അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യു. എ. ഇ. ഓപ്പണ്‍ യുവജനോല്‍സവ ത്തിന് തിരശ്ശീല വീണു. പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഗോപിക ദിനേഷ് കലാതിലകം ആയി തെരഞ്ഞെടുക്കപ്പെട്ടു.
സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിച്ചാണ് മത്സര ങ്ങള്‍ സംഘടിപ്പിച്ചത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളി ലാണ് കൂടുതല്‍ മത്സരാര്‍ ത്ഥികള്‍ മാറ്റുരച്ചത്.
നൃത്ത ഇന ങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാന ങ്ങള്‍ക്ക് ഒന്നില്‍ അധികം കുട്ടികള്‍ അര്‍ഹത നേടി. നൃത്ത വിഭാഗങ്ങള്‍ കൂടാതെ ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, സിനിമാ കരോക്കെ ഗാനം, നാടന്‍ പാട്ട്, മോണോ ആക്ട് എന്നീ ഇന ങ്ങളിലും മത്സര ങ്ങള്‍ നടന്നു.
12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ഭരത നാട്യ ത്തില്‍ വൃന്ദ മോഹനും ഗോപിക ദിനേശും ഒന്നാം സ്ഥാനവും ദേവിക ജെ. നായരും നേഹ കൃഷ്ണയും രണ്ടാംസ്ഥാനവും സൂര്യ ഗായത്രിയും നേഹ ജീവനും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലാ മണ്ഡലം വനജാ രാജന്‍, കവിതാ പ്രദീപ്, അഞ്ജു മേനോന്‍, സുബിജ രാകേന്ദു, കരിവെള്ളൂര്‍ രാജന്‍, വിനോദ് മണിയറ, പ്രദീപ്, റസാഖ്, മുക്കം സാജിത, അനില്‍ കുമാര്‍ എന്നിവരാണ് വിധി കര്‍ത്താക്കള്‍.