ദുബായ് : ഇന്ത്യയും ശ്രീലങ്കയും ഏറ്റു മുട്ടിയ ക്രിക്കറ്റ് ലോക കപ്പ് മത്സര ത്തിന്‍റെ തല്‍സമയ സംപ്രേഷണം പ്രവാസി ഇന്ത്യക്കാരില്‍ ആവേശ ത്തിന്‍റെ അലകടല്‍ തീര്‍ത്തു.
ഈ ലോക കപ്പില്‍ ശ്രീശാന്തിന്‍റെ സാന്നിദ്ധ്യം മലയാളികള്‍ ക്ക് അഭിമാന ത്തിന്‍റെ നിമിഷ ങ്ങളായിരുന്നു. ടെലിവിഷന് മുന്നില്‍ ഇരിക്കുമ്പോഴും, തങ്ങളുടെ ഫേയ്സ്ബുക്ക് സൌഹൃദ ക്കൂട്ടായ്മ കളില്‍ കളി യുടെ വിശേഷങ്ങള്‍ പങ്കു വെക്കുന്നതില്‍ മലയാളി സമൂഹം മുന്നില്‍ ആയിരുന്നു.
ഫേയ്സ്ബുക്കിലെ കിടിലന്‍ ടി. വി. ഡോട്ട് കോം പ്രവര്‍ത്തകര്‍ ഒത്തു കൂടിയതിന്‍റെ യും ആഹ്ലാദ പ്രകടന ങ്ങളുടെയും ചില നിമിഷങ്ങള്‍:
കളി അവസാനിച്ചപ്പോള്‍ അതാ വരുന്നു അഭിപ്രായങ്ങളും.
” ചിലര്‍ കണ്ണുകള്‍ ഇറുകെയടച്ചു. മറ്റ് ചിലര്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു. വേറൊരു കൂട്ടര്‍ ഓരോ റണ്ണിനും ആര്‍ത്തു വിളിച്ചു. ആവേശം ഒരോ അണുവിലും.
നിമിഷങ്ങള്‍ക്ക് മണിക്കൂറിനേക്കാളും ദൈര്‍ഘ്യം. ഒടുവില്‍ ആ അസുലഭ മുഹൂര്‍ത്തം സംഭവിച്ചു. കോടിക്കണക്കിന് ആരാധകര്‍ക്കുള്ള സമ്മാനമായി 48.2 ഓവറില്‍ ധോണി കുലശേഖരയെ നിലം തൊടാതെ പറത്തി. ഫലം ലോകകപ്പ് കിരീടം ഇന്ത്യക്ക് സ്വന്തം.”
തുടര്‍ന്ന് വര്‍ണ്ണ കടലാസുകള്‍ വിതറിയും, മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌തും ആര്‍പ്പു വിളികളു മായിട്ടായിരുന്നു ആരാധകര്‍ വിജയം ആഘോഷി ച്ചത്.
– അയച്ചു തന്നത്: ഷക്കീര്‍ അറക്കല്‍, ദുബായ്. (എയെമ്മെസ് കുട്ടമംഗലം)