
ദുബായ് : സ്വരുമ ദുബായ് യുടെ എട്ടാം വാര്‍ഷികവും വിഷു ആഘോഷവും വിപുലമായ പരിപാടി കളോടെ ദേര ലോട്ടസ് ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലിലെ അല്‍ യസ്മീന്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടന്നു.
‘പൊലിമ 2011’ എന്ന പേരില്‍ നടന്ന ആഘോഷ പരിപാടി ബഷീര്‍ തിക്കൊടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖല കളില്‍ കഴിവു തെളിയിച്ച ബേബി മാളവിക, സലാം പാപ്പിനിശ്ശേരി, നെല്ലറ ഷംസുദ്ധീന്‍, ഡോക്ടര്‍. കെ. പി. ഹുസൈന്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ദുബായിലെ കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

സലാം പാപ്പിനിശ്ശേരിക്ക് ബോസ് ഖാദര്‍ ഉപഹാരം നല്‍കുന്നു
പ്രശസ്ത മിമിക്രി താരവും നടനുമായ അബിയും സംഘവും അവതരിപ്പിച്ച കോമഡി ഷോ, റിയാലിറ്റി ഷോ ജേതാക്കളായ പ്രണവ് പ്രദീപ്, മാസ്റ്റര്‍ ഷൈന്‍, സരിത എന്നിവരുടെ നൃത്തങ്ങള്‍, കൂടാതെ ഗാനമേള, തിരുവാതിരക്കളി എന്നിവ പൊലിമ 2011 ആകര്‍ഷകമാക്കി.
ഹുസൈനാര്‍. പി. എടച്ചാക്കൈ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും സക്കീര്‍ ഒതളൂര്‍ നന്ദിയും പറഞ്ഞു.








ഷാര്‍ജ : ഗുരുവായൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം’ യു. എ. ഇ. ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘ഫാമിലി ഫെസ്റ്റ് 2011’ ഏപ്രില്‍ 22 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ഷാര്‍ജ പാകിസ്ഥാന്‍ സോഷ്യല്‍ സെന്ററില്‍ വിവിധ കലാ പരിപാടി കളോടെ നടക്കും.

























