പി. പത്മരാജന്‍ പുരസ്കാര ദാനവും കലാ സന്ധ്യയും

March 6th, 2015

അബുദാബി : കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖല യില്‍ നിറ സാന്നിധ്യമായ സോഷ്യല്‍ ഫോറം അബുദാബി യുടെ പന്ത്രണ്ടാമത് വാര്‍ഷിക ആഘോഷ മായ ‘ദൃശ്യം 2015′ മാര്‍ച്ച് 13 വെള്ളിയാഴ്ച അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

social-forum-abudhabi-dhrishyam-press-meet-ePathram

സിനിമാ – ടെലിവിഷന്‍ രംഗത്തെ പ്രമുഖരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടി കളോടെ ഒരുക്കുന്ന ‘ദൃശ്യം 2015′ എന്ന കലാ സന്ധ്യ യില്‍ വെച്ച് സോഷ്യല്‍ ഫോറം അബുദാബി, വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വ ങ്ങളെ ആദരിക്കുകയും ചെയ്യും.

സാഹിത്യ കാരനും ചലച്ചിത്ര സംവിധായ കനു മായിരുന്ന പി. പത്മ രാജന്റെ സ്മരണാര്‍ത്ഥം  ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന പത്മ രാജന്‍ പുരസ്കാര ദാനവും, ബിസിനസ് രംഗ ങ്ങളി ലെ മികവിന് ബിസിനസ് എക്സലന്‍സ് അവാര്‍ഡും മാധ്യമ രംഗത്തെ മികവിന് മാധ്യമ പുരസ്കാരവും ‘ദൃശ്യം 2015′  എന്ന പരിപാടി യില്‍ വെച്ച് സമ്മാനിക്കും.

ചലച്ചിത്ര മേഖല യിലെ മികവിന് പ്രമുഖ നടന്‍ റഹ്മാനെ യാണ് പത്മരാജന്‍ പുരസ്കാര ത്തിനു തെരഞ്ഞെടു ത്തി രിക്കുന്നത്. പി. പത്മ രാജന്റെ പേരില്‍ കേരള ത്തിന് പുറത്ത് ആദ്യ മായി ഏര്‍പ്പെ ടുത്തുന്ന ചലച്ചിത്ര അവാര്‍ഡ്,  പത്മ രാജന്‍ ഫൗണ്ടേഷനു മായി ചേര്‍ന്നാണ് നല്‍കുക. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

ബിസിനസ് രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് മികവു തെളിയിച്ച ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി. ഇ. ഒ. അദീബ് അഹമ്മദിന് ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം നല്‍കും.

മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക് മലയാള മനോരമ യു. എ. ഇ. തലവന്‍ ജയ്മോന്‍ ജോര്‍ജ്ജിന്  മാധ്യമ പുരസ്കാരവും സമ്മാനിക്കും.

കൂടാതെ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി നിര്‍ദ്ദനരായ രോഗി കള്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്യും.

ഈ വര്‍ഷ ത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ്‌ താമരശ്ശേരി യെ ചടങ്ങില്‍ ആദരിക്കും.

തുടര്‍ന്ന് രമേശ്‌ പിഷാരടി, ധര്‍മ്മരാജന്‍ എന്നിവ രുടെ നേതൃത്വ ത്തില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറും എന്നും സംഘാടകര്‍ അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

സോഷ്യല്‍ ഫോറം പ്രസിഡന്റ്  ഡോ. മനോജ്‌ പുഷ്കര്‍, വൈസ് പ്രസിഡണ്ടു മാരായ  അബ്ദുള്‍ അസീസ് മൊയ്തീന്‍, സാബു അഗസ്റ്റിന്‍, ചീഫ് പാട്രന്‍ രവി മേനോന്‍, ട്രഷറര്‍ നിയാസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ  അനൂപ് നമ്പ്യാര്‍, സുരേഷ് കാന, ടി. വി. സുരേഷ്, അനീഷ് ഭാസി, മുജീബ് അബ്ദുല്‍ സലാം, സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ലോക റെക്കോഡ് നേട്ടവുമായി സുധീര്‍

February 22nd, 2015

singer-paravur-sudheer-singing-for-guinness-book-of-world-record-ePathram
അബുദാബി : ഗിന്നസ് റെക്കോഡ് എന്ന സ്വപ്ന നേട്ട ത്തിലേക്ക് പറവൂര്‍ സ്വദേശി വി. എന്‍. സുധീര്‍ പാടിക്കയറി. അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നിറഞ്ഞ സദസ്സിനു മുന്നിലാണ് നിലവിലെ റെക്കോഡായ 105 മണിക്കൂര്‍ നിര്‍ത്താതെ ഗാനാലാപനം എന്ന റെക്കോഡ് സുധീര്‍ മറി കടന്നത്. ശനിയാഴ്ച അര്‍ദ്ധ രാത്രി യോടെയാണ് 110 മണിക്കൂര്‍ പാടുക എന്ന ലക്ഷ്യം കൈ വരിച്ചത്.

രാത്രി ഒന്‍പതു മണിയോടെ ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസിന്റെ ഫോണ്‍ വിളി സുധീറിനെ തേടി എത്തി. തനിക്ക് സ്വപ്ന ത്തില്‍ പോലും ആലോചിക്കാന്‍ കഴിയാത്തതാണ് ഈ നേട്ടം എന്നും കൂടുതല്‍ ഉയര ങ്ങള്‍ കൈവരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്നും യേശുദാസ് അനുഗ്രഹിച്ചു.

അഞ്ചു ദിവസം നീണ്ട ഗാനാലാപന യജ്ഞ ത്തിന്റെ വിഡിയോ ഉടനെ തന്നെ ഗിന്നസ് അധികൃതര്‍ക്കു സമര്‍പ്പിക്കും. ഇനി ബാക്കിയുള്ളത് ഈ സാങ്കേതികത്വ ത്തിന്‍െറ ദൂരം മാത്രം. അധികൃത രുടെ പരിശോധന യ്ക്കു ശേഷം റെക്കോര്‍ഡ് പ്രഖ്യാപനം വന്നാല്‍ പ്രത്യേക ചടങ്ങ് അബുദാബി യില്‍ തന്നെ സംഘടിപ്പിക്കും.

ഞായറാഴ്ച രാത്രി എട്ടു മണിക്ക് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അബുദാബി യിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും ചേര്‍ന്ന്, വിജയ കരമായി ദൌത്യം പൂര്‍ത്തിയാക്കിയ സുധീറിനെ ആദരിക്കും.

- pma

വായിക്കുക: , ,

Comments Off on ലോക റെക്കോഡ് നേട്ടവുമായി സുധീര്‍

ബേബി ഷോ സംഘടിപ്പിച്ചു

February 22nd, 2015

അബുദാബി : മലയാളി സമാജവും അഹല്യ ആശുപത്രിയും ചേര്‍ന്ന് ബേബി ഷോ സംഘടിപ്പിച്ചു.

സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ 65 കുരുന്നു കളാണ് മത്സര ത്തില്‍ പങ്കെടുത്തത്. മൂന്ന് വയസ്സു വരെയുള്ള കുട്ടി കളുടെ മത്സര ത്തില്‍ ഒവൈസ് ഒന്നാം സ്ഥാനവും അഹാന വിശ്വനാഥ് ഷെട്ടി രണ്ടാം സ്ഥാനവും ഇഷാനി ശ്രീനാഥ് മൂന്നാം സ്ഥാനവും നേടി.

മൂന്ന് മുതല്‍ 6 വയസ്സു വരെയുള്ളവരുടെ മത്സര ത്തില്‍ ആണ്‍ കുട്ടികളുടെ വിഭാഗ ത്തില്‍ ഓസ്ടിന്‍ ജോബീസ് ഒന്നാം സ്ഥാനവും ഫൈസ് ഫൈസല്‍ രണ്ടാം സ്ഥാനവും സാത്വിക് സജീവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പെണ്‍ കുട്ടികളുടെ വിഭാഗ ത്തില്‍ സാമിയ സുരേഷ് ഒന്നാം സ്ഥാന വും ഭവാനി മേനോന്‍ രണ്ടാം സ്ഥാനവും അധിജീവന സജീവ് മൂന്നാം സ്ഥാനവും നേടി.

ഐദിന്‍ അബ്ദുള്ള, അഹാന വിശ്വനാഥ്, ഐഞ്ജലീന സനൂഫ് ജോര്‍ജ്, കൗശിക് വി. നമ്പ്യാര്‍ എന്നിവര്‍ ഏറ്റവും നല്ല വസ്ത്ര അലങ്കാര ത്തിനുള്ള സമ്മാന ങ്ങളും കരസ്ഥമാക്കി.

ഡോ. അനുപമ, ഡോ. പ്രിയ, അഞ്ജു മേനോന്‍ എന്നിവരാണ് വിധി നിര്‍ണയം നടത്തിയത്.

- pma

വായിക്കുക: , , ,

Comments Off on ബേബി ഷോ സംഘടിപ്പിച്ചു

സുധീര്‍ നിര്‍ത്താതെ പാടുന്നു : ലോക റെക്കോര്‍ഡ് നേടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

February 20th, 2015

singer-paravur-sudheer-singing-for-guinness-book-of-world-record-ePathram
അബുദാബി : ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാനായി അബുദാബി യിൽ ഗാനാലാപന യജ്ഞം നടത്തുന്ന പറവൂര്‍ സുധീര്‍ എന്ന ഗായകൻ തന്റെ ദൌത്യത്തിൽ 72 മണിക്കൂർ വിജയ കര മായി പൂർത്തിയാക്കി.

അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ ആരംഭിച്ച യജ്ഞം, 110 മണിക്കൂര്‍ പൂര്‍ത്തിയാക്കി ഗിന്നസ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ എറണാകുളം ജില്ല യിലെ പറവൂര്‍ ചിറ്റാറ്റുകര മാച്ചാം തുരുത്ത് സ്വദേശിയായ വി. എന്‍. സുധീറിന് ഇനി ഏതാനും മണിക്കൂറു കള്‍ മാത്രം മതി യാവും. ശാരീരിക വിഷമതകള്‍ ഒന്നും അനുഭവപ്പെടാതെ തുടര്‍ച്ചയായി 72 മണിക്കൂര്‍ വിജയകരമായി പാടിക്കഴിഞ്ഞു.

വിവിധ സ്കൂളു കളില്‍ നിന്നും വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും വിവിധ കൂട്ടയ്മകളിലെ പ്രവര്‍ത്തകരും വ്യവസായ വാണിജ്യ മേഖല കളിലെ പ്രമുഖരും അടക്കം സമൂഹ ത്തിന്റെ നാനാ തുറ കളിലുള്ള നിരവധി സന്ദർശകർ ഈ പരിപാടി ആസ്വദിക്കാനും സുധീറിനെ പ്രോത്സാഹി പ്പിക്കാനും ആശീർവദി ക്കാനു മായി ഐ. എസ്. സി. യിലേക്ക് എത്തി.

നാഗ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ യുടെ105 മണിക്കൂര്‍ ഗിന്നസ് റെക്കോര്‍ഡ് ഭേദിക്കാനുള്ള ശ്രമ ത്തിലാണ് ഈ മുപ്പത്തഞ്ചുകാരന്‍. തുടര്‍ച്ച യായുള്ള ആലാപനം തൊണ്ടയ്ക്കു ചെറിയ അസ്വസ്ഥത ഉണ്ടായതല്ലാതെ മറ്റു ആരോഗ്യ പ്രശ്‌ന ങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നും ദൈവാനുഗ്ര ഹവും സംഗീത പ്രേമികളുടെ അകമഴിഞ്ഞ പ്രോത്സാഹനവും മലയാളി സമൂഹ ത്തിന്‍റെ പ്രാര്‍ത്ഥന കളും തനിക്കു കിട്ടുന്ന തിലൂടെ ഈ യജ്ഞം വിജയ കരമായി പൂര്‍ത്തി യാക്കാന്‍ തനിക്കു സാധിക്കും എന്നും ഗായകന്‍ സുധീര്‍ പറഞ്ഞു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരി ക്കാന്‍ അബുദാബി യില്‍ അവസരം ലഭിച്ചതിലും ഇവിടത്തെ ഇന്ത്യന്‍ സമൂഹം തനിക്കു നല്‍കി വരുന്ന പിന്തുണയിലും സുധീര്‍ വളരെ സംതൃപ്തനാണ്.

പറവൂര്‍ തത്തപ്പിള്ളി സ്വദേശി യും അബുദാബി യിലെ എവര്‍ സെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ട റുമായ എം. കെ. സജീവന്‍, നാട്ടില്‍ നിന്നെത്തിയ പരിപാടിയു ടെ കോര്‍ഡി നേറ്റര്‍ കെ. കെ. അബ്ദുല്ലയും മറ്റു സുഹൃത്തുക്കളും പാട്ടില്‍ ലോക റെക്കോഡ് കുറിക്കാന്‍ സുധീറിന് വേണ്ടതായ സഹായ സഹകരങ്ങള്‍ നല്‍കി കൂടെയുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on സുധീര്‍ നിര്‍ത്താതെ പാടുന്നു : ലോക റെക്കോര്‍ഡ് നേടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

സുന്ദര്‍ മേനോന് ഓണററി ഡോക്ടറേറ്റ്

February 17th, 2015

sunder-menon-doctorate-epathram

ദുബായ്: പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി. എ. സുന്ദര്‍ മേനോന് അമേരിക്കയിലെ യൂറോപ്യന്‍ കോണ്ടിനെന്റല്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. മൂന്ന് ദശാബ്ദ കാലമായി ഗള്‍ഫ് മേഖലയുടെ സാമ്പത്തിക വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. യു. എ. ഇ., ഖത്തര്‍, പനാമ, ഇന്ത്യ എന്നിവിടങ്ങളില്‍ ബിസിനസ്സ് നടത്തുന്ന സണ്‍‌ ഗ്രൂപ്പ് ഇന്റര്‍നാഷ്ണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് സുന്ദര്‍ മേനോന്‍.

ഷാര്‍ജയിലെ ഇന്ത്യന്‍ ട്രേഡ് ആന്റ് എക്സിബിഷന്‍ സെന്ററും ദുബയിലെ ഹാലി മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിസും ചേര്‍ന്ന് പാം അറ്റ്ലാന്റിസ് ഹോട്ടലില്‍ സംഘടിപ്പിച്ച കോണ്വൊക്കേഷനില്‍ ഇ. സി. യു. വിന്റെ എക്സിക്യൂട്ടീവ് ഗവര്‍ണ്ണര്‍ ജനറല്‍ പ്രൊഫ. റാല്ഫ് തോമസ്, ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ജോഫ്രെ അര്‍തര്‍ ക്ലാര്‍ക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത വ്യക്തികള്‍ പങ്കെടുത്ത പ്രൌഢമായ ചടങ്ങില്‍ വച്ചായിരുന്നു ബഹുമതി നല്‍കിയത്.

sunder-menon-honoured-epathram

ഒരു ബ്രിട്ടീഷ് ഓയില്‍ കമ്പനിയില്‍ മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് സ്വപ്രയത്നം കൊണ്ട് ബിസിനസ്സില്‍ വന്‍ വിജയം നേടിയ ആളാണ് സുന്ദര്‍ മേനോന്‍. “ബിസിനസ്സില്‍ ശത്രുക്കളില്ല മത്സരാര്‍ഥികളേ ഉള്ളൂ, നന്നായി പ്രാക്ടീസ് ചെയ്ത് പോരായ്മകള്‍ പരിഹരിച്ച് ആത്മ വിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വിജയിക്കും” എന്നാണ് സുന്ദര്‍ മേനോന്റെ തത്വം. വിവിധ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ ബിസിനസ്സ് ശൃംഖലയില്‍ നൂറു കണക്കിനു പേര്‍ ജോലിയെടുക്കുന്നു. ഫോബ്സ് മാഗസിന്റെ ഗള്‍ഫ് മേഖലയില്‍ ഉള്ള മികച്ച നൂറ് ബിസിനസ്സുകാരുടെ പട്ടികയിലും അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്.

ബിസിനസ്സില്‍ മാത്രമല്ല സാമൂഹ്യ സാംസ്കാരിക രംഗത്തും തന്റേതായ സാന്നിധ്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പൂരത്തിന്റെ അണിയറക്കാരില്‍ പ്രധാനിയാണ്. പെയ്‌ന്‍ ആന്റ് പാലിയേറ്റീവ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി ആതുര സേവന രംഗത്തും സജീവമാണ്. തൃശ്ശൂര്‍ അടിയാട്ട് കുടുംബാംഗമായ സുന്ദര്‍ മേനോന്റെ പിതാവ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ. ജി. എമും , ട്രെയിനിംഗ് കോളേജ് പ്രിസിപ്പലും ആയിരുന്ന എം. സി. എസ്. മേനോന്‍ ആണ്. അമ്മ ജയ മേനോന്‍. ശ്യാമളയാണ് ഭാര്യ. മക്കള്‍ സ്വാതി പ്രവീണ്‍, സഞ്ജയ് മേനോന്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് 110 മണിക്കൂര്‍ സംഗീത യജ്ഞ ത്തിനു തുടക്കമായി
Next »Next Page » ലോക കപ്പ് ക്രിക്കറ്റ് : വിപണിയും സജീവം »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine