അബുദാബി : അഴീക്കോട് മണ്ഡലം കെ. എം. സി. സി. യുടെ ആഭി മുഖ്യ ത്തിൽ സംഘടിപ്പിച്ച ‘അഴീക്കോടിന്റെ ഒരുമ’ കുടുംബ സംഗമം നവ്യാ നുഭവ മായി മാറി.
പ്രവാസി യുടെ പ്രയാസ ങ്ങൾക്ക് ഒരു ദിവസം അവധി നൽകി കൊണ്ട് അബുദാബി മിന ഹെറിറ്റേജ് പാർക്കിൽ ഒരുക്കിയ കുടുംബ സംഗമ ത്തിൽ അഴീക്കോട് മണ്ഡല ത്തിലെ നൂറി ലേറെ കുടുംബ ങ്ങൾ ഒത്തു ചേർന്നു.
ഈ കുടുംബ സംഗമ ത്തി ലൂടെ വിദ്യാർത്ഥി കളും കുരുന്നു കളും പുതിയ സൌഹൃദ ങ്ങൾ സൃഷ്ടി ക്കുക യും വീറും വാശി യോടും കൂടി വിവിധ മത്സര ങ്ങളിൽ പങ്കെടു ക്കുകയും ചെയ്തു.
സംഘാടക സമിതി ചെയർമാൻ കെ. വി. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ. കെ. മഹമൂദ് മാടായി, ഹംസ നടുവിൽ, മൊയ്തു ഹാജി കടന്നപ്പള്ളി, മുഹമ്മദ് കൊള ച്ചേരി, യു. കെ. മുഹമ്മദ് കുഞ്ഞി, കാസിം കവ്വായി, മുഹമ്മദ് നാറാത്ത്, ഇ. ടി. മുഹമ്മദ് സുനീർ എന്നിവർ ആശംസ കൾ നേർന്നു.
ഷാക്കിർ മുണ്ടോൻ സ്വാഗതവും സി. ബി. റാസിഖ് കക്കാട് നന്ദിയും പറഞ്ഞു.