍ ഒരുക്കുന്നതില്‍ അതുല്യനാണ് ഇളയരാജ. ദക്ഷിണേന്ത്യന്‍ സംഗീത സംവേദനക്ഷമതയില്‍ പാശ്ചാത്യ സംഗീതത്തിന്റെ അലയടികള്‍ ഇത്ര ജനപ്രിയമാക്കിയ ഇളയരാജയുടെ ആദ്യത്തെ ചലച്ചിത്രേതര ആല്‍ബമാണ് 1986ല്‍ പുറത്തിറങ്ങിയ ഹൌ ടു നെയിം ഇറ്റ്. കര്‍ണ്ണാടക സംഗീതവും രാഗങ്ങളും ജെ. എസ്. ബാച്ചിന്റെ ഫ്യൂഗുകളും ബരോഖുകളും സമന്വയിപ്പിച്ച ഈ സൃഷ്ടി കര്‍ണ്ണാടക സംഗീതത്തില്‍ അദ്വിതീയനായ ത്യാഗരാജ സ്വാമികളുടെയും പാശ്ചാത്യ സംഗീതാചാര്യനായ ജെ. എസ്. ബാചിന്റെയും പേരിലാണ് ഇളയരാജ സമര്‍പ്പിച്ചത്.
ഈ ആല്‍ബത്തില്‍ നിന്നുമുള്ള “ഡു എനിതിംഗ്” എന്ന കൃതിയാണ് ദുബായില്‍ അവതരിപ്പിച്ചത്. 50 പേര്‍ ചേര്‍ന്നൊരുക്കിയ ഒരു ഓര്‍ക്കെസ്ട്ര ആറു പേര്‍ ചേര്‍ന്ന് പുനസൃഷ്ടിക്കാന്‍ ശ്രമിച്ചത് ഒരു അപരാധം തന്നെയാണ് എന്നാണു ഈ കലാകാരന്മാര്‍ പറയുന്നത്. പക്ഷെ ഇളയരാജ എന്ന നമ്മുടെയെല്ലാം കാലത്തെ അസാമാന്യ പ്രതിഭയോടുള്ള ആദര സൂചകമായാണ് തങ്ങള്‍ ഈ അപരാധത്തിന് മുതിര്‍ന്നത്. പ്രവാസ ജീവിതത്തിനിടയ്ക്ക് ഇത്തരമൊരു സംഗീത കൂട്ടായ്മയ്ക്ക് രൂപം നല്‍കാനും അതിന്റെ ആദ്യ അരങ്ങേറ്റത്തില്‍ തന്നെ ഇളയരാജയെ പോലൊരു അതുല്യ പ്രതിഭയുടെ സൃഷ്ടി അവതരിപ്പിക്കാനും സാധിച്ചതില്‍ തങ്ങള്‍ക്കു ഏറെ സന്തോഷമുണ്ട്. കൂടുതല്‍ കലാകാരന്മാരെ കൂടി ഉള്‍പ്പെടുത്തുകയും, തുടര്‍ച്ചയായി പരിശീലനം നടത്തുകയും ചെയ്ത് ഈ കൂട്ടായ്മ വളര്‍ത്തിയെടുത്ത് പ്രവാസം സംഗീത സാന്ദ്രമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നും ഇവര്‍ പറയുന്നു.



ദുബായ് : പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനായ ദര്‍ശന യുടെ യു.എ.ഇ. ചാപ്റ്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം ദര്‍ശന യു.എ.ഇ. സംഗമം 2010 ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടന്നു. ദര്‍ശന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും അധ്യക്ഷനുമായ അരുണന്‍ ടി. എന്‍. സംഗമം ഉദ്ഘാടനം ചെയ്തു. മനു രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.


അബുദാബി : കല അബുദാബി യുടെ 2010 -11 ലെ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്‍റ് അമര്‍ സിംഗ് വലപ്പാട്, ജനറല്‍ സെക്രട്ടറി മോഹന്‍ പിള്ള, ട്രഷറര്‍ മോഹന്‍ ദാസ് ഗുരുവായൂര്‍, എന്നിവരെയും രക്ഷാധികാരി കളായി ഡോ. മൂസ്സ പാലക്കല്‍, നാരായണന്‍ നായര്‍ എന്നിവരെയും തിരഞ്ഞെടുത്തു. മറ്റു ഭാര വാഹിക ളായി ടി. പി. ഗംഗാധരന്‍, ജനാര്‍ദ്ദന ദാസ് കുഞ്ഞി മംഗലം, പി. പി. ദാമോദരന്‍, സുരേഷ് കാടാച്ചിറ (വൈസ് പ്രസിഡന്‍റ്), ബഷീര്‍, ദിനേഷ് ബാബു, പ്രമോദ് ജി. നമ്പ്യാര്‍ (ജോ. സെക്രട്ടറി), ക്രയോണ്‍ ജയന്‍ (കലാ വിഭാഗം സെക്രട്ടറി), ഗോപാല്‍ (ബാല വേദി കണ്‍വീനര്‍), സോണിയാ വികാസ് (വനിതാ വിഭാഗം കണ്‍വീനര്‍) എന്നിവ രേയും മറ്റു ഇരുപത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി യെയും തെരഞ്ഞെടുത്തു.
ദുബായ് : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമിനി യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ പതിനെട്ട് വെള്ളിയാഴ്ച മൂന്നു മണി മുതല്‍ ദുബായ് ഗുസൈസിലുള്ള അല്‍ ഹസന്‍ ഓഡിറ്റോറിയത്തില്‍ (പഴയ സായദ് യൂനിവേഴ്സിറ്റി ക്യാമ്പസ്) വെച്ച് വിവിധ കലാ – കായിക പരിപാടികളോടെ വാര്‍ഷിക ആഘോഷ പരിപാടികള്‍ (പൊന്‍ ഫെസ്റ്റ് 2010) സംഘടിപ്പിക്കുന്നു.
അബുദാബി : ഫോട്ടോ ഗ്രാഫിയില്‍ തല്‍പരരായ, ലോകത്തിലെ വിവിധ ദേശക്കാരായ പ്രവാസികളെ ഒന്നിച്ചു ചേര്‍ക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തനം ആരംഭിച്ച സൌഹൃദ കൂട്ടായ്മയായ ‘അബുദാബി ഫോട്ടോ ഗ്രാഫേഴ്സ് ക്ലബ്ബ്’ അബുദാബിയില്‍ ഒത്തു ചേര്‍ന്നു. 


























