ഇരിങ്ങാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷം

November 2nd, 2010

ദുബായ്‌ : ഇരിങ്ങാലക്കുട പ്രവാസി സംഘടന ഓണാഘോഷം, കേരളപ്പിറവി, ദീപാവലി എന്നിവ സംയുക്തമായി നവംബര്‍ അഞ്ചിന് ആഘോഷിക്കും. ദെയ്‌റ റിഖയിലെ ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് പരിപാടി. ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. ഓണ സദ്യയും ഗാനമേളയും മറ്റു കലാ പരിപാടികളും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് : പ്രോഗ്രാം കണ്‍വീനര്‍ കെ. എം. സിദ്ദീഖ്‌ (050 5382667), പ്രസിഡണ്ട് ചാക്കോ ജോര്‍ജ്‌ (050 6765690), ജനറല്‍ സെക്രട്ടറി സുനില്‍ രാജ് (050 4978520)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണസദ്യ

October 18th, 2010

sharjah-indian-association-onam-epathram

ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷ ത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്ക്കൂളില്‍ നടന്ന ഓണ സദ്യയില്‍ ആറായിരത്തിലധികം പേര്‍ പങ്കെടുത്തു.

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം

October 16th, 2010

indian-association-sharjah-epathram

ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം യു. എ. ഐ. ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ്‌ ചെയര്‍മാന്‍ അഹമ്മദ്‌ മുഹമ്മദ്‌ ഹാമിദ് അല്‍ മിദ്ഫ, പത്മശ്രീ എം. എ. യൂസഫലി, സുധീഷ്‌ അഗര്‍വാള്‍, കെ. ബാലകൃഷ്ണന്‍, നിസാര്‍ തളങ്കര, പി. പി. ദിലീപ്‌, കെ. ആര്‍. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷാര്‍ജ ഇന്ത്യന്‍ സ്ക്കൂളിന്റെ പുതിയ ബ്ലോക്ക്‌ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ എം. എ. യൂസഫലി പ്രസംഗിച്ചു.

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മയ്യില്‍ എന്‍.ആര്‍.ഐ. ഫോറം ഓണം ഈദ്‌ ആഘോഷം

October 13th, 2010

mayyil-nri-forumദുബായ്‌ : മയ്യില്‍ എന്‍.ആര്‍.ഐ. ഫോറത്തിന്റെ ഓണം – ഈദ്‌ ആഘോഷം വിവിധ പരിപാടികളോട് കൂടി ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ 09:30 മുതല്‍ ദുബായ്‌ ക്രീക്ക് പാര്‍ക്കില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 4002362, 050 5156779 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാള ഗാനങ്ങള്‍ക്ക് പഞ്ചാബിയുടെ കൊറിയോഗ്രാഫി

September 30th, 2010

albayan-residents-association-1-epathram
ഷാര്‍ജ: മലയാള ഗാനങ്ങള്‍ക്ക് കമ്പോസിംഗും കൊറിയോഗ്രാഫി യും ചെയ്ത് ഉത്തരേന്ത്യക്കാരന്‍ ശ്രദ്ധേയനാകുന്നു. പഞ്ചാബ് സ്വദേശിയായ ഗുരുവിന്ദര്‍ സിംഗ് ആണ് ഡാന്‍സില്‍ തികച്ചും നവാഗതരായ പത്തോളം മലയാളി ചെറുപ്പക്കാര്‍ക്ക് ചിങ്ങ മാസം വന്ന് ചേര്‍ന്നാല്‍, ബല്ല ബല്ലാഹെ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ചുവടുകള്‍ രൂപപ്പെടുത്തിയത്.

ജോലി സമയം കഴിഞ്ഞ് കിട്ടിയ നാല് ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ ഡാന്‍സ് പ്രാക്ടീസിന് ചിലവഴിച്ചത്. ഗുരുവിന്ദര്‍ സിംഗ് എന്ന അതുല്യ കലാകാരന്റെ മികച്ച ശിക്ഷണമാണ് തങ്ങളെ മികച്ച ഡാന്‍സര്‍മാ രാക്കിയെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന മലയാളികളുടെ സ്നേഹവും, സഹകരണവും കണ്ടാണ് അവരോടൊപ്പം നിന്ന്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തന്നെ നിര്‍ബ്ബന്ധിതനായത് എന്ന് ഗുരുവിന്ദര്‍ സിംഗ് പറയുന്നു. മാത്രമല്ല, ഇത്തരം കലാ കായിക പ്രവര്‍ത്തന ങ്ങളോടുള്ള ആഭിമുഖ്യം മലയാളിക ള്‍ക്കിടയിലാണ് കൂടുതല്. ഒരു കലാകാരനായ തന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും അതാണ്.

thiruvathira-kali-epathram

തിരുവാതിരക്കളി


ഇരുനൂറ് മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ അല്‍ ബയാന്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണം – ഈദ് ആഘോഷങ്ങളോ ടനുബന്ധിച്ചാണ് നൃത്ത രൂപം അരങ്ങേറിയത്. നേരത്തെ വിവിധ കലാ കായിക മത്സരങ്ങള്‍ക്ക് പുറമെ നാടന്‍ കളികള്‍, സ്ത്രീകള്‍ക്ക് പ്രത്യേകമായി തിരുവാതിര കളി, വടം വലി ,മ്യൂസിക്ക് ചെയര്‍ മത്സരങ്ങളും അരങ്ങേറി.
vadam-vali-epathram

വടംവലി


സൌജന്യ മെഡിക്കല്‍ ക്യാമ്പ്, പരിപാടിക ള്‍ക്കിടയിലുള്ള ഓരോ മണിക്കൂറിലും നറുക്കെടുത്ത് വിജയികള്‍ക്ക് ഹോം തിയ്യറ്റര്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍, വിപുലമായ ഓണ സദ്യ തുടങ്ങിയവയും ഉണ്ടായിരുന്നു.
abhirami-epathram

അഭിരാമി


ആറ് വയസ്സിനുള്ളില്‍ എണ്ണൂറിലധികം ഗാനങ്ങള്‍ ഹൃദിസ്ഥമാക്കിയ അഭിരാമി ആയിരുന്നു ഈദ് – ഓണാഘോഷങ്ങള്‍ക്ക് ഉത്ഘാടനം നിര്‍വ്വഹിച്ചത്. മിസ്സ് റാണി പരിപാടികള്‍ നിയന്ത്രിച്ചു. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമായിരുന്നു പരിപാടികള്‍ നടന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

206 of 2071020205206207

« Previous Page« Previous « രാംദാസ് പോത്തനെ രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടി
Next »Next Page » മെഹബൂബെ മില്ലത്ത്‌ പുരസ്കാരം എം. സി. എ. നാസറിന് സമ്മാനിച്ചു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine