അബുദാബി : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നാലാം തവണയും യു. എ. ഇ. യുടെ പ്രസി ഡണ്ട് പദവി യിലേക്ക്. യു. എ. ഇ. സുപ്രീം കൗൺസില്‍ ശൈഖ് ഖലീഫ യുടെ മേൽ പൂർണ്ണ വിശ്വാസം രേഖ പ്പെടു ത്തുകയും അദ്ദേഹത്തെ തന്നെ വീണ്ടും രാജ്യ ത്തിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.
ശൈഖ് ഖലീഫയുടെ പിതാവും യു. എ. ഇ. യുടെ പ്രഥമ പ്രസിഡണ്ടും രാഷ്ട്ര പിതാവു മായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാ ന്റെ നിര്യാണ ത്തെ ത്തുടർന്ന്, അബു ദാബി കിരീട അവകാശി ആയിരിക്കെ 2004 നവം ബർ മൂന്നിന് സ്ഥാനാരോഹണംചെയ്യുക യായിരുന്നു.
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ അരങ്ങ് സാംസ്കാരിക വേദി കുടുംബ സംഗമം ഒരുക്കി. പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് തിരിച്ചു പോകുന്ന ട്രഷറർ എ. മുഹമ്മദ് സലീമിനു യാത്ര യയപ്പു നൽകി.
പ്രസിഡന്‍റ് എ. എം. അൻസാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ദശ പുത്രൻ, അഡ്വ. ആയിഷ സക്കീർ ഹുസൈൻ, കേശവൻ ലാലി, സജീവ് വൺ നെസ്, സൈജു പിള്ള, സിന്ധു ലാലി, രാജേഷ് ലാല്‍, അജിത് പിള്ള എന്നിവർ പ്രസംഗിച്ചു. അംഗ ങ്ങളു ടെയും കുട്ടി കളു ടെയും വിവിധ കലാ പരി പാടി കളും അരങ്ങേറി.
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി യായി പവന്‍ കപൂര്‍ ഒക്ടോബര്‍ 31 വ്യാഴാ ഴ്ച ചുമതല യേൽക്കും എന്ന് ഇന്ത്യൻ എംബസ്സി യിലെ ഉദ്യോഗസ്ഥ സ്മിതാ പാന്ഥ് അറിയിച്ചു.
2016 മുതൽ ഇസ്രാ യേലിലെ സ്ഥാനപതി യായി സേവനം അനുഷ്ഠിച്ചിരുന്ന പവന്‍ കപൂറിനെ കഴിഞ്ഞ മാസ ത്തി ലാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാ ലയം, യു. എ. ഇ. യിലേക്ക് നിയമിച്ചത്.
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ അബു ദാബി സാംസ്‌കാ രിക വേദി യുടെ രണ്ടാമത് പത്മരാജൻ പുരസ്കാരം പ്രശസ്ത അഭിനേത്രി സുരഭി ലക്ഷ്മിക്ക് സമ്മാനിച്ചു.
മുസ്സഫ യിലെ മലയാളി സമാജ ത്തിൽ നടന്ന ആഘോഷ പരിപാടി യിൽ ഇന്ത്യൻ എംബസ്സി സാമൂഹിക വിഭാഗം ഫസ്റ്റ് സെക്രട്ടറി പൂജ വേർണെ ക്കറുടെ കയ്യില്‍ നിന്നും സുരഭി ലക്ഷ്മി പുരസ്കാരം ഏറ്റു വാങ്ങി.
സഹിഷ്ണത വർഷാചരണത്തിന്റെ ഭാഗമായി അബു ദാബി സാംസ്‌കാരിക വേദി പ്രഖ്യാപിച്ച കർമ്മ ശ്രേഷ്ഠ പുരസ്കാരങ്ങൾ അഹല്യ ഹെൽത്ത് സെന്റർ എം. ഡി. ശ്രിയാ ഗോപാല്‍, ബിൻ മൂസ ട്രാവൽസ് എം. ഡി. മേരി തോമസ് എന്നിവര്‍ക്കു സമ്മാനിച്ചു. കൂടാതെ യു. എ. ഇ. യിലെ വിവിധ റിയാലിറ്റി ഷോ കളിൽ കഴിവ് തെളി യിച്ച പതിനൊന്നു പ്രതിഭ കള്‍ക്കും പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.
സാംസ്‌കാരിക വേദി പ്രസിഡണ്ട് അനൂപ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. മലയാളി സമാജം വൈസ് പ്രസി ഡണ്ട് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പി. കെ. ജയ രാജ്, ബി. യേശു ശീലൻ, മൊയ്തീൻ അബ്ദുൽ അസീസ്, വനിതാ വിഭാഗം കൺവീനർ സിന്ധു ലാലി തുടങ്ങി യവര്‍ സംസാരിച്ചു. ടി. വി. സുരേഷ് കുമാർ സ്വാഗതവും സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി.
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മ യായ ഇശൽ ബാൻഡ് അബുദാബി യുടെ നാലാം വാർഷിക ആഘോഷ ത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘ഗാനോ ത്സവ്’ ശ്രദ്ധേയമായി.
ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വാര്‍ഷിക ആഘോഷ ങ്ങള്‍ ഇന്ത്യൻ എംബസി കോൺസുൽ രാജ മുരുകൻ ഉദ്ഘാടനം ചെയ്തു. ഗാന രചനാ രംഗ ത്ത് 50 വർഷം പൂർത്തി യാക്കിയ ബാപ്പു വെള്ളിപ്പറമ്പില്‍, വിദ്യാഭ്യാസ രംഗ ത്ത് സമഗ്ര സേവന ങ്ങൾ നല്‍കുന്ന കെ. കെ. അഷ്റഫ് എന്നിവരെ ആദരിച്ചു.
ബാപ്പു വെള്ളിപ്പറമ്പിനെ ആദരിക്കുന്നു
ഇസ്‌ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി എം. പി. എം. റഷീദ് എന്നിവർ പൊന്നാട അണി യിച്ചു. ഇശൽ ബാൻഡ് അബുദാബി മുഖ്യ രക്ഷാധികാരി ഹാരിസ് നാദാപുരം അദ്ധ്യക്ഷത വഹിച്ചു.
കെ. കെ. അഷറഫിനു മെമെന്റോ സമ്മാനിക്കുന്നു
നിർദ്ധനരായ പെൺ കുട്ടികളുടെ വിവാഹ ത്തി നായി ഇശൽ ബാൻഡ് അബു ദാബി നൽകുന്ന സഹായ ധന വിതരണ ത്തിന്റെ പ്രഖ്യാപനം ഇശല്‍ ബാന്‍ഡ് ചെയർ മാൻ റഫീക്ക് ഹൈദ്രോസ് നിര്‍വ്വഹിച്ചു.
ചലച്ചിത്ര പിന്നണി ഗായക രായ അഫ്‌സൽ, ജ്യോത്സന, യുവ ഗായിക യുമ്‌ന അജിൻ എന്നി വരും ഇശൽ ബാൻഡ് കലാകാരന്മാരും ‘ഗാനോത്സവ്’സംഗീത നിശ യിൽ ഗാന ങ്ങൾ അവതരിപ്പിച്ചു.
ജനറൽ കൺവീനർ, അബ്ദുള്ള ഷാജി, ഇവന്റ് കോർഡി നേറ്റർ ഇഖ്‌ബാൽ ലത്തീഫ് എന്നിവ രുടെ നേതൃത്വ ത്തിൽ സാദിഖ്, മഹ്‌റൂഫ്, സലീത്ത്, അൻസർ, നിയാസ് നുജൂം, അബ്ദുള്ള, സാബിർ, സഹീർ ഹംസ, നിഷാൻ, സമീർ, അസീസ്, സുനീഷ്, സന്തോഷ്, വത്സൻ, സിയാദ്, അഷ്‌റഫ് , ആഷിഖ്, ഫർഹീൻ ഷെരീഫ് എന്നിവർ ചേർന്ന് കലാ പരിപാടികൾ നിയന്ത്രിച്ചു.