ധീര ജവാന്മാരെ അബുദാബിയില്‍ ആദരിച്ചു

August 19th, 2014

honoring-indian-army-soldiers-in-abudhabi-ePathram
അബുദാബി : ഭാരതത്തിനു വേണ്ടി ജീവൻ ബലി അർപ്പിക്കാൻ തയ്യാറായി സൈനിക സേവനം അനുഷ്ഠിച്ച ധീര ജവാന്മാരെ ഇന്ത്യന്‍ സ്വാതന്ത്യ ദിന ത്തിൽ അബുദാബി യില്‍ ആദരിച്ചു.

സ്വാതന്ത്യ ദിനാഘോഷ ത്തിന്റെ ഭാഗ മായി അബുദാബി മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറം സംഘടിപ്പിച്ച പരിപാടി യിലാണ് നായക് റാങ്ക് മുതല്‍ സുബേദാര്‍ മേജര്‍ വരെ യുള്ള റാങ്കു കളിൽ സേവനം ചെയ്ത 26 മുന്‍ സൈനിക രെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചത്. യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന 26 മുന്‍ സൈനിക രാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ എംബസി യിലെ ഡിഫന്‍സ് അഡ്വൈസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ കെ. പ്രേം കുമാര്‍ ഉത്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറം പ്രസിഡന്റ് രവി മേനോന്‍ അധ്യക്ഷത വഹിച്ചു.

മുഖ്യ രക്ഷാധികാരി മനോജ് പുഷ്കര്‍, വർക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ അസിസ് മൊയ്തീന്‍, ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ടി. വി. സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

Comments Off on ധീര ജവാന്മാരെ അബുദാബിയില്‍ ആദരിച്ചു

ഡോക്ടര്‍മാരെ ആദരിച്ചു

August 16th, 2014

kmcc-state-committee-honor-indian-doctors-ePathram
അബുദാബി : ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ മായ മുന്നേറ്റം നടത്തിയ കെ. എം. സി. സി സ്വാതന്ത്യ ദിന ത്തിൽ മറ്റൊരു ശ്രദ്ധേയ മായ ചുവടു വെപ്പ് നടത്തി പ്രവാസി കൾക്ക് മാതൃക യായി. യു. എ. ഇ. യില്‍ ആതുര ശുശ്രൂഷ രംഗത്ത്‌ 25 വർഷം സേവനം ചെയ്ത 25 ഡോക്ടർമാരെ അബുദാബി സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി ആദരിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷ ത്തിന്‍െറ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച പരിപാടി യിലാണ് കാല്‍ നൂറ്റാണ്ട് തികച്ച ഡോക്ടര്‍മാ രുടെ മികച്ച സേവനം മുൻ നിറുത്തി ആദരിച്ചത്.

ചടങ്ങിൽ അബുദാബി കോര്‍ട്ട് ഡയറക്ടര്‍ സലാം ഖമീസ് സുഹൈല്‍ അല്‍ ജുനൈബി, കേരള തദ്ദേശ സ്വയംഭ രണ -ഗ്രാമീണ വികസന അഥോറിറ്റി സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ. എ. എസ്., മാന്ത്രികൻ പ്രൊഫസർ ഗോപിനാഥ് മുതുകാട് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

ഡോ. എ. എം. അബ്ദുല്‍ അസീസ്, ഡോ. പി. എസ്. താഹ, ഡോ. ചന്ദ്ര കുമാരി രഘുറാം ഷെട്ടി, ഡോ. അശോക് മാധവന്‍ നായര്‍, ഡോ. ഗംഗാധരന്‍, ഡോ. വി. എസ്. അജയ് കുമാര്‍, ഡോ. ലീലാമ്മ ജോര്‍ജ്, ഡോ. കെ. കെ. മുരളീ ധരന്‍, ഡോ. ജോര്‍ജ് ജോസഫ്, ഡോ. ഗ്രേസി ജോസഫ്, ഡോ. കരുണാകര ഹെഗ്‌ഡെ, ഡോ. പി. എ. ജോസഫ്, ഡോ. എലിസബത്ത് രാജന്‍, ഡോ. ശിവാനന്ദ് ഷെട്ടി, ഡോ. ടി. കെ. ഇബ്രാഹിം, ഡോ. ശിവദാസ മേനോന്‍, ഡോ. ഫിലിപ്പ് കോശി, ഡോ. മേരി കോശി, ഡോ. ശ്യാമള അശോക്, ഡോ. അജിത് കുമാര്‍, ഡോ. വീണ ഷേണായി, ഡോ. അശോക് കുമാര്‍, ഡോ. ആറാട്ടു കുളം ടൈറ്റസ്, ഡോ. പി. എ. പത്മനാഭന്‍, ഡോ. എം. വി. രാജന്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ എറ്റു വാങ്ങി.

കെ. എം. സി. സി. സംസ്ഥാന – ജില്ലാ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്ത കർ വ്യാപാര വാണിജ്യ രംഗ ത്തെ പ്രമുഖർ തുടങ്ങീ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

ഇസ്ലാമിക് സെന്റർ ബാല വേദി യുടെ നേതൃത്വ ത്തിൽ വിവിധ കലാ പരിപാടി കളും പ്രൊഫസർ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച മാജിക് ഷോ യും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഡോക്ടര്‍മാരെ ആദരിച്ചു

കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു

August 13th, 2014

alain-blue-star-honor-singer-kannur-shereef-ePathram-
അല്‍ ഐന്‍ : മാപ്പിള പ്പാട്ടു രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രമുഖ ഗായകൻ കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു.

ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അല്‍ ഐന്‍ ബ്ളൂ സ്റ്റാർ സംഘടി പ്പിച്ച ‘ഇശല്‍ ഇന്‍ അല്‍ ഐന്‍’ സംഗീത പരിപാടി യോട് അനുബ ന്ധി ച്ചാണ് കണ്ണൂര്‍ ഷെരീഫിനെ ആദരിച്ചത്.

അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ശശി സ്റ്റീഫന്‍, ബ്ളൂ സ്റ്റാർ ജനറല്‍ സെക്രട്ടറി ആനന്ദ് പവിത്രന്‍, രക്ഷാധി കാരി ജിമ്മി, കലാ വിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി.

തുടര്‍ന്ന് കണ്ണൂർ ഷരീഫ്, ആദില്‍ അത്തു, സജ്‌ല സലിം, ഇസ്മത്ത് എന്നിവർ അണി നിരന്ന ഗാനമേളയും ഷബ്‌നം ഷെരീഫിന്റെ നേതൃത്വ ത്തില്‍ ഐ. എസ്. സി. യിലെ കുട്ടികള്‍ അണി നിരന്ന വിവിധ കലാ പരിപാടി കളും നടന്നു .

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു

സ്വാതന്ത്ര്യ ദിനത്തില്‍ ജവാന്മാരെ ആദരിക്കുന്നു

August 10th, 2014

india-flag-ePathram

അബുദാബി : ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ത്തിന്റെ ഭാഗമായി അബുദാബി യില്‍ ‘മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം’ ധീര ജവാന്മാരെ ആദരിക്കുന്നു. ഇന്ത്യന്‍ സൈന്യ ത്തില്‍ ചേര്‍ന്ന് തങ്ങളുടെ സേവനം രാജ്യത്തിനു വേണ്ടി സമര്‍പ്പിച്ചവരെ ആദരിക്കുന്നത് യു. എ. ഇ. യില്‍ ഇത് ആദ്യമായിട്ടാണ്.

യു. എ. ഇ. യിലെ വിവിധ കമ്പനി കളില്‍ നിരവധി മുന്‍ സൈനി കര്‍ സേവനം അനുഷ്ഠി ക്കുന്നുണ്ട്. ആഗസ്റ്റ് 15 വെള്ളിയാഴ്ച അബുദാബി യില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ സൈനികരെ പൊന്നാട അണിയിക്കും.

പരിപാടി യിലേക്ക് യു. എ. ഇ. യില്‍ താമസിക്കുന്ന മുന്‍ കാല സൈനിക രെയും അവരുടെ കുടുംബാംഗ ങ്ങളെയും ക്ഷണി ക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവര ങ്ങള്‍ക്ക് 056 28 24 410, 055 79 59 769 എന്നീ നമ്പറു കളില്‍ വിളിക്കണം.

താത്പര്യമുള്ളവര്‍ ആഗസ്റ്റ് 13 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജൈവ മേഖലയുടെ സംരക്ഷണത്തിനു രാജ്യാന്തര അംഗീകാരം

August 9th, 2014

environmental-agency-abudhabi-epathram

അബുദാബി: എന്‍വയണ്‍മെന്റ് ഏജന്‍സി അബുദാബി യുടെ നേതൃത്വ ത്തില്‍ നടത്തിയ യു. എ. ഇ. പാരിസ്ഥിതിക പദ്ധതിക്ക് രാജ്യാന്തര അംഗീകാരം. പരിസ്ഥിതി സംരക്ഷണ ത്തിനുള്ള ചതുര്‍ തല പദ്ധതി യിൽ ഉൾപ്പെ ടുത്തി യു. എന്‍. മാനദണ്ഡ ങ്ങൾ അനുസരിച്ച് നടത്തിയ പഠന ങ്ങൾ വിജയ കരമായി നടപ്പാക്കിയ തിലൂടെ യാണ് തലസ്ഥാന എമിറേറ്റ് ഈ നേട്ടം കരസ്ഥ മാക്കിയത്.

അബുദാബിക്കു പുറമേ, ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പല മേഖലകളും ജൈവ മേഖലയുടെ സംരക്ഷണത്തിനു രാജ്യാന്തര തലത്തിലുള്ള റംസാര്‍ പട്ടിക യില്‍ ഇടം നേടിയിട്ടുണ്ട്. കാര്‍ബണ്‍ മലിനീകരണം, വാതക ചോര്‍ച്ച കള്‍, മണ്ണില്‍ രാസ വസ്തു വ്യാപിക്കുന്നത് തുടങ്ങിയവ പഠന ത്തില്‍ ഉള്‍പ്പെടുന്നു.

കാര്‍ബണ്‍ മലിനീകരണം കാലാവസ്ഥാ വ്യതിയാന ത്തിനു വരെ ഇടയാക്കും എന്നാണു പഠന ത്തിലൂടെ തെളിഞ്ഞത്. മരുഭൂമി, കടല്‍, വായു, ഭൂഗര്‍ഭ ജലം, എന്നിവിട ങ്ങളില്‍ ഏറ്റവും മികച്ച രീതി യില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ നടത്തുകയും അപൂര്‍വ ആവാസ വ്യവസ്ഥകള്‍ക്കു സമ്പൂര്‍ണ സുരക്ഷി തത്വം ഉറപ്പാക്കുകയും ചെയ്ത തിനാല്‍ ആണ് പരിസ്ഥിതി സംരക്ഷണ ത്തിനുള്ള പദ്ധതി വിജയ കരമായി പൂത്തിയാക്കാന്‍ സാധിച്ചത്.

വായു, ഭൂഗര്‍ഭ ജലം, മരുഭൂമി, കടല്‍ എന്നിവിട ങ്ങളില്‍ ഏറ്റവും മികച്ച രീതി യില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ നടത്തുകയും അപൂര്‍വ ആവാസ വ്യവസ്ഥ കള്‍ക്കു സമ്പൂര്‍ണ സുരക്ഷി തത്വം ഉറപ്പാ ക്കുകയും ചെയ്തു.

വന്‍ തോതിലുള്ള പരിസ്ഥിതി മലിനീകരണം കാരണം പരിസരം ശുദ്ധീ കരിക്കുന്ന ചെറു ജീവികള്‍, കീടങ്ങള്‍, എന്നിവ ലോക ത്തിന്റെ പല ഭാഗ ങ്ങളിലും നശിച്ചു കൊണ്ടിരിക്കുക യാണ്.

ഇത്തരം സാഹചര്യ ത്തില്‍ യു. എ. ഇ. യുടെ ഈ ചുവടു വയ്പ് ഒരു മാതൃക യാവുകയാണ്. അബുദാബിക്കു പുറമേ, ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പല മേഖല കളും ജൈവ മേഖലയുടെ സംരക്ഷണ ത്തിനു രാജ്യാന്തര തലത്തിലുള്ള റംസാര്‍ പട്ടികയില്‍ ഇടം നേടി യിട്ടുണ്ട്.

കാര്‍ബണ്‍ മലിനീകരണം, വാതക ചോര്‍ച്ചകള്‍, മണ്ണില്‍ രാസവസ്തു വ്യാപിക്കുന്നത് തുടങ്ങിയവ പഠന ത്തില്‍ ഉള്‍പ്പെടുന്നു. കുഴല്‍ ക്കിണറു കള്‍, സമുദ്ര ജലം, വായു, മണ്ണ്, ഹരിത വാതക ങ്ങള്‍ തുടങ്ങിയവ പഠന വിധേയ മാക്കിയാണ് പരിസ്ഥിതി മലിനീ കരണവും അവയുടെ മാറ്റ ങ്ങളും നിര്‍ണ യിക്കുന്നത്.

കൃഷിയിടങ്ങള്‍, തടാകങ്ങള്‍, പുഴകള്‍, ചതുപ്പു നിലങ്ങള്‍, തുടങ്ങിയ വിവിധ ജൈവ മേഖലകളുടെ സംരക്ഷണമാണ് എന്‍വയണ്‍മെന്റ് ഏജന്‍സി അബുദാബി ലക്ഷ്യ മിടുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിരോധിച്ചത് 374 മരുന്നുകള്‍ : യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം
Next »Next Page » സ്വാതന്ത്ര്യ ദിനത്തില്‍ ജവാന്മാരെ ആദരിക്കുന്നു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine