അബുദാബി : കെ. എം. സി. സി. സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ വെച്ച് വിവിധ മേഖല കളിലെ മികവിന് വിനോദ് നമ്പ്യാർ, ആഗിൻ കീപ്പുറം എന്നിവരെ ആദരിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന കെ. എം. സി. സി. ഇഫ്താർ മീറ്റ്, ഷൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെ പണ്ഡിതൻ അഹമ്മദ് നസീം ബാഖവി യുടെ ഖുറാൻ പാരായണ ത്തോടെ ആരംഭിച്ചു.
കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി നസീർ ബി. മാട്ടൂൽ ഉത്ഘാടനം ചെയ്തു. ഡോക്ടർ സായ് ഗണേഷ് പിള്ള മുഖ്യ അതിഥി ആയിരുന്നു.
മികച്ച സാമൂഹ്യ പ്രവർത്തകനുള്ള കെ. എം. സി. സി. പുരസ്കാരം, യു. എ. ഇ . എക്സ്ചേഞ്ച് ഈവന്റ്സ് ആൻഡ് ബിസിനസ് വിഭാഗം തലവൻ കൂടിയായ വിനോദ് നമ്പ്യാർ ക്കും മാധ്യമ രംഗത്തെ മികവിന് കെ. എം. സി. സി. പുരസ്കാരം, ജനോപകാര പ്രദമായ വാർത്തകൾ പ്രവാസി മലയാളി കൾക്ക് എത്തിക്കുന്ന തിൽ മുഖ്യ പങ്കു വഹിച്ച അമൃതാ ന്യൂസ് അബുദാബി റിപ്പോർട്ടർ ആഗിൻ കീപ്പുറം എന്നിവർക്കും സമ്മാനിച്ചു.
എസ്. ജി. എം. സി. ഗ്രൂപ്പ് ഡയരക്ടർ അഡ്വക്കെറ്റ് ജവഹർ ബാബു സ്വാഗതം പറഞ്ഞു. റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. എം. സി. സി. നേതാക്കളായ സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ, ശറഫുദ്ധീൻ മംഗലാട്, കുഞ്ഞി മുഹമ്മദ്, ഹമീദ് എന്നിവർ ആശംസ കൾ നേർന്നു. ലേബർ
ലേബർ ക്യാമ്പിലെ തൊഴിലാളി കളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇഫ്താർ വിരുന്നും ഇതോടൊപ്പം നടന്നു.