അബുദാബി : മലയാളി സമാജത്തിന്റെ കേരളോത്സവം മുസ്സഫയിലെ സമാജം അങ്കണ ത്തില്‍ തുടക്കമായി. ഗൃഹാതുര സ്മരണ കള്‍ പ്രവാസി മലയാളി കള്‍ക്കു നല്‍കി ക്കൊണ്ടാണ് അബുദാബി മലയാളി സമാജം കേരളോല്‍സവം ഒരുക്കി യിരിക്കുന്നത്.
സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ കേരളോ ല്‍സവ വേദി യില്‍ നടക്കുന്ന തല്‍സമയ പാചക മാണ് പ്രധാന ആകര്‍ഷക ഘടക ങ്ങളി ലൊന്ന്.
വിവിധ തരം പലഹാര ങ്ങള്‍, കഞ്ഞി, വിത്യസ്ഥ തരം പായസ ങ്ങള്‍, തട്ടു കടകള്‍, തുടങ്ങി നാടന്‍ ഭക്ഷണ വിഭവ ങ്ങളു ടേയും നിരവധി സ്റ്റാളു കളും കര കൗശല വസ്തുക്കള്‍,വസ്ത്ര ങ്ങള്‍, ആഭരണ ങ്ങള്‍ എന്നിവ യുടേയും സ്റ്റാളു കളും ഇവിടെ ഒരുക്കി യിട്ടുണ്ട്.
വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ വൈകുന്നേരം 5 മണി മുതല്‍ രാത്രി 11 മണി വരെ നടക്കുന്ന കേരളോത്സവ ത്തിലേ ക്കു അഞ്ചു ദിര്‍ഹം കൂപ്പ ണി ലൂടെ യാണ് പ്രവേശനം നല്‍കുക.
ഈ കൂപ്പണ്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാന മായി മിത് സുബിഷി മിറാജ് കാറും മറ്റു വില പിടിപ്പുള്ള അന്‍പതു സമ്മാന ങ്ങളും നല്‍കും.
കേരളീയ തനതു കലാ രൂപങ്ങളുടെ അവത രണങ്ങളും യു. എ. ഇ. യിലെ പ്രമുഖ ഗായകര്‍ അണി നിരക്കുന്ന ഗാന മേള, ഒപ്പന, മാര്‍ഗ്ഗം കളി, മിമിക്‌സ്, തുടങ്ങിയ കലാ പരിപാടി കളും വിവിധ ഗെയിമു കളും മല്‍സര ങ്ങളും രണ്ടു ദിവസ ങ്ങളി ലുമായി അരങ്ങേറും.