യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

December 14th, 2015

yuva-kala-sandhya-2015-kanam-rajendran-ePathram
ദുബായ് : യുവ കലാ സാഹിതി സംഘടിപ്പിച്ച യുവ കലാ സന്ധ്യ 2015 സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ നടന്ന സാംസ്‌കാരിക സമ്മേള നത്തില്‍ സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. മുന്‍ എം. എല്‍. എ.പി.രാജു, യുവ കലാ സാഹിതി സെക്രട്ടറി വിനയ ചന്ദ്രന്‍, വില്‍സണ്‍ തോമസ്, അജി കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യുവ കലാ സാഹിതി ദുബായ് യൂണിറ്റ് നടത്തിയ നാടക രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രദീപ് മണ്ടൂര്‍, രണ്ടാം സമ്മാനം നേടിയ ജിഷ അഭിനയ എന്നിവര്‍ക്ക് കാനം രാജേന്ദ്രന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. യുവ കലാ സാഹിതി യുടെ മുതിര്‍ന്ന അംഗം വേണു ഗോപാല്‍, ആദ്യ കാല ഭാര വാഹി ഷക്കീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി കെ. വി. വിനോദന്‍ റിപ്പോര്‍ട്ട് അവതരി പ്പിച്ചു. ജയശീലന്‍ കൊല്ലം സ്വാഗതവും ജോണ്‍ ബിനോ കാര്‍ലോസ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അവതരിപ്പിച്ച ‘പാട്ടിന്റെ പാലാഴി’ എന്ന സംഗീത നിശയില്‍ പ്രമുഖ ഗായകരായ പന്തളം ബാലന്‍, സുമി അരവിന്ദ്, ലേഖ അജയ്, ഫിറോസ് മാറഞ്ച്ചേരി എന്നിവര്‍ അണി നിരന്നു. ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ ഷോ യുവ കലാ സന്ധ്യയെ കൂടുതല്‍ മികവുറ്റ താക്കി.

- pma

വായിക്കുക: , , , , ,

Comments Off on യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കേരള പുരോഗതിക്ക് അടിസ്ഥാനം പ്രവാസികള്‍ : മന്ത്രി ഇബ്രാഹീം കുഞ്ഞ്

December 14th, 2015

minister-ibrahim-kunju-orumanayoor-kmcc-ePathram
അബുദാബി : നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യാ – യു. എ. ഇ. ബന്ധം കൂടുതല്‍ സുദൃഢം ആക്കുന്നതില്‍ പ്രവാസികള്‍ പ്രധാന പങ്കു വഹിച്ചതായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്.

അബുദാബി ഒരുമനയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. യുടെ ഇരുപതാമത് വാര്‍ഷിക ആഘോഷവും യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളും ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞ്.

കേരളത്തിന്റെ പുരോഗതിക്ക് കാരണം പ്രവാസി കളുടെ വിയര്‍പ്പാണ്. കേരള ത്തിന് ഉന്നത നിലവാര മുള്ള ജീവിത സാഹചര്യം സമ്മാനിച്ച പ്രവാസി കളോട് കേരളം കടപ്പെട്ടി രി ക്കുന്ന തായും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ റസാഖ് ഒരുമനയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, അഷ്‌റഫ് പള്ളി ക്കണ്ടം, നസീര്‍ ബി. മാട്ടൂല്‍, ശുക്കൂറലി കല്ലുങ്ങല്‍, ഡോ. ഷബീര്‍ നെല്ലിക്കോട്, ഇ. പി. മൂസഹാജി, കെ. കെ. മൊയ്തീന്‍ കോയ, ഇര്‍ഷാദ് ഇഖ്ബാല്‍, കുഞ്ഞി മുഹമ്മദ് മുട്ടില്‍, പി. കോയ എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍ ഒരുമനയൂര്‍ സ്വാഗതവും ഷജീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കേരള പുരോഗതിക്ക് അടിസ്ഥാനം പ്രവാസികള്‍ : മന്ത്രി ഇബ്രാഹീം കുഞ്ഞ്

സെന്റ്‌ ജോസഫ് ചർച്ച് കൊയ്ത്തുല്‍സവം

December 13th, 2015

അബുദാബി : സെന്റ്‌ ജോസഫ് കതീഡ്രലിലെ കൊയ്ത്തു ല്‍സവം വിപുല മായ പരിപാടി കളോടെ നടന്നു. ആദ്യഫല പ്പെരുന്നാളിൽ സംബന്ധി ക്കാനായി വിവിധ രാജ്യക്കാരായ നിരവധി ക്രൈസ്തവ വിശ്വാസി കളാണ് ചർച്ച് അങ്കണ ത്തിൽ എത്തിച്ചേർന്നത്.

ഇടവക വികാരി റവറന്റ് ഫാദർ ജോണ്‍സണ്‍, സഹ വികാരി ഫാദർ ബേബിച്ചൻ ഏറത്തേൽ തുടങ്ങിയവർ പ്രാർത്ഥനാ ചടങ്ങു കൾക്ക് നേതൃത്വം നല്കി. വിശ്വാസി കളുടെ ഭവന ങ്ങളിലും ഇടവക ദേവാ ലയ അങ്കണ ത്തിലും തയ്യാറാ ക്കിയ ഭക്ഷണ വിഭവ ങ്ങൾ കൊയ്ത്തു ല്‍സവം നഗരി യിലെ വിവിധ സ്റ്റാളു കളിൽ ക്രമീ കരിച്ചിരുന്നു.

ക്രിസ്തുമസ് ആഘോഷ ങ്ങളുടെ മുന്നോടി യായി നടന്ന പരിപാടി കളിൽ വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള വിശ്വാസി കൾ, പ്രാർത്ഥനാ ഗ്രൂപ്പുകൾ തുടങ്ങി നിരവധി പേർ വിത്യസ്ത മായ സംഗീത കലാ പരിപാടി കൾ അവതരിപ്പിച്ചു.

അറബ് – ആഫ്രിക്കൻ വംശജ രുടെയും മലയാളി കമ്മ്യൂണിറ്റി യുടെയും നേതൃത്വത്തിൽ ഒരുക്കിയ വർണ്ണാഭ മായ പരിപാടി കൾ കൊയ്ത്തു ല്‍സ വ ത്തിനു മാറ്റു കൂട്ടി.

- pma

വായിക്കുക: ,

Comments Off on സെന്റ്‌ ജോസഫ് ചർച്ച് കൊയ്ത്തുല്‍സവം

സണ്‍റൈസ് സ്കൂളിന്റെ ആന്വൽ ഡേ ആഘോഷിച്ചു

December 13th, 2015

അബുദാബി : മുസ്സഫയിലെ സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളി ന്റെ ആന്വൽ ഡേ നിറപ്പ കിട്ടാർന്ന പരിപാടി കളോടെ ആഘോഷിച്ചു.

അബുദാബി നാഷണൽ തിയേറ്ററിൽ സണ്‍ റൈസ് സ്കൂളി ന്റെ കലാകാരന്മാർ പ്രത്യേക മായി രൂപകൽപന ചെയ്ത് അലങ്കരിച്ച വേദി യിലാണ് ആന്വൽ ഡേ ആഘോഷ ങ്ങൾ സംഘടി പ്പിച്ചത്.

ഫെഡറൽ നാഷണൽ കൌണ്‍ സിൽ അംഗം സഈദ് അൽ റുമൈതി ചടങ്ങിൽ മുഖ്യ അതിഥി ആയി രുന്നു. സഈദ് ഒമൈർ യൂസുഫ് അഹമദ് അൽ മുഹൈരി ഗസ്റ്റ് ഓഫ് ഹോണർ സ്വീകരിച്ചു.

ഇന്ത്യൻ എംബസ്സി എജൂക്കെഷൻ സെക്കണ്ട് സെക്രട്ടറി ഡി. എസ്. മീണ, അഡെക് പ്രതിനിധി കൾ, വിവിധ സ്കൂളു കളിലെ പ്രിൻസി പ്പൽ മാർ, വൈസ് പ്രിൻസി പ്പൽ മാർ തുടങ്ങി അബുദാബി യിലെ വിദ്യാഭ്യാസ രംഗ ങ്ങളിലെ പ്രമുഖർ ചട ങ്ങിൽ സംബന്ധിച്ചു.

സണ്‍ റൈസ് സ്കൂൾ പ്രിൻസി പ്പൽ ഢാക്കൂർ മുൾ ചന്ദാനി, വൈസ് പ്രിൻസിപ്പൽ ഷീലാ ജോണ്‍ തുടങ്ങി യവർ ചടങ്ങു കൾക്ക് നേതൃത്വം നല്കി.

തുടർന്ന് വിദ്യാർത്ഥി കൾ അവതരി പ്പിച്ച ചിത്രീ കരണ ങ്ങൾ, ലഘു നാടകം, സംഗീത മേള, ഫൂഷൻ മ്യൂസിക്, വൈവിധ്യ മാർന്ന നൃത്ത നൃത്യ ങ്ങൾ തുടങ്ങിയ നിറപ്പ കിട്ടാർ ന്ന സംഗീത – കലാ പരി പാടി കൾ ആന്വൽ ഡേക്കു കൂടുതൽ വർണ്ണ പ്പൊ ലിമ നല്കി.

സണ്‍റൈസ് സ്കൂളിലെ അദ്ധ്യാപ കരും നോണ്‍ റ്റീച്ചിംഗ് സ്റ്റാഫും ഹെഡ്ബോയ്‌, ഹെഡ് ഗേൾ തുടങ്ങിയവർ കലാ പരിപാടി കൾക്ക് നേതൃത്വം നല്കി. വിദ്യാർത്ഥി കളും രക്ഷി താക്കളും അദ്ധ്യാ പ കരും അടക്കം നൂറു കണക്കിന് പേർ പരി പാടി കളിൽ സംബ ന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on സണ്‍റൈസ് സ്കൂളിന്റെ ആന്വൽ ഡേ ആഘോഷിച്ചു

ഹെറിറ്റേജ് ഫെസ്‌റ്റിവൽ മൂന്നാഴ്‌ച കൂടി ഉണ്ടാവും

December 12th, 2015

logo-sheikh-zayed-heritage-festival-2015-ePathram
അബുദാബി : ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റി വൽ ഗ്രാമ ത്തി ലേക്കു ള്ള സന്ദർശ കരുടെ എണ്ണം വർദ്ധി ച്ചതി നാൽ ആഘോഷ ങ്ങ ളുടെ കാലാ വധി മൂന്നാഴ്‌ച കൂടി നീട്ടിയ തായി സംഘാട കർ അറിയിച്ചു.

രാഷ്ട്ര പിതാവി നോടുള്ള ആദര സൂചക മായി അബു ദാബി അല്‍ വത്ബ യില്‍ നവംബർ 19 ന് ആരംഭിച്ച ശൈഖ് സായിദ് പൈതൃകോൽ സവം, മുൻ നിശ്ചയ പ്രകാരം ഡിസംബര്‍ 12 നു സമാപി ക്കേണ്ട തായി രുന്നു.

എന്നാൽ അബുദാബി കിരീട ആവകാശിയും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാൻഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാ ന്റെ നിർദ്ദേശ പ്രകാരം ഇവിടെ നടക്കുന്ന ആഘോ ഷങ്ങ ളുടെ കാലാ വധി മൂന്നാഴ്‌ച കൂടി നീട്ടിയ തായി  ഉപ പ്രധാന മന്ത്രിയും പ്രസി ഡൻ ഷ്യൽ കാര്യ മന്ത്രി യു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് ഇറക്കി.

കുതിര യുടെയും ഒട്ടക ത്തി ന്റെയും പ്രദര്‍ശനവും നായാട്ടു രീതി കളും വേട്ട പ്പരുന്തു കളുടെയും വേട്ട പ്പട്ടി കളുടേയും പ്രദര്‍ശന വും പരമ്പരാ ഗത മധുര പലഹാര ങ്ങളുടെ നിര്‍മ്മാണ രീതി കളും ചരിത്ര ത്തിന്റെ ഭാഗ മായി മാറിയ നിരവധി സംഭവ പരമ്പര കളുടെ പ്രദര്‍ശ നവും ഇവിടെ നടക്കു ന്നുണ്ട്.

അറബിക് ഗായക സംഘ ങ്ങളുടെ സംഗീത പരിപാടി കളും അബു ദാബി പോലീസി ന്റെയും സൈന്യ ത്തി ന്റെയും ബാന്‍ഡ് മേളവും പരമ്പരാ ഗത നൃത്തവും ഇവിടെ അരങ്ങേ റുന്നു. ഉത്സവ ഗ്രാമ ത്തിലേക്കുള്ള സന്ദർശ കരുടെ പ്രവാഹം അധികരി ച്ചതി നാൽ മൂന്നാഴ്ച ക്കാലം കൂടി ഈ ഉത്സവ ഗ്രാമ ത്തിന്റെ പ്രവർത്തന ങ്ങൾ തുടരും എന്ന് ഫെസ്‌റ്റിവൽ സംഘാടക സമിതി ചെയർമാൻ ഹുമൈദ് അൽ നിയാദി അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഹെറിറ്റേജ് ഫെസ്‌റ്റിവൽ മൂന്നാഴ്‌ച കൂടി ഉണ്ടാവും


« Previous Page« Previous « ഭരത് മുരളി നാടകോത്സവ ത്തിനു ഞായറാഴ്ച തുടക്കം
Next »Next Page » നാടക സൗഹൃദം ‘സഖ്‌റാം ബൈന്‍ഡര്‍’ വേദി യിൽ എത്തിക്കുന്നു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine