ഇന്ത്യൻ മീഡിയ അബുദാബി യുടെ കേരള പ്പിറവി ആഘോഷം

November 2nd, 2016

indian-media-abudhabi-keralappiravi-60-th-formation-day-ePathram
അബുദാബി : വജ്ര ജൂബിലി തിളക്കം നിറഞ്ഞ കേരള പ്പിറവി ആഘോഷ ങ്ങൾക്ക്‌ കമനീയത പകർന്ന് 60 മൺ ചെരാതുകളിൽ ദീപം തെളിഞ്ഞു.

തലസ്ഥാന നഗരി യിലെ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബു ദാബി യാണ് കേരളാ സോഷ്യൽ സെന്ററിന്റെ സഹ കരണ ത്തോടെ ‘കൈരളിക്കു ദീപാർച്ചന’ എന്ന പരിപാടി ഒരുക്കിയത്.

ksc-ima-keralappiravi-60-th-formation-day-ePathram.jpg

ഇമ പ്രസിഡന്റ് അനിൽ സി. ഇടിക്കുള, സെക്രട്ടറി മുനീർ പാണ്ഡ്യാല, കെ. എസ്. സി. പ്രസിഡന്റ് പി. പദ്മ നാഭൻ, സെക്രട്ടറി മനോജ് എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ വിവിധ പ്രവാസി സംഘടനാ ഭാര വാഹി കളും സാമൂഹ്യ സാംസ്കാരിക – കലാ രംഗ ങ്ങ ളിലെ പ്രമുഖരും അടക്കം അറുപതു പേർ ചേർന്നു ദീപ ങ്ങൾ തെളി യിച്ചു കൊണ്ട് ആഘോഷ ങ്ങളിൽ സംബ ന്ധിച്ചു.

ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് എം. തോമസ് വർഗീസ്, സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, ശക്തി പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, ലുലു ഗ്രൂപ്പ് മീഡിയ മാർക്കറ്റ് മാനേജർ നന്ദ കുമാർ, യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജർ കെ. കെ. മൊയ്‌തീൻ കോയ, യൂണി വേഴ്സൽ ഹോസ്പി റ്റൽ മീഡിയ മാനേജർ ദീപു എൽ. നായർ, എൻ. എസ്. ജ്യോതി കുമാർ, ഡോ. ജ്യോതിഷ് കുമാര്‍ തുടങ്ങിയവര്‍ മുഖ്യ അതിഥി കളായിരുന്നു.

സമൂഹ ത്തിന്റെ വിവിധ തുറ കളിൽ പ്രവർ ത്തി ക്കുന്ന വരും സ്‌ത്രീ കളും കുട്ടി കളും ആഘോഷ ങ്ങളിൽ പങ്കെ ടുത്തു. കെ. എസ്‌. സി. ബാല വേദി പ്രവർത്ത കരു ടെ കേരള ഗാന അവതരണവും ശക്‌തി തിയ്യറ്റേഴ്‌സ് കലാ വിഭാഗം അവതരി പ്പിച്ച തെരുവു നാടക വും അര ങ്ങേറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരളപ്പിറവി : മാധ്യമ പ്രവർത്തകർ ദീപാർച്ചന ഒരുക്കുന്നു

October 31st, 2016

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവർത്തക രുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിൽ അബു ദാബി കേരളാ സോഷ്യൽ വെച്ച് കേരള പ്പിറവി ആഘോഷിക്കുന്നു .

നവംബർ 1 ചൊവ്വാഴ്ച രാത്രി 7 മണിക്ക് തുടക്ക മാവുന്ന ‘കൈരളിക്കു ദീപാ ർച്ചന’ എന്ന പരി പാടി യിൽ കേരള പ്പിറവി യുടെ അറു പതാമത്‌ വാർ ഷികം അറു പതു ദീപങ്ങൾ തെളി യിച്ച് ആഘോഷിക്കും. തുടർന്ന് തെരുവ് നാടകവും പായസ വിതരണവും നടക്കും.

മാധ്യമ പ്രവർത്ത കർക്ക് പുറമെ വിവിധ സാസ്‌കാരിക സംഘടനാ നേതാക്കളും എഴുത്തു കാരും കലാ പ്രവർത്ത കരും ചടങ്ങിൽ സംബന്ധിക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നവംബര്‍ മൂന്ന് : പതാക ദിന മായി ആചരിക്കുന്നു

October 30th, 2016

november-3-uae-flag-day-celebration-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ആയി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തെരഞ്ഞെ ടുക്ക പ്പെട്ടതിന്‍െറ ആഘോഷമായി നവംബര്‍ മൂന്ന് യു. എ. ഇ. യി ല്‍ പതാക ദിന മായി ആചരി ക്കുന്നു.

വിവിധ മന്ത്രാലയ ങ്ങള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ ഏജ ന്‍സി കള്‍, മറ്റു സ്ഥാപന ങ്ങള്‍ എന്നിവിട ങ്ങളില്‍ എല്ലാം നവംബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ യു. എ. ഇ. പതാക ഉയര്‍ത്തുവാന്‍ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു.

logo-uae-flag-day-ePathram

രാജ്യത്തിന്‍െറ പതാക നമ്മുടെ അഭിമാന ത്തി ന്‍െറയും യശസ്സി ന്‍െറയും സൂചക മാണ്, നമ്മുടെ ഐക്യ ത്തി ന്‍െറയും ത്യാഗ ത്തി ന്‍െറ യും പ്രതീക മാണ്. നമ്മുടെ പതാക വീടു കളി ലും കൃഷി ത്തോട്ട ങ്ങളിലും രാജ്യ ത്തിന്‍െറ എല്ലാ കോണുകളിലും കാണാന്‍ നമ്മള്‍ ആഗ്ര ഹി ക്കുന്നു എന്നും അദ്ദേഹം കുറിച്ചിട്ടു.

സ്വതന്ത്ര രാജ്യ ത്തി ന്‍െറയും പരമാധി കാര ത്തിന്‍െറ യും പ്രതീക മായി 1971 ഡിസംബര്‍ രണ്ടി നാണ് ചതുര്‍ വര്‍ണ്ണ പതാക ക്ക് യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ രൂപം നല്‍കി യത്.  2013ലാണ് പതാകദിനം ദേശീയ വാര്‍ഷിക പരി പാടി യായി നടപ്പാക്കിയത്.

പതാക ദിനവും ദേശീയ ദിന വും ആഘോഷി ക്കുവാ നായി അബുദാബി നഗര സഭ വിപുല മായ ഒരുക്ക ങ്ങളാണ് നടത്തി യിരി ക്കുന്നത്.

അബുദാബി യിലും സമീപ പ്രദേശ ങ്ങളി ലും കെട്ടിട ങ്ങളി ലും റോഡു കളിലും റൗണ്ട് എബൗട്ടു കളിലും പാല ങ്ങളി ലുമായി 30,000 ത്തോളം പതാക കളും 7500 അലങ്കാര ങ്ങളും 2,300 അല ങ്കാര വിളക്കു കളും മറ്റു തോരണ ങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

October 30th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി ) നാഷണൽ സാഹിത്യോത്സവിന് സമാപനമായി.

സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബുദാബി സോണ്‍ ചാമ്പ്യന്മാരായി. ദുബായ് സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി.

152 പോയന്‍റു മായി ദുബായ് രണ്ടാം സ്ഥാനവും 141 പോയന്‍റു മായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗ ങ്ങളിലായി 40 കലാ – സാഹിത്യ ഇന ങ്ങളി ലാണ് മത്സരം നടന്നത്.

സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. പി. സി. കെ. അബ്ദുല്‍ ജബ്ബാര്‍ കലാ പ്രതിഭ പ്രഖ്യാപനം നടത്തി. ശരീഫ് കാര ശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി.

ഇ. കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി. പി. എ. കുട്ടി ദാരിമി, റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി. എം. എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. ദുബായ് അടുത്ത സാഹിത്യോത്സവ് വേദി യായി പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കലാഭവൻ മണിയുടെ സ്മരണാർത്ഥം ‘നിലയ്ക്കാത്ത മണി നാദം’ അബു ദാബി യിൽ

October 30th, 2016

poster-release-maninadham-ePathram
അബുദാബി : നാടൻ പാട്ടു കളി ലൂടെയും അഭിനയ മികവി ലൂടെയും ആസ്വാദ കരുടെ ഹൃദയം കവർന്ന കലാ ഭവൻ മണി യുടെ സ്മരണാർത്ഥം അബു ദാബി യിൽ ഒരുക്കുന്ന സംഗീത നിശ യുടെ ബ്രോഷർ പ്രകാശനം, അബു ദാബി മലയാളി സമാജ ത്തിൽ വെച്ച് നടന്നു.

സമാജം പ്രസിഡന്റ് ബി. യേശു ശീലനിൽ നിന്നും സഹാറ മെഡിക്കൽ ഗ്രൂപ്പ് എം. ഡി. ഡോക്ടർ അബ്ദുൽ കലാം ബ്രോഷർ ഏറ്റു വാങ്ങി.

ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ മനോജ് കാന, ചലച്ചിത്ര താരം അനു മോൾ, അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ പ്രമു ഖരും സംബന്ധിച്ചു.

shafeel-kannoor-nilakkatha-mani-nadham-ePathram

2016 നവംബർ 17 വ്യാഴാഴ്ച വൈകുന്നേരം 7:30 ന് മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ വെച്ച് ‘നിലയ്ക്കാത്ത മണി നാദം’ എന്ന പേരിൽ അരങ്ങേറുന്ന സംഗീത നിശ യിൽ ജൂനിയർ മണി എന്നറി യപ്പെ ടുന്ന രഞ്ചു ചാല ക്കുടി യോടൊപ്പം പ്രമുഖ ഗായക രായ കൊല്ലം ഷാഫി, ഹംദ നൗഷാദ്, ഹർഷ ചന്ദ്രൻ, കാവ്യ നാരായണൻ, ബിജേഷ് ചേളാരി തുടങ്ങിയവരും യു. എ. ഇ. യിലെ ശ്രദ്ധേ യ രായ കലാ കാരന്മാരും പങ്കെടുക്കും. സംവിധാനം ഷഫീൽ കണ്ണൂർ.

വിശദ വിവരങ്ങൾക്ക് : 050 95 98 474, 056 97 29 100

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിറന്നാള്‍ മരത്തണലില്‍ ലോഗോ പ്രകാശനം ചെയ്തു
Next »Next Page » ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine