ദല മാതൃഭാഷ പുരസ്ക്കാരം

June 18th, 2011

dala-30th-anniversary-logo-epathram

ദുബായ്‌ : ദല മാതൃഭാഷ പുരസ്ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എസ്. എസ്. എല്‍. സി., സി. ബി..എസ്. ഇ. (പത്താം തരം) പരീക്ഷകളില്‍ മലയാളം അടക്കം എല്ലാ വിഷയങ്ങളിലും A+ നേടി പാസ്സായ കുട്ടികള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നത്. ദുബായ് എമിറേറ്റിലെ സ്കൂളില്‍ നിന്നുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റോടൂ കൂടി താഴെ പറയുന്ന അഡ്രസ്സുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഫാക്സ് : 04-2725898. ഈമെയില്‍ : mail അറ്റ്‌ daladubai ഡോട്ട് കോം. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 055 2722729, 050 2865539.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ നല്‍കി

June 17th, 2011

alain-blue-star-academic-awards-2011-ePathram
അബുദാബി : അല്‍ഐനിലെ പ്രമുഖ കലാ – കായിക സംഘടനയായ ബ്ലൂസ്റ്റാര്‍ പന്ത്രണ്ടാമത് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സി. ബി. എസ്. ഇ. 10 – 12 ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ ബ്ലൂ സ്റ്റാര്‍ അംഗങ്ങളുടെ കുട്ടികള്‍ക്കും അലൈന്‍ വിദ്യാഭ്യാസ മേഖലയിലെ ഉന്നത വിജയം നേടിയ വര്‍ക്കുമാണ് പുരസ്‌ക്കാരം നല്‍കിയത്‌.

പത്മശ്രീ പുരസ്‌ക്കാര ജേതാവ് ഡോ. ഗംഗാരമണി, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ മുന്‍ പ്രസിഡന്‍റ് കെ. കെ. അബ്ദുല്‍ സലാം എന്നിവരെയും ബ്ലൂസ്റ്റാര്‍ ക്രിക്കറ്റ്ടീം അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

യു. എ. ഇ. യൂനിവേഴ്സിറ്റി ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അല്‍ഐന്‍ സര്‍വ്വ കലാശാല വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുല്ല അബു ലിബ്‌ദേ മുഖ്യാതിഥി ആയിരുന്നു. ബ്ലൂ സ്റ്റാര്‍ പ്രസിഡന്‍റ് ജോയി തണങ്ങാടന്‍ അദ്ധ്യക്ഷത വഹിച്ചു.

അല്‍ഐന്‍ തവാം ഹോസ്പിറ്റല്‍ ക്ലീനിക്കല്‍ ഗവേഷണ വിഭാഗം മേധാവി ഡോ. സതീശ് ചന്ദ്ര, ജിമ്മി (ടി. വി. എന്‍. കുട്ടി), ഡോ. കെ. സുധാകരന്‍, ബ്ലൂസ്റ്റാര്‍ രക്ഷാധികാരി മെഹ്ദി, സെക്രട്ടറി ആനന്ദ് പവിത്രന്‍, ഉണ്ണീന്‍ പൊന്നോത്ത് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ ഇക്കണോമിക്സ് എക്സലന്‍സ്‌ അവാര്‍ഡ്‌ ‘റെസലൂഷന്’

June 1st, 2011

ഷാര്‍ജ : വിവിധ മേഖല കളില്‍ മികച്ച സേവനം കാഴ്ച വെച്ച സ്ഥാപനങ്ങള്‍ക്ക്‌ നല്‍കി വരുന്ന ഷാര്‍ജ ഇക്കണോമിക്സ് എക്സലന്‍സ്‌ അവാര്‍ഡ്‌ ഷാര്‍ജ യിലെ റെസലൂഷന്‍ ഗ്രാഫിക് സെന്‍റര്‍ അര്‍ഹരായി.

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ്‌ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഷാര്‍ജ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി യില്‍ നിന്നും റസലൂഷന്‍ എം. ഡി. മുഹമ്മദ്‌ ഇഖ്ബാല്‍ അവാര്‍ഡ്‌ ഏറ്റു വാങ്ങും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലൈഫ്‌ ലൈന്‍ ആശുപത്രിക്ക്

May 26th, 2011

sheikh-khalifa-excellence-award-for-life-line-epathram
അബുദാബി : ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക് ലൈഫ്‌ ലൈന്‍ ആശുപത്രിക്ക് ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലഭിച്ചു. എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാനില്‍ നിന്നും ലൈഫ്‌ ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി. പി. ഷംസീര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ലൈഫ്‌ ലൈന്‍ ആശുപത്രിക്ക് ഈ ബഹുമതി ലഭിക്കുന്നത്.

അബുദാബി യിലെ ബിസിനസ് മേഖല യെ പ്രോത്സാഹി പ്പിക്കുന്നതിനും, മികച്ച സ്ഥാപന ങ്ങളെ അംഗീകരിക്കാനും കൂടിയാണ് ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്. ഇതിനായി സ്ഥാപനങ്ങളെ വിലയിരുത്താന്‍ യൂറോപ്യന്‍ ഫൌണ്ടേഷന്‍ ക്വാളിറ്റി മാനേജ്‌മെന്‍റ് സംവിധാനമാണ് ഉപയോഗിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജൈവ വൈവിധ്യത മിത്ര സംരക്ഷണ അവാര്‍ഡ് പ്രഖ്യാപിച്ചു

May 25th, 2011

mr-radha-krishnan-pk-rajan-epathram
ദുബായ്: തൃശ്ശൂര്‍ ജില്ല യിലെ ചാവക്കാട് പ്രദേശത്തെ ആഗോള പ്രവാസി മലയാളി കളുടെ കൂട്ടായ്മ യായ ചാവക്കാട് സോഷ്യല്‍ നെറ്റ്‌വര്‍ക്കും തണല്‍ മരം പരിസ്ഥിതി ഗ്രൂപ്പും സംയുക്ത മായി ഏര്‍പ്പെ ടുത്തിയ ജൈവ വൈവിധ്യത മിത്ര സംരക്ഷണ അവാര്‍ഡ് എം. ആര്‍. രാധാകൃഷ്ണനും പി. കെ. രാജനും ലഭിക്കും. തൃശ്ശൂര്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സപ്തംബര്‍ മാസത്തില്‍ ചാവക്കാട് നടക്കുന്ന പ്രവാസി സംഗമത്തില്‍ വെച്ച് അവാര്‍ഡ് ദാനം നടക്കും. ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്കിന്‍റെ സഹായധന വിതരണം, വിവിധ കലാപരിപാടികള്‍ തുടങ്ങിയ അരങ്ങേറും. ചാവക്കാട്ടു കാരായ പ്രവാസി കളുടെ സംഗമം കൂടിയായിരിക്കും അവാര്‍ഡ് ദാനചടങ്ങ് എന്ന് സംഘാടകര്‍ അറിയിച്ചു.

ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ മുഖ്യധാരാ പ്രവര്‍ത്തകരായ ഒ. എസ്. എ. റഷീദ്, e പത്രം കറസ്പോണ്ടന്‍റു കൂടിയായ പി. എം. അബ്ദുല്‍ റഹിമാന്‍, തണലല്‍ മരം ഗ്രൂപ്പിന്‍റെ സലീം ഐ ഫോക്കസ്, ജയിംസ് മാസ്റ്റര്‍, എന്നിവര്‍ ആയിരുന്നു അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ചാവക്കാട് മുനിസിപ്പല്‍ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമാണ് എം. ആര്‍. രാധാകൃഷ്ണന്‍. മുല്ലശ്ശേരി ബ്ലോക്ക് മുന്‍ പഞ്ചായത്ത് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമാണ് പി. കെ. രാജന്‍.

ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ ആത്മാര്‍ഥമായി സമയം ചിലവഴിക്കുന്ന പൊതു പ്രവര്‍ത്ത കനാണ് രാധാകൃഷ്ണന്‍. ഇദ്ദേഹത്തെ അവാര്‍ഡ് കമ്മറ്റി പരിഗണിച്ചത് ചാവക്കാട് കടല്‍ത്തീരത്ത് സീസണില്‍ മുട്ടയിടാന്‍ എത്തുന്ന കടലാമ കള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് വേണ്ടി ചെയ്ത പ്രത്യേക പ്രവര്‍ത്തന ങ്ങളാണ്.

കടലാമ വംശനാശ ഭീഷണി നേരിടുന്ന ജീവിയാണെന്നും അവയെ സംരക്ഷിക്ക പ്പെടേണ്ടതാണ് എന്നും അദ്ദേഹം ചാവക്കാട്ടുകാരെ ഓര്‍മിപ്പിക്കുക മാത്രമല്ല പരിസ്ഥിതി സംഘടന കളുമായി ഒന്നിച്ച് കടലാമ സംരക്ഷണ ത്തിന്‍റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഫിലിം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും സ്‌കൂള്‍ കുട്ടികളെ ബോധവാന്മാര്‍ ആക്കുന്നതിനു വേണ്ടി സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് കടല്‍ത്തീരത്ത് മണ്ണാമ നിര്‍മാണം നടത്തുകയും ചെയ്തു.

കടലാമ സംരക്ഷണത്തെ ജനകീയാസൂത്രണ പദ്ധതി യില്‍ ഉള്‍പ്പെടുത്തുകയും തീരദേശത്തെ ലോക്കല്‍ ക്ലബുകളുമായി സഹകരിച്ച് രാത്രി കാലങ്ങളില്‍ കടലാമ നിരീക്ഷണം സംഘടിപ്പിക്കുകയും ചെയ്തു രാധാകൃഷ്ണന്‍.

കനോലി കനാലിന്‍റെ സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ക്കും മുന്‍നിരയില്‍ ഉണ്ടായിരുന്നു ഇദ്ദേഹം. കനോലി കനാലിനെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കനോലി കനാല്‍ സംരക്ഷണ പഠനപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ഇതിന്‍റെ ഭാഗമായി കനോലി യാത്ര സംഘടിപ്പിക്കുകയും ചെയ്തു. കനോലി കനാലിന്‍റെ തീരത്തെ സസ്യവൈവിധ്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളും രാധാകൃഷ്ണന്‍ നടപ്പിലാക്കി.

ചാവക്കാട് കനോലി കനാലിന്‍റെ ടൂറിസം സാധ്യത മനസ്സിലാക്കി അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുന്‍കൈ എടുത്തു.

മഴവെള്ള സംഭരണത്തിനായി മഴ സംഭരണി നിര്‍മാണം കടല്‍ത്തീരത്ത് വൃക്ഷത്തെ വെച്ച് പിടിപ്പിക്കല്‍ എന്നിങ്ങനെ നീളുന്നു എം. ആര്‍. രാധാകൃഷ്ണന്‍ നടത്തി വരുന്ന ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍.

മുല്ലശ്ശേരി നിവാസികള്‍ക്ക് പ്രിയപ്പെട്ടവനായ പി. കെ. രാജന്‍ നിലവില്‍ മുല്ലശ്ശേരി ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്. അന്നകര, പേനകം പാടങ്ങളില്‍ വിരുന്നെത്തുന്ന ജല പക്ഷികളെ സംരക്ഷിക്കുന്നതിനും അതിന് വേണ്ട വിശ്രമ സ്ഥലങ്ങള്‍ ഒരുക്കുന്നതിനും രാജന്‍ മുന്നിട്ടിറങ്ങി.

ഇവിടങ്ങളില്‍ വിരുന്നെത്തുന്ന പക്ഷികള്‍ക്ക് വേണ്ടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും കമ്പുകള്‍ നാട്ടിയും രാജന്‍ വിശ്രമ സ്ഥലങ്ങള്‍ ഒരുക്കി. തികഞ്ഞ ഒരു പക്ഷി സ്‌നേഹിയായ അദ്ദേഹം നല്ലൊരു ക്ഷീര കര്‍ഷകനും നെല്‍ കര്‍ഷകനും കൂടിയാണ്. തദ്ദേശ ഇനം പശു ഇനങ്ങളെ കണ്ടെത്തി അവയുടെ പരിപാലനവും രാജന്‍ നടത്തിപ്പോരുന്നു.

മുല്ലശ്ശേരി പഞ്ചായത്തിലെ കണ്ടല്‍ വനവല്‍ക്കരണ പ്രക്രിയയ്ക്ക് രാജന്‍ പിന്തുണ പ്രഖ്യാപിക്കുകയും അതില്‍ പങ്കാളിയാവുകയും ചെയ്തു. ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തന രംഗത്ത് സന്നദ്ധ സംഘടന കള്‍ക്ക് വേണ്ടതായ സഹായങ്ങള്‍ ചെയ്തും അവരുമായി സഹകരിച്ച് ജൈവ വൈവിധ്യ പ്രവര്‍ത്ത നങ്ങളും നടത്തിവരുകയാണ് രാജന്‍.

-അയച്ചു തന്നത് : ഒ. എസ്. എ. റഷീദ്‌

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൗദിയില്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു
Next »Next Page » നവോത്ഥാന നായകരുടെ പാത പിന്‍പറ്റുക : വി. ടി. മുരളി »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine